ഇതാ... ക്രൊയേഷ്യ ; ഇംഗ്ലണ്ടിനെ ഒന്നിനെതിരെ രണ്ട് ഗോളിന് കീഴടക്കി

Thursday Jul 12, 2018

മോസ്‌‌‌‌കോ > ചരിത്രം കുറിച്ച് ക്രൊയേഷ്യ ലോകകപ്പിന്റെ ഫൈനലില്‍. ഇംഗ്ലണ്ടിനെ ഒന്നിനെതിരെ രണ്ട് ഗോളിന് കീഴടക്കിയാണ് ക്രൊയേഷ്യയുടെ കുതിപ്പ്. അഞ്ചാം മിനിറ്റില്‍ പിന്നിലായശേഷം ക്രൊയേഷ്യ ഉശിരോടെ പന്ത് തട്ടി, തിരിച്ചടിച്ചു. അധിക സമയത്ത് മരിയോ മാന്‍ഡ്‌സുകിച്ചിന്റെ ഗോളിലായിരുന്നു ജയം. ഇംഗ്ലണ്ടിനുവേണ്ടി കീറണ്‍ ട്രിപ്പിയറാണ് ഗോള്‍ നേടിയത്. ഇവാന്‍ പെരിസിച്ച് ക്രൊയേഷ്യയുടെ ആദ്യഗോളടിച്ചു. ക്രൊയേഷ്യയുടെ ആദ്യ ഫൈനലാണിത്. ഞായറാഴ്ച നടക്കുന്ന ൈഫനലില്‍ ഫ്രാന്‍സിനെ നേരിടും.

ക്രൊയേഷ്യ ആദ്യ നിമിഷങ്ങളില്‍ പന്തില്‍ നിയന്ത്രണംനേടി. ആക്രമണമായിരുന്നു േകാച്ച് ഡാലിച്ചിന്റെ ലക്ഷ്യം. എന്നാല്‍ ഒത്തിണക്കമുണ്ടായില്ല ക്രൊയേഷ്യക്ക്. ഇംഗ്ലണ്ട് ആദ്യമൊന്ന് ചെറുതായി പിന്‍വലിഞ്ഞു. പിന്നെ കൃത്യമായി ആക്രമണം നടത്തി. ഡെലെ ആല്ലിയുടെ നീക്കത്തെ ബോക്‌സിനരികെവച്ച് ലൂക്കാ മോഡ്രിച്ച് വീഴ്ത്തി. ഇംഗ്ലണ്ടിന് ഫ്രീകിക്ക്.  പന്ത് തട്ടിത്തുടങ്ങി അഞ്ച് മിനിറ്റ് അപ്പോള്‍. പന്തിനരികെ ട്രിപ്പിയറും ആഷ്‌ലി യങ്ങുംനിന്നു. ഒടുവില്‍ ട്രിപ്പിയര്‍ ഫ്രീകിക്ക് തൊടുക്കാനാഞ്ഞു.ഇംഗ്ലണ്ടിന്റെ സെറ്റ് പീസുകളിലെ വൈഭവം ക്രൊയേഷ്യയെ ഭയപ്പെടുത്തി.

അതുപോലെതന്നെ സംഭവിച്ചു. ട്രിപ്പിയറുടെ അതിമനോഹരമായ ഫ്രീകിക്ക് ക്രൊയേഷ്യന്‍ വലയിലേക്ക് അസ്ത്രവേഗത്തില്‍ പാഞ്ഞു. ഡാനിയേല്‍ സുബാസിച്ചിന് സംഭവിച്ചത് മനസിലായില്ല. വലതുവശത്തേക്ക് ചാടിയെങ്കിലും തന്റെ തലയ്ക്കുമുകളിലൂടെ പന്ത് വലയില്‍ കുരുങ്ങുന്നത് ഭീതിയോടെ സുബാസിച്ച് മനസിലാക്കി.ട്രിപ്പിയറുടെ ഗോളില്‍ ക്രൊയേഷ്യ പതറി. പാസുകള്‍ പൂര്‍ത്തിയാക്കാനാകാതെ ഇംഗ്ലണ്ട് ഗോള്‍മുഖത്ത് ക്രൊയേഷ്യന്‍ കളിക്കാര്‍ പരസ്പരം നോക്കിനിന്നു. മോഡ്രിച്ചിനുപോലും ആശയങ്ങളറ്റു. ഇവാന്‍ റാകിടിച്ചിന്റെ നീക്കങ്ങള്‍ രണ്ട് തവണ കൂട്ടുകാരിലേക്കെത്താതെ മടങ്ങി.

