Top
21
Sunday, January 2018
About UsE-Paper

അവാര്‍ഡ് ദാന ചടങ്ങില്‍ മോഹന്‍ലാലിന്റെ കാല്‍തൊട്ടു വന്ദനം, വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി പത്മകുമാര്‍

Thursday Dec 31, 2015
വെബ് ഡെസ്‌ക്‌

കൊച്ചി > സംസ്ഥാന ചലചിത്ര അവാര്‍ഡ് ദാന ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു നടന്‍ മോഹന്‍ ലാലിന്റെ കാല്‍ തൊട്ട് വന്ദിച്ചതിന്റെ പേരിലുളള വിവാദങ്ങള്‍ക്ക് മറുപടിയായി സംവിധായകന്‍ പത്മകുമാര്‍.  മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള സംസ്ഥാന പുരസ്കാരം ഏറ്റുവാങ്ങിയ ശേഷമാണ് വേദിയിലുണ്ടായിരുന്ന മോഹന്‍ലാലിനെ നടനും സംവിധായകനുമായ പത്മകുമാര്‍ കാല്‍തൊട്ട് വന്ദിച്ചത്. പത്മകുമാര്‍ സംവിധാനം ചെയ്ത മൈ ലൈഫ് പാര്‍ട്ണര്‍ക്കായിരുന്നു അവാര്‍ഡ്. മികച്ച നടനുള്ള പുരസ്ക്കാരം ചിത്രത്തിലെ നായക കഥാപാത്രത്തെ അവതരിപ്പിച്ചതിനാണ് സുദേവ് നായര്‍ നിവിന്‍ പോളിക്കൊപ്പം പങ്കിട്ടത്. 

ചടങ്ങിന് ശേഷം മോഹന്‍ലാലിന്റെ കാല്‍തൊട്ട് വന്ദിച്ച ഫോട്ടോ പത്മകുമാര്‍  ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. കാല്‍ തൊട്ട് വണങ്ങിയത് സിനിമ നടനെയല്ല ‘ഭാവി ചരിത്രത്തെയാണ് എന്ന കുറിപ്പോടെയാണ് ചിത്രം പോസ്റ്റ് ചെയ്തത്. എന്നാല്‍ ചിത്രത്തെ വിമര്‍ശിച്ച് നിരവധി പേര്‍ രംഗത്തെത്തി.  വ്യക്തിഗത നേട്ടത്തിനായായിരുന്നു കാല്‍തൊട്ട് വന്ദനം എന്നും മോഹന്‍ലാലിനെ അധിക്ഷേപിക്കുന്ന തരത്തിലുള്ള കമന്റുകളും ഇതിനൊപ്പമുണ്ടായിരുന്നു. ചില മാധ്യമങ്ങള്‍ ഇത് വാര്‍ത്തയാക്കിയതോടെയാണ് പത്മകുമാര്‍ വിമര്‍ശനങ്ങള്‍ക്ക് മറുപടിയായി രംഗതെത്തിയത്. 

പത്മകുമാറിന്റെ പോസ്റ്റിന്റെ പൂര്‍ണ്ണരൂപം താഴെ

തുറന്ന മറുപടി...

എൻറെ ജോലിയുമായി ബന്ധപ്പെട്ട് പല പോസ്റ്റുകളും ഞാൻ ഫേസ്ബൂക്കിൽ ഇട്ടിട്ടുണ്ട്. പക്ഷേ, ഒരു പോസ്റ്റിന് ഇത്രയധികം കമൻറൂം ലൈക്കും reach ഉം ആദ്യമായിട്ടാണ് എനിക്ക് കിട്ടുന്നത്. കാരണം എൻറെ പോസ്റ്റിൻറെ ശക്തിയല്ല, മോഹൻലാൽ എന്ന വ്യക്തിയുടെ മാസ്മരികത ഒന്നു മാത്രമാണ്. കമൻറുകളിൽ കണ്ട ചിലത് ഞാൻ ഇതോടൊപ്പം ഉൾപ്പെടുത്തിയിട്ടുണ്ട്.

