12 December Wednesday

മന്ത്രിയുടെ പരിപാടിക്കിടയില്‍ ശരണംവിളിയുടെ പേരില്‍ ബിജെപി പ്രതിഷേധം; കൂവിവിളിച്ച് സദസിലെ സ്‌ത്രീകള്‍-Video

വെബ് ഡെസ്‌ക്‌Updated: Wednesday Dec 5, 2018

തിരുവനന്തപുരം > മന്ത്രി പങ്കെടുത്ത പരിപാടിയില്‍ ശരണം വിളിച്ച് പ്രതിഷേധിക്കാനെത്തിയ ബിജെപി പ്രവര്‍ത്തകരായ സ്‌ത്രീകളെ സദസിലുണ്ടായിരുന്നവര്‍ കൂവിവിളിച്ച് മടക്കി. മന്ത്രി എ സി മൊയ്‌തീന്‍ തിരുവനന്തപുരത്ത് പങ്കെടുത്ത പരിപാടിക്കിടയിലേക്കാണ് പ്രതിഷേധക്കാര്‍ വന്നത്. അഞ്ചോളം സ്‌ത്രീകളാണ് നാമജപ പ്രതിഷേധവുമായി വേദിയിലേക്ക് എത്തിയത്.

സദസ്സിലിരിക്കുന്ന സ്ത്രീകളെ നാമജപം ചൊല്ലാന്‍ ഈ അഞ്ചു സ്‌ത്രീകളും പ്രേരിപ്പിക്കുന്നുണ്ടെങ്കിലും ഇവരെ കൂക്കിവിളിച്ചാണ് സദസ്സിലിരുന്ന മറ്റു സ്ത്രീകള്‍ എതിരേറ്റത്. 'ആരോ നിര്‍ബന്ധിച്ച് പറഞ്ഞയച്ചതാണ്, അവര്‍ പൊക്കോളും' എന്ന് മന്ത്രി പറയുന്നുമുണ്ട്. സ്ത്രീകളുടെ കൂവലിനെ തുടര്‍ന്ന് പ്രതിഷേധവുമായെത്തിയവര്‍ മടങ്ങിപ്പോകുകയായിരുന്നു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top