സ്‌പെയ്‌ന്‍, ഇറാന്‍ കൊച്ചിയിലെത്തി

Friday Oct 20, 2017

കൊച്ചി > അണ്ടര്‍ 17 ലോകകപ്പ് ക്വാര്‍ട്ടര്‍പോരാട്ടങ്ങള്‍ക്ക് നാളെ തുടക്കം. ശനിയാഴ്ച രണ്ടു കളിയാണ്. 22ന് ശേഷിച്ച മത്സരങ്ങള്‍. ഗുവാഹത്തിയില്‍ ഘാനയും മാലിയും തമ്മിലാണ് ആദ്യ ക്വാര്‍ട്ടര്‍. രണ്ടാമത്തെ മത്സരത്തില്‍ ഇംഗ്ളണ്ടും അമേരിക്കയും ഏറ്റുമുട്ടും. കൊല്‍ക്കത്തയിലാണ് മത്സരം. കൊച്ചിയിലെ സ്പെയ്ന്‍ഇറാന്‍ പോരാട്ടം 22ന് വൈകിട്ട് അഞ്ചിന് നടക്കും. രാത്രി കൊല്‍ക്കത്തയില്‍ ബ്രസീലും ജര്‍മനിയും ഏറ്റുമുട്ടും. 

സ്പെയ്ന്‍ ടീം പനമ്പിള്ളിനഗര്‍ ഗ്രൌണ്ടില്‍ പരിശീലനത്തില്‍

സ്പെയ്ന്‍ ടീം പനമ്പിള്ളിനഗര്‍ ഗ്രൌണ്ടില്‍ പരിശീലനത്തില്‍

ക്വാര്‍ട്ടര്‍മത്സരങ്ങള്‍ക്കായി സ്പെയ്നും ഇറാനും കൊച്ചിയിലെത്തി. ബുധനാഴ്ച രാത്രിയോടെയാണ് ഇരു ടീമും എത്തിച്ചേര്‍ന്നത്. വ്യാഴാഴ്ച പരിശീലനത്തിനിറങ്ങി. സ്പെയ്നിന്റെ ഗ്രൂപ്പ് മത്സരങ്ങള്‍ കൊച്ചിയിലായിരുന്നു. പ്രീക്വാര്‍ട്ടറിനായി ഗുവാഹത്തിയിലേക്കു പോയി. ഫ്രാന്‍സിനെ കീഴടക്കിയാണ് സ്പെയ്ന്‍ തിരിച്ചെത്തുന്നത്. വ്യാഴാഴ്ച പനമ്പിള്ളിനഗര്‍ ഗ്രൌണ്ടിലായിരുന്നു ടീമിന്റെ പരിശീലനം. രണ്ടു മണിക്കൂര്‍ ടീം പരിശീലനം നടത്തി.

ഇറാന്റെ ഗ്രൂപ്പ്മത്സരങ്ങളും പ്രീക്വാര്‍ട്ടറും ഗോവയിലായിരുന്നു. മെക്സിക്കോയെയാണ് പ്രീക്വാര്‍ട്ടറില്‍ ഇറാന്‍ കീഴടക്കിയത്. മഹാരാജാസ് ഗ്രൌണ്ടില്‍ ഇറാന്‍ ടീം പരിശീലനം നടത്തി. ഗ്രൂപ്പ്ഘട്ടത്തില്‍ മൂന്നു കളിയും ജയിച്ചാണ് ഇറാന്‍ നോക്കൌട്ടിലേക്ക് മുന്നേറിയത്. യൂറോപ്യന്‍ വമ്പന്‍മാരായ ജര്‍മനിയെ ഗ്രൂപ്പ് ഘട്ടത്തില്‍ നാലു ഗോളിന് തകര്‍ത്തത് ശ്രദ്ധേയ പ്രകടനമായി. പ്രീക്വാര്‍ട്ടറില്‍ മുന്‍ ചാമ്പ്യന്‍മാരായ മെക്സിക്കോയെ കീഴടക്കിയതും ആധികാരികമായാണ്.

സ്പെയ്ന്‍ ആദ്യകളിയില്‍ ബ്രസീലിനോടു തോറ്റെങ്കിലും പിന്നെ ശക്തമായി തിരിച്ചുവന്നു. കൊച്ചിയിലെ സാഹചര്യങ്ങളുമായി സ്പാനിഷ് ടീം പൊരുത്തപ്പെട്ടുകഴിഞ്ഞു. നിലവിലെ യൂറോപ്യന്‍ ചാമ്പ്യന്‍മാര്‍കൂടിയാണ് സ്പെയ്ന്‍. ഹോണ്ടുറാസിനെ പ്രീക്വാര്‍ട്ടറില്‍ തോല്‍പ്പിച്ച് ബ്രസീല്‍ മടങ്ങി. കൊല്‍ക്കത്തയിലെത്തിയ ടീം വ്യാഴാഴ്ച പരിശീലനത്തിനിറങ്ങിയില്ല.

 

GROUP A
COUNTRY W D L POINTS
USA 2 0 1 6
COLUMBIA 2 0 1 6
GHANA 2 0 1 6
INDIA 0 0 3 0
GROUP B
COUNTRY W D L POINTS
PARAGUAY 3 0 0 9
MALI 2 0 1 6
NEW ZEALAND 0 1 2 1
TURKEY 0 1 2 1
GROUP C
COUNTRY W D L POINTS
IRAN 3 0 0 9
GERMANY 2 0 0 6
GUINEA 0 1 2 1
COSTA RICA 0 1 2 1
GROUP D
COUNTRY W D L POINTS
BRAZIL 3 0 0 9
SPAIN 2 0 1 6
NIGER 1 0 2 3
KOREA DPR 0 0 3 0
GROUP E
COUNTRY W D L POINTS
FRANCE 3 0 0 9
JAPAN 1 1 1 4
HONDURAS 1 0 2 3
NEW CALEDONIA 0 1 2 1
GROUP F
COUNTRY W D L POINTS
ENGLAND 3 0 0 9
IRAQ 1 1 1 4
MEXICO 0 2 1 2
CHILE 0 1 2 1