അവിടെ? ഇവിടെ? എവിടെ ഒന്റി?

Tuesday Jul 10, 2018

മോസ്‌‌‌കോ > രാജ്യം ഒരുവശത്ത്, ചുമതല മറുവശത്ത്, ഇന്ന് ഫ്രാന്‍സ് ബല്‍ജിയത്തെ നേരിടുമ്പോള്‍ ആശയക്കുഴപ്പത്തിലാണ് തീറി ഒന്റി. ഫ്രഞ്ചുകാരനായ ഒന്റി ഇപ്പോള്‍ ബല്‍ജിയത്തിന്റെ സഹപരിശീലകനാണ്. ഫ്രാന്‍സിനായി ഏറ്റവുമധികം ഗോളടിച്ച് ദേശീയ ജഴ്‌സിയില്‍ തിളങ്ങിയ താരവുമാണ് ഈ നാല്‍പ്പതുകാരന്‍.

1998ല്‍ ലോകകപ്പ് നേടിയ ഫ്രഞ്ച്് ടീം അംഗമാണ്. അന്നത്തെ ക്യാപ്റ്റന്‍ ദിദിയര്‍ ദിഷാമാണ് ഇപ്പോള്‍ ഫ്രാന്‍സിന്റെ പരിശീലകന്‍. 2002, 2006, 2010 ലോകകപ്പുകളും കളിച്ച ഒന്റിക്ക് ഫ്രാന്‍സിന്റെ ശക്തിയും ദൗര്‍ബല്യവും നല്ലപോലെ അറിയാം. ആ രഹസ്യങ്ങള്‍ ബല്‍ജിയത്തിന് തുണയാകുമെന്നാണ് കരുതുന്നത്.

ഒന്റിയുടെ സാന്നിധ്യം ടീമിന് ഗുണപരമായ മാറ്റം ഉണ്ടാക്കിയെന്ന് ബല്‍ജിയം കോച്ച് റോബര്‍ട്ടോ മാര്‍ടിനസ് പറഞ്ഞു. 'അദ്ദേഹത്തിന്റെ പരിചയസമ്പത്ത് വലിയ മുതല്‍ക്കൂട്ടാണ്. നാല്് ലോകകപ്പിലെ പരിചയം ഇത്തവണ ഞങ്ങള്‍ക്ക് തുണയാകും' മാര്‍ടിനസ്് പറഞ്ഞു.

ബല്‍ജിയം സ്‌ട്രൈക്കര്‍ റൊമേലു ലുക്കാക്കുവിന്റെ കളി മിനുക്കിയെടുത്തതില്‍ ഒന്റിക്ക് പ്രധാന പങ്കുണ്ട്. മുന്നേറ്റനിരയില്‍ കാത്തിരിക്കാതെ താഴേക്കിറങ്ങി സ്വീകരിക്കാനും പന്ത് കൈമാറാനും ലുക്കാക്കുവിനെ ഉപദേശിച്ചത് ഒന്റിയാണ്. ഒന്റിയുടെ സാന്നിധ്യം വളരെ പ്രധാനമാണെന്ന് പ്രതിരോധക്കാരന്‍ ടോബി അല്‍ഡെര്‍വെയ്‌റെല്‍ദ് പറഞ്ഞു. 'അദ്ദേഹത്തിന്റെ സുവര്‍ണകാല കഥകള്‍ കേള്‍ക്കാന്‍ രസമാണ്. അതൊരു അനുഭവമാണ്. ഈ ലോകകപ്പില്‍ അത് ഞങ്ങളെ ആവേശഭരിതരാക്കുന്നുണ്ട്.'

നിര്‍ണായക കളിയില്‍ ഒന്റിയെപ്പോലുള്ള ഒരാള്‍ എതിരാളികള്‍ക്കിടയില്‍ ഉണ്ടാകുന്നത് എന്ത് വിചിത്രമെന്നാണ് ഫ്രഞ്ച് കോച്ച് ദിദിയര്‍ ദെഷാമിന്റെ പ്രതികരണം. ഫ്രാന്‍സിന്റെ വിജയത്തില്‍ ഒന്റി സന്തോഷിക്കുമെന്നാണ് പ്രതിരോധക്കാരന്‍ ലുകാസ് ഹെര്‍ണാണ്ടസ് പറയുന്നത്. കാരണം അദ്ദേഹം ഫ്രഞ്ചുകാരനാണ്. ഫുട്‌ബോളില്‍ ഇതിഹാസമാണ് അദ്ദേഹം. ഞങ്ങള്‍ ഫ്രാന്‍സുകാരുടെ മനസ്സിലെ ദൈവം. ഈ നിര്‍ണായക കളിയില്‍ അദ്ദേഹം ഞങ്ങളെ തോല്‍പ്പിക്കില്ലെന്നാണ് വിശ്വാസം' ഹെര്‍ണാണ്ടസ് പറഞ്ഞു.

ഫ്രാന്‍സിനായി 123 തവണ ജഴ്‌സിയണിഞ്ഞ് 51 ഗോളടിച്ചു. 1997 മുതല്‍ 2010 വരെ ദേശീയ ടീമിനായി ബൂട്ട് കെട്ടി. 2010ല്‍ വിടവാങ്ങല്‍. 2012ല്‍ ക്ലബ്ബുകള്‍ക്കുള്ള കളിയും അവസാനിപ്പിച്ചു. മൊണാകോ, യുവന്റസ്, അഴ്‌സണല്‍, ബാഴ്‌സലോണ, ന്യൂയോര്‍ക്ക് റെഡ്ബുള്‍സ് ക്ലബ്ബുകള്‍ക്ക് കളിച്ചു. 2016ലാണ് ബല്‍ജിയം ടീമിന്റെ സഹപരിശീലകനാകുന്നത്.


 

GROUP A
COUNTRY W D L POINTS
Uruguay 3 0 0 9
Russia 2 0 1 6
Saudi Arabia 1 0 2 3
Egypt 0 0 3 0
GROUP B
COUNTRY W D L POINTS
Portugal 1 2 0 5
Spain 1 2 0 5
Iran 1 1 1 4
Morocco 0 1 2 1
GROUP C
COUNTRY W D L POINTS
France 2 1 0 7
Denmark 1 2 0 5
Peru 1 0 2 3
Australia 0 1 2 1
GROUP D
COUNTRY W D L POINTS
Croatia 3 0 0 9
Argentina 1 1 1 4
Nigeria 1 0 2 3
Iceland 0 1 2 1
GROUP E
COUNTRY W D L POINTS
Brazil 2 1 0 7
Switzerland 1 2 0 5
Serbia 1 0 2 3
Costa Rica 0 1 2 1
GROUP F
COUNTRY W D L POINTS
Mexico 2 0 1 6
Sweden 2 0 1 6
Germany 1 0 2 3
Korea Republic 1 0 2 3
GROUP G
COUNTRY W D L POINTS
Belgium 3 0 0 9
England 2 0 1 6
Tunisia 1 0 2 3
Panama 0 0 3 0
GROUP H
COUNTRY W D L POINTS
Colombia 2 0 1 6
Senegal 1 1 1 4
Japan 1 1 1 4
Poland 1 0 2 3