Top
18
Saturday, November 2017
About UsE-Paper

'ഭാര്യയ്‌ക്ക് ഒരു പാട്ടുപാടിക്കൊടുക്കണം, ഒട്ടും അമാന്തിച്ചില്ല'; ചാക്കോച്ചന്റെ സര്‍പ്രൈസ് വീഡിയോ ഹിറ്റ്

Monday Nov 13, 2017
വെബ് ഡെസ്‌ക്‌

കൊച്ചി > മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട യുവനടനാണ് കുഞ്ചാക്കോ ബോബന്‍. 20 വര്‍ഷങ്ങള്‍ക്ക് മുമ്പ് അനിയത്തിപ്രാവിലൂടെ മലയാളികളുടെ മനം കവര്‍ന്ന ചാക്കോച്ചന്‍ ഇരുപത് വര്‍ഷങ്ങള്‍ക്കിപ്പുറവും ചോക്ലേറ്റ് നായകന്‍ എന്ന വിശേഷണത്തിന് ഉടമയാണ്.

ചാക്കോച്ചന്റെ വിശേഷങ്ങള്‍ ആഘോഷപൂര്‍വ്വം ആരാധകര്‍ കൊണ്ടാടാറുണ്ട്. അതിനിടയിലാണ് ഭാര്യക്ക് പാട്ട് പാടികൊടുക്കുന്ന കുഞ്ചാക്കോയുടെ വീഡിയോ എത്തിയത്.

ഭാര്യ പ്രിയക്കായി മനോഹരമായി പാടി ഞെട്ടിച്ചിരിക്കുകയാണ് ചാക്കോച്ചന്‍. ഫേസ്ബുക്കിലൂടെ പുറത്ത് വിട്ട വീഡിയോ വൈറലായി മാറി. പാട്ടിന്റെ അവസാനം ഒരു സര്‍പ്രൈസും ചാക്കോച്ചന്‍ സൂക്ഷിച്ചുവെച്ചിരുന്നു.

ആസിഫ് അലി നായകനായ 'കോഹിനൂറി'ല്‍ വിജയ് യേശുദാസ് പാടിയ പാട്ടായിരുന്നു ചാക്കോച്ചന്‍ വീണ്ടും പാടിയിരുന്നത്. ഒപ്പം ഭാര്യ പ്രിയയുമുണ്ടായിരുന്നെങ്കിലും ശരിക്കും പാട്ട് പാടിയത് ചാക്കോച്ചനായിരുന്നില്ല. ചാക്കോച്ചന്‍ പാടിയ വീഡിയോയിലും വിജയ് യേശുദാസ് തന്നെയാണ് പാടിയിരുന്നത്. വീഡിയോയുടെ അവസാനമാണ് അത് കാണിച്ചിരുന്നത്.2015 ല്‍ വിനയ് ഗോവിന്ദ് സംവിധാനം ചെയ്ത കോഹിനൂര്‍ എന്നാ ചിത്രത്തിനുവേണ്ടി ബി കെ ഹരിനാരായണന്‍റെ വരികള്‍ക്ക് രാഹുല്‍ രാജ് സംഗീത സംവിധാനം നിര്‍വഹിച്ച ഗാനമായിരുന്നു ഇത് .

Related News

കൂടുതൽ വാർത്തകൾ »