കടുപ്പം ക്വാര്‍ട്ടര്‍

Thursday Jul 5, 2018

ഉറുഗ്വേ  -  ഫ്രാന്‍സ്

വേദി: നിഷ്‌നി നൊവ്‌ഗൊറോദ് സ്റ്റേഡിയം
ജൂലൈ 6. രാത്രി 7.30
ഉറുഗ്വേ: പ്രതിരോധത്തിന്റെ മികവിലാണ് ഉറുഗ്വേ നോക്കൗട്ടിലെത്തിയത്. ഒറ്റ ഗോള്‍ വഴങ്ങിയില്ല (റഷ്യ 03, സൗദി അറേബ്യ 01, ഈജിപ്ത് 01). പ്രീ ക്വാര്‍ട്ടറില്‍ പോര്‍ച്ചുഗലിനോട് പ്രതിരോധം ഒന്നുവിറച്ചു. എങ്കിലും 21ന്റെ ആധികാരികജയം നേടി. രണ്ടു ഗോള്‍ നേടിയ എഡിന്‍സണ്‍ കവാനി മിന്നി. ലൂയിസ് സുവാരസും ചേര്‍ന്നാല്‍ മികച്ച ആക്രമണനിര.

ഫ്രാന്‍സ്: നല്ല കളിക്കാരുണ്ടെങ്കിലും ആധികാരിമായിട്ടല്ല ഫ്രാന്‍സ് മുന്നേറിയത്. ഒന്നാം റൗണ്ടില്‍ ഓസ്‌ട്രേലിയയെ 21നും പെറുവിനെ 10നും തോല്‍പ്പിച്ചു. ഡെന്‍മാര്‍ക്കുമായി ഗോള്‍രഹിതം. പ്രീ ക്വാര്‍ട്ടറില്‍ അര്‍ജന്റീനയുടെ കുത്തഴിഞ്ഞ പ്രതിരോധത്തിലേക്ക് നാലു ഗോള്‍ അടിച്ചുകയറ്റി ക്വാര്‍ട്ടര്‍ ഉറപ്പാക്കി (43). കിലിയന്‍ എംബാപ്പെയാണ് ഫ്രാന്‍സിന്റെ കുന്തമുന. 

ഇംഗ്ലണ്ട് - സ്വീഡന്‍

വേദി: സമാര അരീന, ജൂലൈ 7: രാത്രി 7.30
ഇംഗ്ലണ്ട്: കൊളംബിയയെ പെനല്‍റ്റി ഷൂട്ടൗട്ടില്‍ മറികടന്നാണ് ഇംഗ്ലണ്ട് ക്വാര്‍ട്ടറില്‍ കടന്നത്. നിശ്ചിതസമയത്തും അധികസമയത്തും 11ന് അവസാനിച്ച കളിയുടെ ഷൂട്ടൗട്ടില്‍ ഇംഗ്ലണ്ട് 43ന് ജയിച്ചു. ആദ്യറൗണ്ടില്‍ ബല്‍ജിയത്തോട് ഒരു ഗോളിന് തോറ്റു. പാനമയെ തോല്‍പ്പിച്ചത് 61ന്. ടുണീഷ്യയെ 21ന് മറികടന്നു. ടൂര്‍ണമെന്റില്‍ ആറുഗോള്‍ നേടിയ ഹാരി കെയ്‌നാണ് ഇംഗ്ലണ്ടിനെ നയിക്കുന്നത്.

സ്വീഡന്‍: ജര്‍മനിയും മെക്‌സിക്കോയും ഉള്‍പ്പെട്ട ഗ്രൂപ്പില്‍ അത്ഭുതപ്പെടുത്തുന്ന പ്രകടനം പുറത്തെടുത്തു സ്വീഡന്‍. ദക്ഷിണ കൊറിയയെ 10ന് തോല്‍പ്പിച്ച സ്വീഡന്‍ രണ്ടാമത്തെ കളിയില്‍ ജര്‍മനിയോട് 21ന് തോറ്റു. അവസാന മത്സരത്തില്‍ മെക്‌സിക്കോയെ 30ന് തകര്‍ത്തു. 1994നുശേഷം ആദ്യമായാണ് സ്വീഡന്‍ ലോകകപ്പ് ക്വാര്‍ട്ടറില്‍ കടക്കുന്നത്. എമില്‍ േഫാര്‍സ്‌ബെര്‍ഗാണ് സ്വീഡന്റെ കരുത്ത്.

റഷ്യ - ക്രൊയേഷ്യ

വേദി: ഫിഷ്റ്റ് ഒളിമ്പിക് സ്റ്റേഡിയം
ജൂലൈ 7: രാത്രി 11.30
റഷ്യ: ആതിഥേയരായ റഷ്യ ഈ ലോകകപ്പില്‍ അത്ഭുതപ്പെടുത്തി. മുന്‍ ചാമ്പ്യന്‍മാരായ സ്‌പെയ്‌നെ ഷൂട്ടൗട്ടില്‍ 43ന് തോല്‍പ്പിച്ച് മുന്നേറ്റം. ഗ്രൂപ്പ്ഘട്ടത്തില്‍ സൗദിയെ 50നും ഈജിപ്തിനെ 31നും തകര്‍ത്തു. ഉറുഗ്വേയോട് 03ന് തോറ്റു. പ്രീ ക്വാര്‍ട്ടറില്‍ സ്‌പെയ്‌നെ തടഞ്ഞ ഗോള്‍കീപ്പര്‍ ഇഗോര്‍ അക്കിന്‍ഫീവ് ആണ് റഷ്യയുടെ ഊര്‍ജം.

