വാല്‍മുളച്ച സ്ത്രീയുമായുള്ള പ്രണയം

Thursday Dec 15, 2016

മൃഗവും മനുഷ്യനും തമ്മിലുള്ള വ്യത്യാസം വാലില്ലാത്ത ജീവിയാണ് മനുഷ്യന്‍ എന്നാണല്ലോ. റഷ്യന്‍ സംവിധായകനായ ഇവാന്‍ ടെറുഡോവ്സ്കിയുടെ 'സുവോളജി' ഈ അന്തരത്തെയാണ് ചോദ്യംചെയ്യുന്നത്. തീര്‍ത്തും വ്യത്യസ്തമായ ദൃശ്യാനുഭവം. ഒട്ടും സങ്കീര്‍ണതയില്ലാത്ത അവതരണം. മൃഗശാലയില്‍ ജേലിചെയ്യുന്ന ഒരു സ്ത്രീക്ക് വാല്‍മുളയ്ക്കുന്നതും തുടര്‍ന്നുളവാകുന്ന മാനസികാവസ്ഥയുമാണ് സിനിമയുടെ ഇതിവൃത്തം.

ബഷീറിന്റെ കഥപോലെ ഹാസ്യത്തിന്റെ മേമ്പൊടി ചിത്രത്തിലുടനീളമുണ്ട്. മനസ്സിന് വേവലാതി നല്‍കുന്ന വാലിനെ ചികിത്സിക്കാനായി സമീപിക്കുന്ന ഡോക്ടറുമായി സ്ത്രീ പ്രണയത്തിലാകുന്നു. അയാളുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടപ്പോള്‍ ഡോക്ടര്‍ക്ക് കൂടുതല്‍ അനുഭൂതി നല്‍കുന്നതാകട്ടെ  സ്ത്രീയുടെ വാലും. താന്‍ വെറുക്കുന്ന വാലിനെ സ്നേഹിക്കുന്ന ഡോക്ടറോടുള്ള സ്ത്രീയുടെ മനോഭാവം എന്തായിരിക്കും. കറുത്ത ഹാസ്യവും തത്വചിന്തയുമൊക്കെ ചേര്‍ന്നതാണ് സുവോളജി. 

ലേറ്റസ്റ്റ് ന്യൂസ്
അവലോകനം