25 May Friday

'എന്റെ മകന് പെണ്ണുകെട്ടാന്‍ ഒരു ജാതി മത സംഘടനകളുടെയും ആവശ്യമില്ല'; ഇതിലും വലിയ മറുപടി സ്വപ്നങ്ങളില്‍ മാത്രം, ഡിവൈഎഫ്ഐ നേതാവിന്റെ അച്ഛന്റെ മറുപടി ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

വെബ് ഡെസ്‌ക്‌Updated: Thursday Dec 21, 2017

കൊച്ചി > സോഷ്യല്‍ മീഡിയ ഇപ്പോള്‍ ഏറ്റെടുത്തിരിക്കുന്നത് ഡിവൈഎഫ്‌ഐ നേതാവ് വിഷ്‌ണു ജയകുമാറിന്റെ പോസ്റ്റും അദ്ദേഹത്തിന്റെ അച്ഛന്റെ കമന്റുമാണ്.

ഫേസ്‌ബുക്കില്‍ പ്രചരിച്ചുകൊണ്ടിരിക്കുന്ന ക്യാമ്പെയ്‌ന്റെ ഭാഗമായി വിഷ്‌ണു തന്റെ പ്രൊഫൈല്‍ പിക്‌ചര്‍ 'മതം ഉപേക്ഷിക്കൂ മനുഷ്യരാവൂ' എന്ന കവര്‍ ആക്കിയിരുന്നു. ഇതിനു പിന്നാലെ ഈ പോസ്റ്റിന്  ഒരാള്‍ 'പെണ്ണ് കെട്ടുന്ന നേരത്തറിയാം' എന്നു കമന്റ് ചെയ്തു.  ഈ കമന്റിന് വിഷ്‌ണുവിന്റെ അച്ഛന്‍ ജയകുമാര്‍ ടി ജി കൊടുത്ത മറിപടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. 'എന്റെ മകന് പെണ്ണുകെട്ടാന്‍ ഒരു ജാതി മത സംഘടനകളുടെയും ആവശ്യമില്ലാ' എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഒരൊറ്റ കമന്റിലൂടെ സോഷ്യല്‍ മീഡിയയില്‍ സ്റ്റാറായിരിക്കുകയാണ് ഈ അച്ഛന്‍.

ഡിവൈഎഫ്‌ഐ കോലഞ്ചേരി ബ്ലോക്ക് കമ്മിറ്റി ജോയിന്‍ സെക്രട്ടറിയായ വിഷ്ണു, 'ഇതിലും വലിയ മറുപടി സ്വപ്നങ്ങളില്‍ മാത്രം' എന്ന തലക്കെട്ടോടു കൂടി ഇതിന്റെ സ്‌ക്രീന്‍ ഷോട്ട് വീണ്ടും പോസ്റ്റ്  ചെയ്തു. ഈ പോസ്റ്റിനും മികച്ച പ്രതികരണമാണ് കിട്ടുന്നത്. എസ്എഫ്‌ഐ മുന്‍ ജില്ലാ കമ്മിറ്റി അംഗമായിരുന്നു വിഷ്‌ണു.
 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top