മലയാള സിനിമയുടെ നവതി: പ്രദര്‍ശനം ഇന്ന് തുടങ്ങും

Thursday Dec 7, 2017

തിരുവനന്തപുരം > 2018 ല്‍ 90 വര്‍ഷം പൂര്‍ത്തിയാക്കുന്ന മലയാള സിനിമയുടെ നാഴികക്കല്ലുകള്‍ അടയാളപ്പെടുത്തുന്ന പ്രദര്‍ശനം ഇന്ന് പതിനൊന്നു മണി മുതല്‍ കനകക്കുന്ന് കൊട്ടാരത്തില്‍ ആരംഭിക്കും. ചടങ്ങില്‍ നടന്‍ മധു, നടി ഷീല, ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരന്‍ തമ്പി എന്നിവര്‍ പങ്കെടുക്കും.

ചലച്ചിത്രമേളയോടനുബന്ധിച്ച്  ചലച്ചിത്ര അക്കാദമിയും ചലച്ചിത്ര വികസന കോര്‍പറേഷനും സംയുക്തമായാണ് പ്രദര്‍ശനം സംഘടിപ്പിക്കുന്നത്. പ്രശസ്ത നിശ്ചല ഛായാഗ്രാഹകന്‍ പി.ഡേവിഡിന്റെ ശേഖരത്തില്‍നിന്നുള്ള പഴയകാല ഫോട്ടോകള്‍ പ്രദര്‍ശനത്തിന്റെ മുഖ്യ ആകര്‍ഷണമാണ്.
 

ലേറ്റസ്റ്റ് ന്യൂസ്
അവലോകനം