ജീവിത യാഥാര്‍ഥ്യങ്ങള്‍ വരച്ചുകാട്ടുന്ന മത്സരചിത്രങ്ങള്‍

Wednesday Dec 6, 2017
മത്സരവിഭാഗത്തിലെ ഇന്ത്യന്‍ ചിത്രം ഡാര്‍ക്ക് വിന്‍ഡ്/ സംവിധാനം നിള മധാപ് പാണ്ഡെ

അന്താരാഷ്ട്ര ചലചിത്രമേളയെ മറ്റുള്ള മേളകളില്‍ നിന്നും വ്യത്യസ്തമാക്കുന്നത് പ്രദര്‍ശന ചിത്രങ്ങളിലെ തെരഞ്ഞെടുപ്പ് തന്നെയാണ്. ലോകത്തിന്റെ  വിവിധ കോണുകളിലിറങ്ങുന്ന മികവുറ്റ ചിത്രങ്ങള്‍ പ്രദര്‍ശനത്തിനായി മേളയ്‌ലെത്താറുണ്ട്. ഇതില്‍ തന്നെ മത്സരവിഭാഗത്തിലെത്തുന്ന ചിത്രങ്ങള്‍ പച്ചയായ ജീവിതയാഥാര്‍ഥ്യത്തിന്റെ അടയാളപ്പെടുത്തലുകളാവാറുണ്ട്.

പതിവു തെറ്റിക്കാതെ ഇത്തവണയും മത്സരവിഭാഗത്തിലുള്ളത് മനുഷ്യരുടെ അതിസങ്കീര്‍ണ ജീവിത വശങ്ങള്‍ അടയാളപ്പെടുത്തുന്ന ചിത്രങ്ങള്‍ തന്നെയാണ്. 14 ചിത്രങ്ങളാണ് ഇത്തവണ മത്സര വിഭാഗത്തിലുള്ളത്. ഇതില്‍ നാലു ചിത്രങ്ങള്‍ ഇന്ത്യയില്‍ നിന്നുമാണ്. അതില്‍ രണ്ടെണ്ണം മലയാള ചിത്രങ്ങള്‍ ആണ്.

മത്സരവിഭാഗത്തിലെ ചിത്രങ്ങള്‍

1 കാന്‍ഡലേറിയ
 സംവിധാനം ജോണി ഹെന്‍ഡ്രിക്‌സ/ സ്പാനിഷ്

2 ഡാര്‍ക്ക് വിന്‍ഡ്
 സംവിധാനം നിള മധാപ് പാണ്ഡെ/ ഇന്ത്യ

3 ഏദന്‍
 സംവിധാനം സഞ്ജു സുരേന്ദ്രന്‍/ ഇന്ത്യ, മലയാളം

4 ഗ്രെയ്ന്‍
 സംവിധാനം സെമിഹ് കപ്ലനോഗ്ലു/ ഇംഗ്ലീഷ്

5 ഐ സ്റ്റില്‍ ഹൈഡ് ടു സ്‌മോക്ക്

 സംവിധാനം  റൈയ്ഹാന/ അറബിക്, ഫ്രഞ്ച്

6 മലീല
 സംവിധാനം അനുച ഭൂന്യവട്‌ന/ തായ്

7 ന്യൂട്ടന്‍

 സംവിധാനം അമിത് വി മസൂര്‍ക്കര്‍/ ഇന്ത്യ, ഹിന്ദി

8 പോമെഗ്രനെയ്റ്റ് ഒര്‍കഡ്
 സംവിധാനം ഇല്‍ഗര്‍ നജാഫ്/ അസര്‍ബൈജാന്‍, റഷ്യ

9 റിട്ടേണീ

 സംവിധാനം  സാബിത് കുര്‍മന്‍ബെക്കോവ്/ കസാക്കിസ്ഥാന്‍

10 സിംഫണി ഓഫ് അന
സംവിധാനം ഏര്‍ണസ്റ്റോ അര്‍ഡിറ്റോ, വിര്‍ണ മൊലീന/ സ്പാനിഷ്

11 ദി വേള്‍ഡ് ഓഫ് വിച്ച് വി ഡ്രീം ഡസിന്റ് എക്‌സിസ്റ്റ്
 സംവിധാനം അയൂബ് ക്വനിര്‍/ ഇംഗ്ലീഷ്

12 രണ്ടുപേര്‍
 സംവിധാനം പ്രേം ശങ്കര്‍/ ഇന്ത്യ, മലയാളം

13 വാജിബ്
 സംവിധാനം ആന്‍മരിയ ജാകിര്‍ പലെസ്തിന്‍/ ഖത്തര്‍ യു എ ഇ/ അറബിക്

14 വൈറ്റ് ബ്രിഡ്ജ്
 സംവിധാനം അലി ഗവിതന്‍/ ഇറാന്‍

വൈറ്റ് ബ്രിഡ്ജ് ചിത്രത്തിന്റെ ട്രെയ്‌ലര്‍ കാണാം

ലേറ്റസ്റ്റ് ന്യൂസ്
അവലോകനം