റഷ്യ ഇവരുടെ നോട്ടത്തില്‍

Friday Jul 6, 2018

ഫിഫ അവാര്‍ഡ് സമിതി അംഗങ്ങളാണ് ജോര്‍ജി കാമ്പോസ്, ലോതര്‍ മത്തേവൂസ്, റൊണാള്‍ഡോ എന്നിവര്‍. മെക്‌സികോയുടെ പ്രശസ്തനായ ഗോളിയായിരുന്നു കാമ്പോസ്. മത്തേവൂസ് ജര്‍മന്‍ പ്രതിരോധക്കാരനും റൊണാള്‍ഡോ ബ്രസീലിന്റെ സ്‌ട്രൈക്കറുമായിരുന്നു. സെപ്തംബര്‍ 24ന് പ്രഖ്യാപിക്കുന്ന അവാര്‍ഡ് ജേതാക്കളെ കണ്ടെത്താനാണ് അവര്‍ റഷ്യയില്‍ എത്തിയത്. ഇതുവരെയുള്ള പ്രകടനം അവര്‍ വിലയിരുത്തുന്നു.

കാമ്പോസ്: കുറച്ചു ഗോള്‍ വഴങ്ങുന്നവരാണ് നല്ല ഗോളിമാര്‍. ആറ് കളിയില്‍ ഒന്നോ രണ്ടോ ഗോള്‍ വഴങ്ങിയതുകൊണ്ട് മോശം ഗോളിയാകില്ല. ഇവിടെ മികച്ച ഗോള്‍കീപ്പര്‍മാര്‍ ഉണ്ടായിരുന്നു. കാസ്‌പെര്‍ ഷ്‌മൈക്കല്‍, ഫെര്‍നാണ്ടോ മുസ്ലേര, ഗ്വില്ലെര്‍മോ ഒച്ചോവ എന്നിവര്‍ മികച്ച പ്രകടനം നടത്തി. മത്തേവൂസ്: ടീമിനത്തില്‍നിന്ന് മികച്ചൊരു കളിക്കാരനെ കണ്ടെത്തുന്നത് ബുദ്ധിമുട്ടാണ്. ടീം മികച്ച പ്രകടനം നടത്തുമ്പോഴാണ് മികച്ച കളിക്കാരനുണ്ടാകുന്നത്. ടീം ഉണ്ടാക്കുന്ന ഫലമാണ് പ്രധാനം. അതോടൊപ്പം നിര്‍ണായക ഗോള്‍ നേടുന്നതും പരിഗണിക്കണം. ജയിക്കുന്ന ടീമില്‍നിന്നാണ് ഏറ്റവും നല്ല കളിക്കാരനുണ്ടാകുന്നത്. റഷ്യന്‍ ലോകകപ്പ് ഇതുവരെ വന്‍ വിജയമാണ്. അത്ഭുതകരമായ ഫലങ്ങള്‍ ഉണ്ടായി. താഴ്ന്ന റാങ്കിലുള്ള ടീമുകള്‍ അത്ഭുതകരമായി കളിച്ചു. ഒരു ലോകകപ്പ് മികച്ചതാകുന്നത് അത്ഭുതങ്ങളുടെ എണ്ണം കൂടുമ്പോഴാണ്.

റൊണാള്‍ഡോ: മെസിയും ക്രിസ്റ്റ്യാനോ  റൊണാള്‍ഡോയും ആധിപത്യം സ്ഥാപിച്ച ഫുട്ബാളില്‍ മാറ്റംവരുന്നു. അവര്‍ രണ്ടുപേരും പുറത്തായതോടെ  നെയ്മര്‍ക്ക് സാധ്യത കൂടി. ഇത് യാഥാര്‍ഥ്യമാകണമെങ്കില്‍ നെയ്മര്‍ ലോകകപ്പ് നേടണം. ഇപ്പോള്‍ കളിക്കുന്നപോലെ കൂട്ടായ്മയോടെ കളിക്കണം. മികച്ച കളിക്കാരന്‍ എന്ന ചിന്ത മനസ്സില്‍ പാടില്ല. ഇതുവരെ കണ്ട ഏറ്റവും നല്ല ഗോള്‍ പോര്‍ച്ചുഗലിന്റെ റിക്കാര്‍ഡോ ക്വറെസ്മയുടേതാണ്. 

GROUP A
COUNTRY W D L POINTS
Uruguay 3 0 0 9
Russia 2 0 1 6
Saudi Arabia 1 0 2 3
Egypt 0 0 3 0
GROUP B
COUNTRY W D L POINTS
Portugal 1 2 0 5
Spain 1 2 0 5
Iran 1 1 1 4
Morocco 0 1 2 1
GROUP C
COUNTRY W D L POINTS
France 2 1 0 7
Denmark 1 2 0 5
Peru 1 0 2 3
Australia 0 1 2 1
GROUP D
COUNTRY W D L POINTS
Croatia 3 0 0 9
Argentina 1 1 1 4
Nigeria 1 0 2 3
Iceland 0 1 2 1
GROUP E
COUNTRY W D L POINTS
Brazil 2 1 0 7
Switzerland 1 2 0 5
Serbia 1 0 2 3
Costa Rica 0 1 2 1
GROUP F
COUNTRY W D L POINTS
Mexico 2 0 1 6
Sweden 2 0 1 6
Germany 1 0 2 3
Korea Republic 1 0 2 3
GROUP G
COUNTRY W D L POINTS
Belgium 3 0 0 9
England 2 0 1 6
Tunisia 1 0 2 3
Panama 0 0 3 0
GROUP H
COUNTRY W D L POINTS
Colombia 2 0 1 6
Senegal 1 1 1 4
Japan 1 1 1 4
Poland 1 0 2 3