കല ഫാസിസ്റ്റ് പ്രചാരണത്തിനുള്ള മാധ്യമമാക്കരുത്: ഗരിമ

Friday Dec 16, 2016

തിരുവനന്തപുരം > കലയെ ഫാസിസ്റ്റ് ആശയപ്രചരണത്തിനുള്ള മാധ്യമമായി ഉപയോഗിക്കാന്‍ അനുവദിക്കരുതെന്ന് ഹെയ്ല്‍ ഗരിമ. മേളയോടനുബന്ധിച്ച്  നടന്ന മുഖാമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണകൂടം കലയുടെ വളര്‍ച്ചയ്ക്ക് അനുയോജ്യമായ സാമ്പത്തികസഹായം നല്‍കണം. മാത്രമല്ല കലയെ സ്വതന്ത്രമായി ആവിഷ്കരിക്കാന്‍ അനുവദിക്കണം. തോക്കേന്തിയ ഭരണകൂടത്തിന് സാമൂഹികപ്രതിബദ്ധതയുള്ള കലാകാരന്മാരെ സൃഷ്ടിക്കാന്‍ കഴിയില്ല.

അധിനിവേശശക്തികളുടെ അടിച്ചമര്‍ത്തലുകള്‍ സാംസ്കാരിക പരിവര്‍ത്തനങ്ങള്‍ക്ക് പ്രതിബന്ധമാകും. അമേരിക്കന്‍ കമ്പോള സിനിമകള്‍ക്ക് കറുത്തവര്‍ഗക്കാരുടെ ചരിത്രം കൃത്യമായി രേഖപ്പെടുത്തുവാന്‍ കഴിഞ്ഞില്ല. കലാമൂല്യമുള്ള ചിത്രങ്ങളേക്കാള്‍ വിനോദപ്രദമായ സിനിമകളെയാണ് അമേരിക്കന്‍ ജനതയ്ക്ക് താല്‍പ്പര്യം. കേവലം കാഴ്ചക്കാരായ യുവതലമുറയെയല്ല ചരിത്രം സൃഷ്ടിക്കാന്‍ പ്രാപ്തരായ ജനതയെയാണ് സമൂഹത്തിനാവശ്യമെന്നും അദ്ദേഹം വ്യക്തമാക്കി. അക്കാദമി വൈസ് ചെയര്‍പേഴ്സണ്‍ ബീനാ പോള്‍ പങ്കെടുത്തു.

ലേറ്റസ്റ്റ് ന്യൂസ്
അവലോകനം