ഇംഗ്ലണ്ട് ബുദ്ധിപരമായി പന്ത് തട്ടി. ക്രൊയേഷ്യയുടെ കാലില്‍ പന്ത് കിട്ടിയെങ്കിലും ഇംഗ്ലണ്ടിന്റെ സുസംഘിടതമായ പ്രതിരോധത്തിന് മുന്നില്‍ നിലനില്‍പ്പുണ്ടായില്ല. ജോണ്‍ സ്റ്റോണ്‍സും ഹാരി മഗ്വെയറും കെയ്ല്‍ വാള്‍ക്കറും പ്രതിരോധത്തില്‍ ഉറച്ചു. ഇംഗ്ലണ്ടിന്റെ തിരിച്ചുള്ള ആക്രമണങ്ങള്‍ക്ക് മൂര്‍ച്ചയുണ്ടായിരുന്നു. നേരിയ വ്യത്യാസത്തിന് രണ്ടാംഗോള്‍ അകന്നു. ഒരു തവണ വലയ്ക്ക് മുന്നില്‍വച്ച് ക്യാപ്റ്റന്‍ ഹാരി കെയ്‌നിനെ ക്രൊയേഷ്യന്‍ ഗോള്‍ കീപ്പര്‍ ഡാനിയേല്‍ സുബാസിച്ച് സാഹസികമായി തടഞ്ഞു. ഇംഗ്ലണ്ടിന് കിട്ടിയ സുവര്‍ണാവസരമായിരുന്നു. തുടര്‍ന്നുള്ള കെയ്‌നിന്റെ നീക്കവും സുബാസിച്ച് നിര്‍വീര്യമാക്കി. പിന്നാലെ ജെസി ലിങ്ഗാര്‍ഡിന് അവസരംകിട്ടി. പക്ഷേ, പുറത്തേക്ക് അടിച്ചു. പ്രതിരോധത്തിലാണ് ക്രൊയേഷ്യ കൂടുതല്‍ പരുങ്ങിയത്. ആദ്യപകുതിയില്‍ ഒത്തിണക്കം കാട്ടാന്‍ ക്രൊയേഷ്യന്‍ പ്രതിരോധത്തിന് കഴിഞ്ഞില്ല. ഇംഗ്ലണ്ട് മുന്നേറ്റത്തിന് എളുപ്പത്തില്‍ ബോക്‌സിനുള്ളില്‍ കടക്കാന്‍ അവര്‍ അവസരംനല്‍കി. സുബാസിച്ചിന്റെ ഇടപെടലുകള്‍ അപകടമൊഴിവാക്കി.

മറുവശത്ത് റെബിച്ച് ചില മിന്നലാട്ടങ്ങള്‍ കാണിച്ചെങ്കിലും പൂര്‍ണതയുണ്ടായില്ല. ഒരു മികച്ച ശ്രമം ഇംഗ്ലണ്ട് ഗോളി ജോര്‍ദാന്‍ പിക്േഫാര്‍ഡ് തട്ടിയിട്ടു. ബോക്‌സില്‍കടന്ന റാകിടിച്ചിനെ വാള്‍ക്കര്‍ കൈകാര്യം ചെയ്തു. ആദ്യപകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് ക്രൊയേഷ്യക്ക് ഫ്രീകിക്ക് കിട്ടിയെങ്കിലും ലക്ഷ്യം കണ്ടില്ല.

രണ്ടാംപകുതിയുടെ തുടക്കത്തില്‍ ക്രൊയേഷ്യ മിന്നി. കളിയില്‍ ആദ്യമായി അവര്‍ ആധിപത്യത്തോടെ പന്തുതട്ടി. റെബിച്ചും റാകിടിച്ചും വേഗത്തില്‍ മുന്നേറി. ഇംഗ്ലണ്ട് പ്രതിരോധം ശ്രദ്ധിച്ചു. ഇടയ്ക്കുമാത്രം ആക്രമണം നെയ്തു. കളിക്ക് ചൂടുപിടിച്ചു. ഇവാന്‍ പെരിസിച്ചിന്റെ കനത്ത അടി  ബോക്‌സിനുള്ളില്‍ തട്ടിത്തെറിച്ചു. ഇംഗ്ലണ്ട് പ്രതിരോധം ആദ്യമായി പതറാന്‍ തുടങ്ങി. ക്രൊയേഷ്യ തൊടുത്തു. വലതുപാര്‍ശ്വത്തില്‍നിന്ന് വ്രസാല്‍ക്കോയുടെ ഗംഭീര ക്രോസ്. വാള്‍ക്കറുടെ തലയ്ക്കുമുകളിലൂടെ കാല്‍വച്ച് പെരിസിച്ച് വലകണ്ടു. പിക്‌ഫോര്‍ഡിന് തടുക്കാനായില്ല. ക്രൊയേഷ്യ ഉണര്‍ന്നു, കളി ഉണര്‍ന്നു. ക്രൊയേഷ്യ വീണ്ടും കുതിച്ചു. ഇക്കുറി പെരിസിച്ചിന്റെ അടി പോസ്റ്റില്‍ത്തട്ടിത്തെറിച്ചു. തിരിച്ച് റെബിച്ചിന്റെ കാലിലേക്ക്. ആ ഷോട്ട് പിക്‌ഫോര്‍ഡ് പിടിച്ചെടുത്തു. ഇംഗ്ലണ്ടിന്റെ കാലുകള്‍ മരവിച്ചു. ക്രൊയേഷ്യ വീണ്ടും ആക്രമിച്ചു. ഇക്കുറി മരിയോ മാന്‍ഡ്കുച്ചിന്റെ അടി നേരെ പിക്‌ഫോര്‍ഡിന്റെ കൈകളിലേക്ക്. കളി അധിക സമയത്തേക്കുനീങ്ങി.

