ചലചിത്രമേളയിലെ സിനിമാ വിഭാഗങ്ങളെ പരിചയപ്പെടാം

Wednesday Dec 6, 2017

65 രാജ്യങ്ങളില്‍നിന്നായി 190 സിനിമകളാണ് മേളയില്‍ പ്രദര്‍ശിപ്പിക്കുന്നത്. ഇവയില്‍ 40 ഓളം ചിത്രങ്ങളുടെ ആദ്യപ്രദര്‍ശനവേദി കൂടിയാണ് ഈ മേള.

വിവിധ വിഭാഗങ്ങള്‍

മത്സരവിഭാഗം 14 ചിത്രങ്ങള്‍

കാന്‍ഡലേരിയ, ഡാര്‍ക്ക് വിന്‍ഡ്, ഗ്രെയ്ന്‍, ഐ സ്റ്റില്‍ ഹൈഡ് ടു സ്‌മോക്ക്, മലീല, ന്യൂട്ടണ്‍, പ്രോമഗ്രനെയ്റ്റ് ഓര്‍ക്കര്‍ഡ്, റിട്ടേണീ, സിംഫണി ഓഫ് അന, ദി വേള്‍ഡ് ഓഫ് വിച്ച് വി ഡ്രീസ് ഡസിന്റ് എക്‌സിസ്റ്റ്, വാജിബ്, വൈറ്റ് ബ്രിഡ്ജ് എന്നിവയോടൊപ്പം കേരളത്തില്‍ നിന്ന് രണ്ടെണ്ണം. പ്രേംശങ്കര്‍ സംവിധാനംചെയ്ത 'രണ്ടുപേര്‍', സഞ്ജു സുരേന്ദ്രന്റെ 'ഏദന്‍' എന്നിവയാണ് മല്‍സര വിഭാഗത്തിലുള്ള മലയാളചിത്രങ്ങള്‍.

ഇന്ത്യന്‍ സിനിമ ഇന്ന് ഏഴ് ചിത്രങ്ങള്‍

ഇന്‍ ദി ഷാഡോസ്, നൂഡ്, സ്‌മോക്കിങ് ബാരല്‍സ്, ഷെയ്ഡ്, ദി അണ്‍റിപ് ലെമണ്‍, ത്രീ ആന്‍ഡ് ഹാഫ്, വില്ലേജ് റോക്ക് സ്റ്റാര്‍.

മലയാള സിനിമ ഇന്ന് ഏഴ് ചിത്രങ്ങള്‍
അങ്കമാലി ഡയറീസ്, തൊണ്ടിമുതലും ദൃക്‌സാക്ഷിയും, കറുത്ത ജൂതന്‍, നായിന്റെ ഹൃദയം, മറവി, ടേക്ക് ഓഫ്, അതിശയങ്ങളുടെ വേനല്‍.

കണ്ടംപററി മാസ്‌റ്റേഴ്‌സ് ഇന്‍ ഫോക്കസ് വിഭാഗം
ചാഡ് എന്ന ആഫ്രിക്കന്‍ രാജ്യത്തുനിന്നുള്ള സംവിധായകന്‍ മഹമ്മദ് സാലിഹ് ഹറൂണ്‍, മെക്‌സിക്കന്‍ സംവിധായകന്‍ മിഷേല്‍ ്രഫാങ്കോ എന്നിവരുടെ സിനിമകള്‍ ്രപദര്‍ശിപ്പിക്കും.

റെക്‌ട്രോസ്പക്റ്റീവ് വിഭാഗം
ഇത്തവണ സമഗ്ര സംഭാവനക്കുള്ള പുരസ്‌കാരം നല്‍കി ആദരിക്കുന്നത് വിഖ്യാത റഷ്യന്‍ സംവിധായകന്‍ അലക്‌സാണ്ടര്‍ സൊകുറോവിനെയാണ്. അദ്ദേഹത്തിന്റെ ആറു ചി്രതങ്ങള്‍ റെട്രോസ്‌പെക്ടീവ് വിഭാഗത്തില്‍ ഉള്‍പ്പെടുത്തി ്രപദര്‍ശിപ്പിക്കും. ഫിലിപ്പിനോ സംവിധായകനായ ലിനോ ബ്രോക്ക, കെ.പി കുമാരന്‍ എന്നിവരുടെ റെട്രോ സ്‌പെക്ടീവും മേളയില്‍ ഉണ്ടായിരിക്കും. 

ഹോമേജ്

ഈ വര്‍ഷം വിട്ടുപിരിഞ്ഞ സംവിധായകരായ കെ.ആര്‍. മോഹനന്‍, ഐ.വി ശശി, കുന്ദന്‍ഷാ, നടന്‍ ഓംപുരി, നടി ജയലളിത എന്നിവര്‍ക്ക് സ്മരണാഞ്ജലിയര്‍പ്പിച്ചുകൊണ്ട് അവരുടെ ശ്രദ്ധേയമായ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും.

ഐഡന്റിറ്റി ആന്റ് സ്‌പേസ് വിഭാഗം ആറ് സിനിമകള്‍
അക്വറേറ്റ്, ലയേസ് ഡേയ്‌സ്,  ലൈവ് ഫ്രം ധാക്ക, റാഡിയോ ഡ്രീംസ്, സോളോ സോളിറ്റിയൂഡ്, ദി ലാസ്റ്റ് ഓഫ് അസ്‌

അവള്‍ക്കൊപ്പം
സ്ത്രീകഥാപാത്രങ്ങള്‍ക്ക് പ്രാമുഖ്യമുള്ള മലയാള സിനിമകളും ഒരു വിഭാഗമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്.

സമകാലിക ഏഷ്യന്‍ സിനിമ, ജാപ്പനീസ് അനിമേഷന്‍, റിസ്‌റ്റോര്‍ഡ് ക്ലാസിക്‌സ്, ജൂറി ഫിലിംസ് എന്നിവയാണ് മറ്റു വിഭാഗങ്ങള്‍.

ന്യൂട്ടണ്‍ സിനിമയുടെ ട്രെയ്‌ലര്‍ കാണാം
 

ലേറ്റസ്റ്റ് ന്യൂസ്
അവലോകനം