'വഴിമുട്ടിയ ബിജെപിക്ക് കുഴിവെട്ടി മോഡിയുടെ സൊമാലിയ'; പോമോനെമോഡി തരംഗമായി

Thursday May 12, 2016

കൊച്ചി > കേരളത്തെ സോമാലിയയോട് ഉപമിച്ച പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് ട്രോളുകളുടെ അഭിഷേകം. ജീവിത നിലവാരത്തില്‍ ഉള്‍പ്പെടെ കേരളത്തെക്കാള്‍ ബഹുദൂരം പിന്നിലാണ് ഗുജറാത്തെന്ന് കണക്കുകള്‍ നിരത്തി സ്ഥാപിച്ചശേഷമാണ് ട്രോളന്‍മാരുടെ ആക്രമണം രൂക്ഷമായത്. പോമോനെമോഡി എന്ന ഹാഷ്ടാഗില്‍ സോഷ്യല്‍ മീഡിയയില്‍ ക്യാമ്പയില്‍ ശക്തമായിരിക്കുകയാണ്.

#ജീങീിലങീറശ
ഞലമറ ാീൃല: വു://ംംംവെമയവശാമിശ.രീാ/ശിറലഃവു/ളൃീാവേലില/ിലംളൃീാെവേലില11052016/560171

#PoMoneModi ട്വിറ്ററിലടക്കം ട്രെന്റിങായതോടെ ബിബിസി ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര മാധ്യമങ്ങളും സംഭവം വാര്‍ത്തയാക്കി.

വികസനത്തിന്റെ കാര്യത്തില്‍ 12–ാം സ്ഥാനത്ത് നില്‍ക്കുന്ന ഗുജറാത്തില്‍ ദീര്‍ഘകാലം മുഖ്യമന്ത്രിയായിരുന്ന മോഡി വികസനത്തില്‍ ഒന്നാം സ്ഥാനമുള്ള കേരളത്തെ സോമാലിയയോട് ഉപമിച്ചതാണ് സോഷ്യല്‍മീഡിയയില്‍  മോഡിയുടെ നില ദയനീയമാക്കിയത്.

സംസ്ഥാനത്ത് വഴിമുട്ടിയ നിന്ന ബിജെപിക്ക് മോഡിയുടെ ഒറ്റ പ്രസംഗം കുഴിവെട്ടിയിരിക്കുകയാണെന്നാണ് പലരുടെയും അഭിപ്രായം. ഒപ്പം അടിക്കടിയുള്ള വിദേശ യാത്രയും ബിരുദ വിവാദങ്ങളുമടക്കം ട്രോളുകള്‍ക്ക് വിഷയമായതോടെ മലയാളികളുടെ മോഡി പരിഹാസം തുടരുകയാണ്.