പതനം പതിറ്റാണ്ടുകള്‍ക്കുമുമ്പ്, ഇനി എന്ന് അര്‍ജന്റീന?

Thursday Jul 5, 2018

ലോകകപ്പില്‍ പുറത്തായതിന്റെ കാരണങ്ങള്‍ തേടുകയാണ് അര്‍ജന്റീന. കുറ്റം ഹോര്‍ജെ സാമ്പവോളിയിലേക്കും ചില കളിക്കാരിലേക്കും കേന്ദ്രീകരിക്കപ്പെടുന്നു. മുറിവിന്റെ ആഴമറിയാതെ മരുന്നുപുരട്ടുന്നു. ലോകകപ്പിലെ മോശം പ്രകടനത്തില്‍ സാമ്പവോളി കുറ്റക്കാരനാണ്. പക്ഷേ, അര്‍ജന്റീനയെ ഗ്രസിച്ചിരിക്കുന്ന രോഗാവസ്ഥയുടെ ഒരു പ്രതീകം മാത്രമാണ് സാമ്പവോളി. പതിറ്റാണ്ടുകള്‍ക്കുമുമ്പ് തുടങ്ങിയതാണ് അര്‍ജന്റീനയുടെ തകര്‍ച്ച. വിള്ളലുകള്‍ എപ്പോഴേ വീണു. അഴിമതിയുടെ, വെട്ടിപ്പിന്റെ അരങ്ങായി അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍. ഒരു ദ്യേഗോ മാറഡോണയും ഒരു ലയണല്‍ മെസിയുംകൊണ്ട് അവര്‍ വിടവുകളടയ്ക്കാന്‍ ശ്രമിച്ചു. എന്നാല്‍ ഇപ്പോള്‍ ആ വിടവുകള്‍ കൂടുതല്‍ വ്യക്തമാകാന്‍ തുടങ്ങി.

1978ല്‍ അര്‍ജന്റീന ആദ്യമായി കപ്പുയര്‍ത്തിയ നിമിഷംമുതലാണ്ഫുട്‌ബോള്‍ തകര്‍ന്നുതുടങ്ങിയത്. ബ്യൂണസ് ഐറീസില്‍ ക്യാപ്റ്റന്‍ ഡാനിയേല്‍ പാസറെല്ല കപ്പുയര്‍ത്തിയ ദിനം അര്‍ജന്റീന ഫുട്‌ബോള്‍രംഗത്തേക്ക് ഉദിച്ചുയര്‍ന്ന ജൂലിയോ ഗ്രൊണ്ടോണയില്‍നിന്ന് പതനത്തിന്റെ വാതില്‍ തുറക്കുന്നു. പിന്നീട് ഇറക്കമാണ്. ഒരുവര്‍ഷത്തിനുള്ളില്‍ ഗ്രൊണ്ടോണ അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ (എഎഫ്എ) പ്രസിഡന്റായി. പിന്നീട് ഒരുതവണ മാത്രമാണ് അര്‍ജന്റീന ലോകചാമ്പ്യന്‍മാരായത്, 1986ല്‍. അതിനുശേഷം ലോകകിരീടം നേടാന്‍ അര്‍ജന്റീനയ്ക്ക് കഴിഞ്ഞില്ല. 1978ല്‍ തുടങ്ങി, 40 വര്‍ഷത്തെ അഴിമതിയുടെ ശേഷിപ്പാണ് ഇന്നത്തെ അര്‍ജന്റീന.

