Top
20
Friday, October 2017
About UsE-Paper

'രാത്രിയില്‍ ഞങ്ങള്‍ പുറത്തിറങ്ങിയാലെന്താ'; ബിജെപി നേതാവിന് യുവതികളുടെ മറുപടി

Tuesday Aug 8, 2017
വെബ് ഡെസ്‌ക്‌

ന്യൂഡല്‍ഹി > സ്ത്രീകള്‍ രാത്രിയില്‍ പുറത്തിറങ്ങുന്നതിനെ അവഹേളിച്ച ബിജെപി നേതാവിന് യുവതികളുടെ മറുപടി. ബിജെപി നേതാവിന്റെ മകന്റെ അതിക്രമം നേരിട്ട യുവതിക്കെതിരെ ഹരിയാന വൈസ് പ്രസിഡന്റ് രാംവീര്‍ ഭാട്ടിയുടെ പരാമര്‍ശമാണ് വിവാദമായിരുന്നത്.

ആ പെണ്‍കുട്ടിയെ എന്തിനാണ് രാത്രിയില്‍ ചുറ്റിത്തിരിയാന്‍ അനുവദിച്ചതെന്നായിരുന്നു രാംവീറിന്റെ ചോദ്യം. പ്രസ്താവനക്കെതിരെ വ്യാപക പ്രതിഷേധമാണ് ഇപ്പോള്‍ ഉയരുന്നത്. #AintNoCinderella എന്ന ഹാഷ്ടാഗ് ക്യാംപയിന്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

രാത്രിയില്‍ പുറത്തിറങ്ങിയുള്ള തങ്ങളുടെ ചിത്രമാണ് ഹാഷ്ടാഗിനൊപ്പം പോസ്റ്റ് ചെയ്യുന്നത്. ബിജെപി നേതാവിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് യുവതികള്‍ ഉന്നയിക്കുന്നത്. സ്ത്രീക്കും പുരുഷനും തുല്യനീതിയാണെന്നും ഇത്തരം പ്രസ്താവനകള്‍ അംഗീകരിക്കില്ലെന്നും യുവതികള്‍ പറയുന്നു.


 

പ്രൊപോസൽ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Related News

കൂടുതൽ വാർത്തകൾ »