മീഡിയ സെല്‍ ഇന്ന് മുതല്‍ ടാഗോറില്‍

Thursday Dec 7, 2017

തിരുവനന്തപുരം >  രാജ്യാന്തര ചലച്ചിത്രമേളയുടെ മീഡിയ സെല്‍ പ്രധാന വേദിയായ ടാഗോര്‍ തിയേറ്ററില്‍ ഇന്ന് രാവിലെ 11 ന് പ്രവര്‍ത്തനമാരംഭിക്കും. മാധ്യമങ്ങള്‍ക്ക് വാര്‍ത്തകളും ദൃശ്യങ്ങളും സെല്ലില്‍ നിന്ന് ലഭ്യമാക്കും. അച്ചടിദൃശ്യശ്രവ്യഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കായി പ്രത്യേക സൗകര്യങ്ങളാണ് മീഡിയ സെല്ലില്‍ ഒരുക്കിയിരിക്കുന്നത്. രാവിലെ മുതല്‍ ഫെസ്റ്റിവല്‍ സംബന്ധിച്ചുള്ള വാര്‍ത്തകള്‍ ഇമെയിലിലൂടെയും വാട്സ് ആപിലൂടെയും വെബ്സൈറ്റ് വഴിയും അപ്ഡേറ്റ് ചെയ്യും. മേളയിലെ അനുബന്ധ പരിപാടികളുടെ ലൈവ് സ്‌ട്രീമിങ് ഫേസ്‌ബുക്ക് വഴി ലഭ്യമാക്കും.

മേളയുടെ ഭാഗമാകുന്ന ലോകോത്തര ചലച്ചിത്ര പ്രതിഭകളുടെ  വിശദാംശങ്ങളടങ്ങിയ പ്രൊഫൈലുകളും മീഡിയ സെല്ലില്‍ ഒരുക്കിയിട്ടുണ്ട്. ഒപ്പം മേളയുടെ ചരിത്രം രേഖപ്പെടുത്തുന്ന ലഘുലേഖയും ലഭ്യമാണ്. രാവിലെ 9 മുതല്‍ രാത്രി 10.30 വരെയാകും സെല്ലിന്റെ പ്രവര്‍ത്തനം.
 

ലേറ്റസ്റ്റ് ന്യൂസ്
അവലോകനം