രാജ്യത്തെ ആഭ്യന്തര ലീഗ് തകര്‍ത്തത് ഗ്രൊണ്ടോണയാണ്. അധികാരവും കൈയൂക്കും പണാധിപത്യവും ഭരിച്ചു. ലീഗില്‍ വാതുവയ്പ് നിറഞ്ഞു. കളിനിലവാരം കുറഞ്ഞു. ടിക്കറ്റ് വില്‍പ്പനയില്‍ അഴിമതികളുണ്ടായി. ടീമുകളുടെ ആരാധകര്‍ തെരുവില്‍ തല്ലി. ഗ്രൊണ്ടോണയ്ക്ക് പണമുണ്ടായിരുന്നു. ഗ്രൊണ്ടോണയ്ക്കുശേഷം എഎഫ്എയുടെ ഉറവ വറ്റി. കളിക്കാര്‍ക്ക് നല്‍കാന്‍പോലും പണമില്ല.  ഗ്രൊണ്ടോണയുടെ വഴിയെതന്നൊയിരുന്നു പിന്നീട് വന്നവരും. പ്രതാപം നഷ്ടമായ ആഭ്യന്തര ലീഗാണ് അര്‍ജന്റീനയ്ക്കുള്ളത്.

ഇന്ന് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന് പണമില്ല. പദ്ധതികളില്ല, ഘടനയില്ല, മികച്ച ആഭ്യന്തര ലീഗില്ല, യൂത്ത് സംവിധാനമില്ല, മികച്ച കോച്ചില്ല. മെസിയില്ലാത്തൊരു അര്‍ജന്റീനയാണ് ഇനി വരാന്‍പോകുന്നത്. സാമ്പത്തികമായും വിഭവപരമായും അസോസിയേഷന്‍ പരുങ്ങലിലാണ്.
അണ്ടര്‍ 20 ലോകകപ്പില്‍ 2001, 2005, 2007 വര്‍ഷങ്ങളില്‍ ചാമ്പ്യന്‍മാരാണ് അര്‍ജന്റീന. ഈ ലോകകപ്പുകളില്‍ കളിച്ച 20 കളിക്കാരനാണ് 2018 ലോകകപ്പില്‍ അര്‍ജന്റീനയ്ക്ക് ഇറങ്ങിയത്. 2011, 2015, 2017 വര്‍ഷങ്ങളില്‍ അണ്ടര്‍ 20 ലോകകപ്പ് ടീമിലെ രണ്ട് കളിക്കാര്‍ മാത്രമാണ് റഷ്യയില്‍ അര്‍ജന്റീന ടീമിനൊപ്പം ഉണ്ടായിരുന്നത്. ഉറവ വറ്റി. പ്രതിഭകളുണ്ടാകുന്നില്ല. അതിനുള്ള സാഹചര്യം അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ ഒരുക്കുന്നില്ല. വന്‍ സാമ്പത്തികപ്രതിസന്ധിയിലാണ് എഎഫ്എ. പല ജൂനിയര്‍ ടൂര്‍ണമെന്റുകളും ഉപേക്ഷിച്ചു.

2005, 2007ലെ കൗമാര ചാമ്പ്യന്‍മാരാണ് സമീപകാലത്ത് അര്‍ജന്റീനയെ നയിച്ചത്. അവര്‍ 2010 മുതല്‍ 2016 വരെ നേട്ടങ്ങള്‍ കൊയ്തു. മൂന്ന് പ്രധാന ടൂര്‍ണമെന്റുകളുടെ ഫൈനലില്‍ കടന്നു. അതിനൊരു തുടര്‍ച്ചയുണ്ടായില്ല. എഎഫ്എയില്‍നിന്ന് ശ്രമമുണ്ടായില്ല. കളിക്കാര്‍ക്ക് അസോസിയേഷനില്‍ വിശ്വാസം നഷ്ടപ്പെട്ടു. അത് തിരികെകൊണ്ടുവരാന്‍ ഫെഡറേഷന് ഒരിക്കലും കഴിഞ്ഞില്ല. ബീജിങ് ഒളിമ്പിക്‌സിന് പരിശീലകന്‍ ജെറാര്‍ഡ് മാര്‍ട്ടീനോയ്ക്ക് കളിക്കാരെ കിട്ടിയിരുന്നില്ല.