അധികസമയത്ത് ഇംഗ്ലണ്ട് അപകടകരമായ നീക്കം നടത്തി. ട്രിപ്പിയര്‍ എടുത്ത കോര്‍ണര്‍ കിക്കില്‍ സ്റ്റോണ്‍സിന്റെ മിന്നുന്ന ഹെഡര്‍. ഗോള്‍വലയ്ക്ക്മുന്നില്‍ വ്രസാല്‍ക്കോ. തലകൊണ്ട് കുത്തി വ്രസാല്‍ക്കോ വലിയൊരു അപകടമൊഴിവാക്കി. ക്രൊയേഷ്യയും ഉശിരന്‍നീക്കം നടത്തി. മാന്‍ഡ്‌സുകിച്ചിന്റെ മിന്നല്‍ക്കുതിപ്പിനെ അതിസാഹസികമായി പിക്‌ഫോര്‍ഡ് തടഞ്ഞു.

ക്രൊയേഷ്യ അടങ്ങിയില്ല. ഓരോ നിമിഷവും അവര്‍ ജ്വലിച്ചുകൊണ്ടിരുന്നു. അധികസമയം തീരാന്‍ പത്ത് മിനിറ്റ് ശേഷിക്കെ ക്രൊയേഷ്യ ആളിക്കത്തി. ഇംഗ്ലണ്ട് അതില്‍ ചാരമായി. ഇംഗ്ലണ്ട് പ്രതിരോധക്കാരന്‍ വാള്‍ക്കറുടെ  പന്ത് തലകൊണ്ട് കുത്തിഒഴിവാക്കാനുള്ള ശ്രമം പാളി. പന്ത് പെരിസിച്ചിന്റെ തലയില്‍തട്ടി ഇംഗ്ലണ്ട് ഗോള്‍മുഖത്തേക്ക്. പ്രതിരോധത്തെ സമര്‍ഥമായി മറികടന്ന് മാന്‍ഡ്‌സുകിച്ചിന്റെ മിന്നല്‍പ്രഹരം. പിക്‌ഫോര്‍ഡിന് ഒന്നും ചെയ്യാനായില്ല അതിനുമുന്നില്‍. തിരിച്ചടിക്കാനുള്ള ഇംഗ്ലണ്ടിന്റെ ശ്രമങ്ങളെല്ലാം പൂര്‍ണമാകാത്ത പാസുകളില്‍ അവസാനിച്ചു. 

GROUP A
COUNTRY W D L POINTS
Uruguay 3 0 0 9
Russia 2 0 1 6
Saudi Arabia 1 0 2 3
Egypt 0 0 3 0
GROUP B
COUNTRY W D L POINTS
Portugal 1 2 0 5
Spain 1 2 0 5
Iran 1 1 1 4
Morocco 0 1 2 1
GROUP C
COUNTRY W D L POINTS
France 2 1 0 7
Denmark 1 2 0 5
Peru 1 0 2 3
Australia 0 1 2 1
GROUP D
COUNTRY W D L POINTS
Croatia 3 0 0 9
Argentina 1 1 1 4
Nigeria 1 0 2 3
Iceland 0 1 2 1
GROUP E
COUNTRY W D L POINTS
Brazil 2 1 0 7
Switzerland 1 2 0 5
Serbia 1 0 2 3
Costa Rica 0 1 2 1
GROUP F
COUNTRY W D L POINTS
Mexico 2 0 1 6
Sweden 2 0 1 6
Germany 1 0 2 3
Korea Republic 1 0 2 3
GROUP G
COUNTRY W D L POINTS
Belgium 3 0 0 9
England 2 0 1 6
Tunisia 1 0 2 3
Panama 0 0 3 0
GROUP H
COUNTRY W D L POINTS
Colombia 2 0 1 6
Senegal 1 1 1 4
Japan 1 1 1 4
Poland 1 0 2 3