'നെരൂദ' എഴുതുകയാണ് വീണ്ടും മനുഷ്യസ്നേഹത്തെക്കുറിച്ച്

Monday Dec 12, 2016

തിരുവനന്തപുരം > കാവ്യാത്മകമായിരുന്നു കവിയും കമ്യൂണിസ്റ്റുകാരനുമായ പാബ്ളോ നെരൂദയുടെ ജീവിതമെന്ന് ആരുംപറഞ്ഞുതരേണ്ടതില്ല. അതൊന്നുകൂടി ഉറപ്പിക്കുകയാണ്  സംവിധാനംചെയ്ത നെരൂദ എന്ന ചിത്രം.

ഇക്കൊല്ലം പുറത്തിറങ്ങിയ ചിത്രം പല മേളകളെയുംപോലെ തിരുവനന്തപുരത്തും ആസ്വാദകരുടെ ഹൃദയത്തില്‍ ഇടം നേടി. ആത്മഗതത്തിന്റെ വാചാലത പരമാവധി ഉപയോഗപ്പെടുത്തുന്ന സിനിമ ദൃശ്യപരതയിലും മുന്നിട്ടുനില്‍ക്കുന്നു. കാമനകളൊന്നും അന്യമല്ലാത്ത കവിയുടെ മനസ്സ് എന്നും വിപ്ളവകാരിയുടേതാണെന്ന് സിനിമ ഓര്‍മിപ്പിച്ചുകൊണ്ടിരിക്കുന്നു. കമ്യൂണിസ്റ്റുകാരനെന്ന നിലയില്‍ കവിയെ വേട്ടയാടുന്ന ഭരണകൂടം. സഹപ്രവര്‍ത്തകരുടെ നിര്‍ബന്ധത്തിന് വഴങ്ങി ഒളിവില്‍പോയ നെരൂദയെ പിടികൂടാന്‍ നിയുക്തനായ പൊലീസ് ഉദ്യോഗസ്ഥന്റെ കഥകൂടിയാണ് പറയുന്നത്.

പാബ്ളോ ലാറിയന്‍

പാബ്ളോ ലാറിയന്‍

ഒളിജീവിതംപോലും ആസ്വദിക്കുന്ന നെരൂദയെയാണ് ഒന്നാം ഘട്ടത്തില്‍ കാണുന്നത്. പിന്തുടരുന്ന പൊലീസുകാരന്റെ മാനസികസംഘര്‍ഷമാണ് രണ്ടാംഘട്ടം. നെരൂദയുടെ സൃഷ്ടികള്‍ അയാളിലെ മനുഷ്യനെ മാനസികമായി പരിവര്‍ത്തനംചെയ്തുകൊണ്ടിരിക്കുന്നു.  അയാള്‍ ആത്മഗതംചെയ്യുന്നു ഞാന്‍ ഉത്തരവാദിത്തമുള്ള ഉദ്യോഗസ്ഥനാണ്; അതിലുപരി ഒരു കലാസ്നേഹിയും. ഓസ്കാര്‍ പെലുഷോനു എന്ന പൊലീസ് ഉദ്യോഗസ്ഥന്‍ കവിയോടുള്ള ആരാധനയാല്‍ കടുത്ത മാനസികസംഘര്‍ഷത്തിലാകുന്നു. എന്നിട്ടും ഉത്തരവാദിത്തം നിറവേറ്റാന്‍ ഇറങ്ങി പുറപ്പെടുന്നു.   സ്വന്തം സൃഷ്ടികളിലുടെ മനുഷ്യനെ നവീകരിക്കുന്ന നെരൂദ  ഭരണകൂട അനുഭാവിയായ തോട്ടം ഉടമയെയും സ്വാധീനിക്കുന്നു.  ആരെയെങ്കിലും കൊന്നിട്ടാണോ വരുന്നത് എന്ന ചോദ്യത്തിന് നെരൂദയുടെ മറുപടി 'ഇല്ല; ഞാന്‍ എഴുതുകയായിരുന്നു' എന്നാണ്. നെരൂദ കൈയെത്തുംദൂരത്ത് എത്തിയപ്പോള്‍ തോട്ടക്കാരന്റെ അടിയേറ്റ്  പൊലീസ് ഉദ്യോഗസ്ഥന്‍ മഞ്ഞില്‍ വീണുമരിക്കുന്നു. അതില്‍ സന്തോഷവാനാണെന്ന് അയാളുടെ മരണത്തിന് ശേഷമുള്ള മുഖത്തില്‍നിന്ന് വ്യക്തമാകുന്നു. ആ പൊലീസുകാരന്റെ മൃതദേഹം എടുത്ത് ഗ്രാമത്തില്‍ കൊണ്ടുവന്ന് ആദരം നല്‍കുന്ന നെരൂദയിലൂടെ മനുഷ്യസ്നേഹത്തിന്റെ മഹത്വമാണ് സിനിമ വെളിപ്പെടുത്തുന്നത്.

ലേറ്റസ്റ്റ് ന്യൂസ്
അവലോകനം