ഈ ലോകകപ്പിന്റെ തയ്യാറെടുപ്പുതന്നെ മോശമായിരുന്നു. 2016ല്‍ അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്റെ പിടിപ്പുകേടിനെയും പ്രൊഫഷണലിസം ഇല്ലായ്മയെയും വിമര്‍ശിച്ചാണ് മെസി വിരമിച്ചത്. അതേ, മെസിയെ തിരിച്ചുവിളിച്ചാണ് അര്‍ജന്റീന ലോകകപ്പിന് യോഗ്യത നേടിയത്. സാമ്പവോളി അങ്ങനെ രക്ഷപ്പെട്ടു. പക്ഷേ, സാമ്പവോളി ഒരു മോശം പരിശീലകനായിരുന്നു. ആദ്യ 10 കളിയില്‍ 48 കളിക്കാരെയാണ് സാമ്പവോളി പരീക്ഷിച്ചത്. സര്‍വത്ര ആശയക്കുഴപ്പമായിരുന്നു. സൗഹൃദമത്സരങ്ങളില്‍ നൈജീരിയയോടും സ്‌പെയ്‌നിനോടും കനത്ത തോല്‍വി ഏറ്റുവാങ്ങി. സാമ്പവോളിയെ പുറത്താക്കാന്‍ എഎഫ്എയ്ക്ക് എളുപ്പത്തില്‍ കഴിയില്ല. 2022 വരെയാണ് കരാര്‍. അത് റദ്ദാക്കിയാല്‍ കൊടുക്കാനുള്ള നഷ്ടപരിഹാരം എഎഫ്എയ്ക്ക് താങ്ങാനാകില്ല.

മെസി എഎഫ്എയ്ക്ക് പണമുണ്ടാക്കാനുള്ള വസ്തുവാണ്. പരീക്ഷണവസ്തു. സൗഹൃദമത്സരങ്ങളില്‍ മെസിയെവച്ച് പണമുണ്ടാക്കുക എന്ന ലക്ഷ്യമായിരുന്നു എഎഫ്എയ്ക്ക്. മെസിയെന്ന വികാരംകൊണ്ട് അഴിമതികളെ അവര്‍ മറച്ചു. നിലവിലെ എഎഫ്എ തലവന്‍ ക്ലോഡിയോ ടാപ്പിയയെ ഈയിടെ ദ്യേഗോ മാറഡോണ ശക്തമായി വിമര്‍ശിച്ചിരുന്നു. മെസി അവസാനിപ്പിക്കാനുള്ള ഒരുക്കത്തിലാണ്. കൂടുതല്‍ പ്രതിസന്ധിയിലേക്കാണ് അര്‍ജന്റീന ഫുട്‌ബോളിന്റെ പോക്ക്. 


 

GROUP A
COUNTRY W D L POINTS
Uruguay 3 0 0 9
Russia 2 0 1 6
Saudi Arabia 1 0 2 3
Egypt 0 0 3 0
GROUP B
COUNTRY W D L POINTS
Portugal 1 2 0 5
Spain 1 2 0 5
Iran 1 1 1 4
Morocco 0 1 2 1
GROUP C
COUNTRY W D L POINTS
France 2 1 0 7
Denmark 1 2 0 5
Peru 1 0 2 3
Australia 0 1 2 1
GROUP D
COUNTRY W D L POINTS
Croatia 3 0 0 9
Argentina 1 1 1 4
Nigeria 1 0 2 3
Iceland 0 1 2 1
GROUP E
COUNTRY W D L POINTS
Brazil 2 1 0 7
Switzerland 1 2 0 5
Serbia 1 0 2 3
Costa Rica 0 1 2 1
GROUP F
COUNTRY W D L POINTS
Mexico 2 0 1 6
Sweden 2 0 1 6
Germany 1 0 2 3
Korea Republic 1 0 2 3
GROUP G
COUNTRY W D L POINTS
Belgium 3 0 0 9
England 2 0 1 6
Tunisia 1 0 2 3
Panama 0 0 3 0
GROUP H
COUNTRY W D L POINTS
Colombia 2 0 1 6
Senegal 1 1 1 4
Japan 1 1 1 4
Poland 1 0 2 3