വ്യക്തി പരമായി മോഹൻലാൽ എന്ന ആളെ എനിക്കറിയില്ല. എല്ലാവരെയും പോലെ ദൂരെ നിന്നു കാണുകയും അറിയുകയും ചെയ്ത ഒരാളാണ് ഞാനും. പൂവിൻറെ മണം കൈയ്യിലെടുക്കാതെ പകർന്നു കിട്ടുന്നതുപോലെ ആദ്ദേഹത്തിൻറെ പ്രഭാവവും എന്നിലും എത്തിയുട്ടുണ്ട്, നടനായും നല്ലൊരു വ്യക്തിത്വത്തിൻറെ ഉടമയായും. സംവിധായകാനാകാൻ ആഗ്രഹിച്ച എൻറെ യാത്രയിൽ വിളക്കിച്ചേർത്ത ഒരധ്യായമായിരുന്നു ആഭിനയം. പല പ്രമുഖ നടൻമാരോടൊപ്പം ഞാൻ ആഭിനയിച്ചിട്ടുണ്ട്. നിവേദ്യത്തിന് ശേഷം ഒരിക്കൽ ശ്രീ. m.പത്മകുമാറിൻറെ ശിക്കാർ എന്ന സിനിമയിൽ ആഭിനയിക്കാൻ എനിക്ക് അവസരം ലഭിച്ചതാണ്. മോഹൻലാലിൻറെ  introduction വേണ്ടിയുള്ള സംഘടന സീനിൽ വരുന്ന അള്ളു സലീം എന്ന കഥാപാത്രത്തെ അവതിരിപ്പിക്കാനായിരുന്നു എന്നെ വിളിച്ചത്. ലൊക്കേഷനിലേത്തി മേക്കപ്പിട്ട് നിൽക്കുന്പോൾ എനിക്ക് വല്ലാത്തൊരു ഭയം. അഭിനയത്തിൽ ജീവിക്കുമെന്ന് കേട്ട ആദ്ദേഹത്തോടൊപ്പം നിൽക്കാൻ ചങ്കിടുപ്പ്. ഒരു നടനായി ആദ്ദേഹത്തിൻറെ മുന്നിൽ എത്താൻ എനിക്ക് എന്നെ പേടിയായിരുന്നു. മേക്കപ് അഴിച്ചുവെച്ച് സംവിധായകനോട് അനുവാദം ചോദിച്ച് പിൻവാങ്ങി.

എല്ലാവരും കുത്തി വരക്കുന്ന “കോണക വാലു” പോലെയുള്ള കേരളത്തിന് കിട്ടിയ അതുല്യ പ്രതിഭയാണ് ശ്രീ മോഹൻലാൻ. ദോഷൈകദൃക്കുകൾ വിമർശിച്ചെന്നിരിക്കും, അവയൊക്കെ സത്യങ്ങൾ ആണെങ്കിൽ പോലും, ഗൌരവമായി കാണാൻ എന്നെപോലെയുള്ളവർക്ക് കഴിയുന്നില്ല. സ്വകാര്യമായി ചെയ്യുന്ന പാപങ്ങളെക്കാൽ എത്രയോ ചെറുതാണ് തുറന്ന ഇതിഹാസത്തിലെ പടർന്ന മഷി.

പിന്നെ കാലിൽ തൊട്ടു വന്ദിച്ചത്. എനിക്ക് ശ്രീ.മോഹൻലാലിൽ നിന്നും ഒന്നും പ്രതീക്ഷിച്ചല്ല. പടന്നു പന്തലിച്ചു നിൽക്കുന്ന വൻവൃക്ഷത്തിൻറെ നെറുകയിൽ തൊടുവാൻ ഉയരമില്ലാത്ത ഞാൻ, താങ്ങി നിർത്തുന്ന വേരിൻറെ ഉറപ്പിൽ ഒന്നു തൊട്ടു എന്നു മാത്രം.

അവാർഡ് വിതരണവേദിയിലെത്തിയ പല നടന്മാരോടുള്ള ജനങ്ങളുടെ തണുത്ത പ്രതിരകണം ഞാൻ നേരിട്ട് കണ്ടതാണ്. മോഹൻലാൽ എന്ന “ഭാവി” ലോക മലയാള ചരിത്രത്തിൻറെ വരവിലെ ജനലക്ഷങ്ങളുടെ ആർത്തിരന്പൽ കണ്ടിട്ടല്ല സുഹൃത്തുക്കളെ ഞാനിത് പോസ്റ്റ് ചെയ്തത്. ഞാൻ കണ്ട സ്വപ്നത്തെ പകൽ വെളിച്ചത്തിൽ കൊണ്ടുവരുവാനുള്ള ആർത്തിമാത്രമായിരുന്നു കാൽതൊട്ടു വന്ദിക്കുന്ന ആ ചിത്രം.

Related News

കൂടുതൽ വാർത്തകൾ »