ക്രൊയേഷ്യ: ഒന്നാന്തരം പ്രകടനത്തോടെയാണ് ക്രൊയേഷ്യ നോക്കൗട്ടിലേക്ക് കടന്നത്. നൈജീരിയയെ 20ന് മറികടന്ന ക്രൊയേഷ്യ രണ്ടാമത്തെ കളിയില്‍ അര്‍ജന്റീനയെ തകര്‍ത്തു (30). അവസാന കളിയില്‍ ഐസ്ലന്‍ഡിനെ 21ന് മറികടന്നു. പ്രീ ക്വാര്‍ട്ടറില്‍ ഡെന്‍മാര്‍ക്ക് വെല്ലുവിളി ഉയര്‍ത്തി. എന്നാല്‍, ഷൂട്ടൗട്ടില്‍ 32ന് ഡെന്‍മാര്‍ക്കിനെ കീഴടക്കി. കളംനിറഞ്ഞ കളിക്കുന്ന ലൂക്കാ മോഡ്രിച്ചിലാണ് ക്രൊയേഷ്യയുടെ പ്രതീക്ഷകള്‍.

ബ്രസീല്‍ -  ബല്‍ജിയം

വേദി: കസാന്‍ അരീന, ജൂലൈ 6. രാത്രി 11.30
ബ്രസീല്‍: പ്രീ ക്വാര്‍ട്ടറില്‍ മെക്‌സിക്കോയെ ആധികാരികമായി മറികടന്നതോടെ ബ്രസീലിന്റെ കിരീടസാധ്യത ഏറി. ആക്രമണനിരയെക്കാള്‍ മിന്നുന്നത് പ്രതിരോധം. നാലു കളിയില്‍ വഴങ്ങിയത് ഒരുഗോള്‍ മാത്രം. പ്രാഥമികഘട്ടത്തില്‍ സ്വിറ്റ്‌സര്‍ലന്‍ഡിനോട് 11ന്റെ സമനില. സെര്‍ബിയയെയും കോസ്റ്റ റിക്കയെയും 20 എന്ന സ്‌കോറില്‍ മറികടന്നു. പ്രീ ക്വാര്‍ട്ടറില്‍ മെക്‌സിക്കോയെയും സമാന സ്‌കോറില്‍ തോല്‍പ്പിച്ചു. നെയ്മര്‍ മികച്ച നിലയിലേക്ക് തിരിച്ചെത്തുന്നത് ബ്രസീലിന് ഇരട്ടിവീര്യം നല്‍കും.

ബല്‍ജിയം: ഗ്രൂപ്പ് ഘട്ടത്തില്‍ അനായാസമാണ് ബല്‍ജിയം ജയിച്ചുകയറിയത്. പാനമയെ 30ന് തോല്‍പ്പിച്ചപ്പോള്‍ ടുണീഷ്യയുമായുള്ള കളി 52ന് അവസാനിച്ചു. അവസാന മത്സരത്തില്‍ ഇംഗ്ലണ്ടിനെ ഒരു ഗോളിന് മറികടന്നു. പ്രീ ക്വാര്‍ട്ടറില്‍ ജപ്പാനോട് രണ്ടു ഗോളിന് പിന്നിട്ടുനിന്നശേഷം മൂന്നെണ്ണം തിരിച്ചടിച്ചായിരുന്നു ബല്‍ജിയത്തിന്റെ മുന്നേറ്റം. പക്ഷേ, കോച്ച് റോബര്‍ട്ടോ മാര്‍ട്ടിനെസിന്റെ തന്ത്രങ്ങള്‍ ചോദ്യംചെയ്യപ്പെട്ടു. ക്യാപ്റ്റന്‍ ഏദെന്‍ ഹസാര്‍ഡാണ് ബല്‍ജിയത്തിന്റെ നെടുന്തൂണ്‍. 

GROUP A
COUNTRY W D L POINTS
Uruguay 3 0 0 9
Russia 2 0 1 6
Saudi Arabia 1 0 2 3
Egypt 0 0 3 0
GROUP B
COUNTRY W D L POINTS
Portugal 1 2 0 5
Spain 1 2 0 5
Iran 1 1 1 4
Morocco 0 1 2 1
GROUP C
COUNTRY W D L POINTS
France 2 1 0 7
Denmark 1 2 0 5
Peru 1 0 2 3
Australia 0 1 2 1
GROUP D
COUNTRY W D L POINTS
Croatia 3 0 0 9
Argentina 1 1 1 4
Nigeria 1 0 2 3
Iceland 0 1 2 1
GROUP E
COUNTRY W D L POINTS
Brazil 2 1 0 7
Switzerland 1 2 0 5
Serbia 1 0 2 3
Costa Rica 0 1 2 1
GROUP F
COUNTRY W D L POINTS
Mexico 2 0 1 6
Sweden 2 0 1 6
Germany 1 0 2 3
Korea Republic 1 0 2 3
GROUP G
COUNTRY W D L POINTS
Belgium 3 0 0 9
England 2 0 1 6
Tunisia 1 0 2 3
Panama 0 0 3 0
GROUP H
COUNTRY W D L POINTS
Colombia 2 0 1 6
Senegal 1 1 1 4
Japan 1 1 1 4
Poland 1 0 2 3