വൈവിധ്യം ഫ്രാന്‍സിന്റെ ഭംഗി

Friday Jul 6, 2018

ലോകകപ്പ് നേടിയ 1998ലെ ഫ്രഞ്ച് ടീമിനെ വിശേഷിപ്പിച്ചത് 'മഴവില്‍ ടീം' എന്നാണ്. ടീമിലെ ഭൂരിപക്ഷം താരങ്ങളും വിവിധ വിദേശരാജ്യങ്ങളില്‍നിന്ന് കുടിയേറിയവരോ അവിടങ്ങളില്‍ വേരുള്ളവരോ ആയിരുന്നതാണ് ഈ പേരിനു പിന്നില്‍. നായകന്‍ സിനദിന്‍ സിദാന്‍ അള്‍ജീരിയന്‍ വംശജനാണ്. ലിലിയന്‍ തുറാം ഘാനയില്‍നിന്ന്. ക്രിസ്റ്റ്യന്‍ കരേമ്പു ന്യൂ കാലിഡോണിയയില്‍നിന്ന്. വെള്ളക്കാരും കറുത്തവരും അറബുകളും കരീബിയക്കാരും വടക്കേ അമേരിക്കക്കാരും എല്ലാം ഉണ്ടായിരുന്നു ആ ടീമില്‍. ഇപ്പോള്‍ റഷ്യയില്‍ കളിക്കുന്ന ഫ്രഞ്ച് ടീമിന് മഴവില്ലിനെക്കാള്‍ വൈവിധ്യമുണ്ട്. 23 അംഗ ടീമില്‍ നാലു പേര്‍ മാത്രമാണ് പൂര്‍ണ ഫ്രഞ്ചുകാര്‍. 19 പേര്‍ ഫ്രാന്‍സിലേക്ക് കുടിയേറിയവരോ കുടിയേറിയവരുടെ മക്കളോ ആണ്. ചിലരുടെ അമ്മയും അച്ഛനും വ്യത്യസ്ത രാജ്യക്കാര്‍. മറ്റു ചിലരുടെ അച്ഛനോ അമ്മയോ മാത്രം ഫ്രാന്‍സില്‍നിന്ന്.

ആഫ്രിക്കന്‍ വേരുകളുള്ള 14 പേരാണ് ടീമില്‍. യൂറോപ്പും കരീബിയന്‍ ദ്വീപുകളും ഈ രണ്ടുപേരെ സമ്മാനിക്കുന്നു. ഒരാള്‍ ഏഷ്യന്‍ പ്രതിനിധി. പോള്‍ പോഗ്ബ, ബെഞ്ചമിന്‍ മെന്‍ഡി, സാമുവല്‍ ഉംറ്റിറ്റി, ബ്ലെയ്‌സ് മറ്റിയൂഡി, എന്‍ഗോളോ കാന്റെ, ആദില്‍ റാമി, ജിബ്രില്‍ സിദിബെ, പ്രിസ്‌നല്‍ കിംബെപ്പെ, നബീല്‍ ഫക്കീര്‍, സ്റ്റീവന്‍ എന്‍സോന്‍സി, കൊറിന്റിന്‍ ടൊലിസോ, കിലിയന്‍ എംബാപ്പെ, ഓസ്മാന്‍ ഡെംബെലെ, സ്റ്റീവ് മന്ദാന എന്നിവരാണ് ആഫ്രിക്കന്‍ പ്രതിനിധികള്‍. റാഫേല്‍ വരാനയും തോമസ് ലെമറും കരീബിയന്‍ ദ്വീപുകളില്‍നിന്ന്. ഒണ്‍ട്വാന്‍ ഗ്രീസ്മാനും ഒളിവര്‍ ജിറുവും മറ്റു യൂറോപ്യന്‍രാജ്യങ്ങളില്‍ വേരുള്ളവര്‍. അലഫോന്‍സ് അരിയോളയ്ക്ക് ഫിലിപ്പീന്‍സ് പൈതൃകം.

