Top
22
Thursday, February 2018
About UsE-Paper

അതിർത്തിയിൽ 'യുദ്ധത്തിനുപോകുന്ന' മോഹൻഭഗവതിനെയും ആർഎസ്എസിനെയും തുരത്തിയോടിച് ട്രോളന്മാർ

Monday Feb 12, 2018
വെബ് ഡെസ്‌ക്‌

കൊച്ചി >ഇന്ത്യൻ സൈന്യത്തെ അവഹേളിക്കും വിധം പ്രസ്താവന നടത്തിയ ആർഎസ്എസ് മേധാവി മോഹൻഭഗവതാണ് ഇപ്പോൾ ട്രോളേന്മാരുടെ പ്രധാന ഇര. സൈന്യത്തിന്   യുദ്ധത്തിന് തയ്യാറെടുക്കണമെങ്കിൽ മാസങ്ങൾ ആവശ്യമുള്ളപ്പോൾ ആർഎസ്എസിന്  മൂന്ന് ദിവസം മതിയെന്നായിരുന്നു ഭഗവത് പറഞ്ഞത് .

മിനിട്ടുകൾക്കകം ഇതേറ്റെടുത്ത ട്രോളന്മാർ യുദ്ധത്തിനു പോകുന്ന ആർഎസ്എസുകാരെ തലങ്ങും വിലങ്ങും ആക്രമിക്കുകയായിരുന്നു . കനത്ത ആക്രമണത്തിന് മുന്നിൽ പിടിച്ചു നിൽക്കാനാകാതെ പ്രധാന സംഘ ട്രോളേന്മാരും പല സൈബർ യുദ്ധഭൂമികളിൽനിന്നും മുങ്ങി.