പോഗ്ബയുടെ രക്ഷിതാക്കള്‍ ഗിനിയയില്‍നിന്നു കുടിയേറിയതാണ്. പോഗ്ബ ജനിച്ചത് പാരീസില്‍. കാന്റെ ജനിച്ചത് പാരീസില്‍. രക്ഷിതാക്കള്‍ മാലി കുടിയേറ്റക്കാര്‍. പിഎസ്ജി താരമായ പ്രതിരോധക്കാരന്‍ പ്രിസ്‌നല്‍ കിംബപെ ജനിച്ചത് ഫ്രാന്‍സില്‍. അച്ഛന്‍ കോംഗോയില്‍നിന്നും അമ്മ ഹെയ്തിയില്‍നിന്നുമാണ്. കിലിയന്‍ എംബാപെയുടെ അച്ഛന്‍ കാമറൂണില്‍നിന്നും അമ്മ അള്‍ജീരിയയില്‍നിന്നും കുടിയേറിയവര്‍. പ്രതിരോധത്തിലെ റാഫേല്‍ വരാനയുടെ അച്ഛന്‍ കരീബിയന്‍ ദ്വീപുകാരനും അമ്മ ഫ്രഞ്ചുകാരിയുമാണ്. ജിറുവിന്റെയും ഗ്രിസ്മാന്റെയും പാരമ്പര്യം യൂറോപ്പില്‍തന്നെ. ജിറു ഇറ്റാലിയന്‍ കുടിയേറ്റക്കാരുടെ സന്തതിയാണ്. ഗ്രിസ്മാന്റെ അച്ഛന്‍ ജര്‍മനും അമ്മ പോര്‍ച്ചുഗലില്‍നിന്നുമാണ്. ഒന്നാം ഗോളി ഹ്യൂഗോ ലോറിസ്, ലുക്കാസ് ഹെര്‍ണാണ്ടസ്, ബെഞ്ചമിന്‍ പൊവാര്‍ഡ്, ഫ്‌ളോറിയന്‍ തൗവിന്‍ എന്നിവരാണ് പൂര്‍ണ ഫ്രഞ്ച് പൈതൃകമുള്ളവര്‍.

ഏഴുകോടി ജനസംഖ്യയുള്ള ഫ്രാന്‍സില്‍ 80 ലക്ഷത്തോളംവരും കുടിയേറ്റക്കാര്‍. ആഫ്രിക്ക, ഏഷ്യ, തെക്കേ അമേരിക്ക എന്നിവിടങ്ങളില്‍നിന്ന് ഏറ്റവും കൂടുതല്‍ കുടിയേറ്റം നടക്കുന്ന യൂറോപ്യന്‍രാജ്യമാണ് ഫ്രാന്‍സ്. 2011ല്‍ ഫ്രഞ്ച് ഫുട്‌ബോള്‍ ഫെഡറേഷന്‍ സ്വീകരിച്ച വംശീയ നിലപാട് വിവാദമായിരുന്നു. ഫ്രഞ്ച് ഫുട്‌ബോള്‍ അക്കാദമികളില്‍ കറുത്തവരെയും മറ്റും നിയന്ത്രിക്കണമെന്നും വിവിധ തലത്തിലുള്ള ടീമുകളില്‍ ഇത്തരക്കാര്‍ക്ക് സംവരണം ഏര്‍പ്പെടുത്തണമെന്നും നിര്‍ദേശം ഉയര്‍ന്നു.  എതിര്‍പ്പിനെത്തുടര്‍ന്ന് ഫെഡറേഷന്‍ പിന്‍വാങ്ങി. 

GROUP A
COUNTRY W D L POINTS
Uruguay 3 0 0 9
Russia 2 0 1 6
Saudi Arabia 1 0 2 3
Egypt 0 0 3 0
GROUP B
COUNTRY W D L POINTS
Portugal 1 2 0 5
Spain 1 2 0 5
Iran 1 1 1 4
Morocco 0 1 2 1
GROUP C
COUNTRY W D L POINTS
France 2 1 0 7
Denmark 1 2 0 5
Peru 1 0 2 3
Australia 0 1 2 1
GROUP D
COUNTRY W D L POINTS
Croatia 3 0 0 9
Argentina 1 1 1 4
Nigeria 1 0 2 3
Iceland 0 1 2 1
GROUP E
COUNTRY W D L POINTS
Brazil 2 1 0 7
Switzerland 1 2 0 5
Serbia 1 0 2 3
Costa Rica 0 1 2 1
GROUP F
COUNTRY W D L POINTS
Mexico 2 0 1 6
Sweden 2 0 1 6
Germany 1 0 2 3
Korea Republic 1 0 2 3
GROUP G
COUNTRY W D L POINTS
Belgium 3 0 0 9
England 2 0 1 6
Tunisia 1 0 2 3
Panama 0 0 3 0
GROUP H
COUNTRY W D L POINTS
Colombia 2 0 1 6
Senegal 1 1 1 4
Japan 1 1 1 4
Poland 1 0 2 3