വാക്കും ലൈക്കും


ബിജെപിയും കോണ്‍ഗ്രസും തമ്മിലുള്ള രഹസ്യക്കച്ചവടം ഉമ്മന്‍ചാണ്ടിതന്നെ സാക്ഷ്യപ്പെടുത്തിയ സാഹചര്യത്തില്‍, ഈ വീടിന്റെ ഐശ്വര്യം ബിജെപി എന്ന് കെപിസിസി ഓഫീസിനു മുന്നിലും, ഈ വീടിന്റെ ഐശ്വര്യം ഉമ്മന്‍ചാണ്ടി എന്ന് ബിജെപി ഓഫീസിനു മുന്നിലും ബോര്‍ഡുകള്‍ വയ്ക്കാവുന്നതാണ് വി എസ് അച്യുതാനന്ദന്‍


ബിജെപി മുഖ്യ എതിരാളിയാണെന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണിയുടെ പ്രസ്താവന സ്വാഗതാര്‍ഹമാണെങ്കിലും അദ്ദേഹത്തിന്റെ വാക്കുകള്‍ക്ക് തീരെ വിശ്വാസ്യതയില്ലെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. ബിജെപിയാണ് കോണ്‍ഗ്രസിന്റെ മുഖ്യ എതിരാളിയെന്ന് ആന്റണി പറഞ്ഞത് നല്ലതുതന്നെ. പക്ഷേ, ആന്റണിക്ക് ആത്മവിശ്വാസം പോരാ. ഉത്തരേന്ത്യയില്‍ കോണ്‍ഗ്രസ് ഭരണം തകര്‍ന്ന സംസ്ഥാനങ്ങളിലാണ് ബിജെപി അധികാരത്തിലേറിയത് പ്രകാശ് കാരാട്ട്


28000 മലയാളികൾക്ക് അഞ്ച് വർഷം കൊണ്ട് ജോലി ലഭിച്ച ഇന്‍ഫോ പാര്‍ക്ക് ആക്രി വിലയ്ക്ക് സ്മാർട്ട് സിറ്റിക്ക് വിറ്റ് തുലയ്ക്കാൻ ശ്രമിച്ച മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഇപ്പോഴത്തെ ഐടി വികസനത്തെപ്പറ്റി വാചാലനാകുന്നതും ഞാൻ വെബ്ബ് പേജ് തുടങ്ങിയതിനെ പരിഹസിക്കുന്നതും കാണ്ടാമൃഗത്തിനെക്കാൽ ചർമശക്തി ഉള്ളത് കൊണ്ടാണ്. ഉമ്മൻ ചാണ്ടിയുടെ പിൻകാൽ കൊണ്ടുള്ള ഈ സല്യൂട്ട് ചെറുപ്പക്കാരോടുള്ള വെല്ലുവിളിയാണ്. ഉമ്മൻ ചാണ്ടിക്ക് എല്ലാറ്റിനും എന്ന പോലെ ഐടി  യും ഒരു വില്പന ചരക്കാണ്.
വിഎസ് അച്യുതാനന്ദന്‍


യുഡിഎഫും ബിജെപിയും തമ്മിലുള്ള അവിശുദ്ധബന്ധം പുറത്തുവരാന്‍ തുടങ്ങിയതോടെ, കൈയോടെ പിടിക്കപ്പെട്ടവന്റെ വെപ്രാളമാണ് ഉമ്മന്‍ചാണ്ടി പ്രകടിപ്പിക്കുന്നത്. ഉമ്മന്‍ചാണ്ടിയും വെള്ളാപ്പള്ളി നടേശനും തമ്മിലുള്ള ബാന്ധവമടക്കമുള്ള കാര്യങ്ങള്‍ ജനങ്ങള്‍ മനസ്സിലാക്കിയപ്പോള്‍ അതിന്റെ ജാള്യം മറയ്ക്കാനാണ് സിപിഐ എം വിരുദ്ധ പ്രചാരവേലയുമായി ഉമ്മന്‍ചാണ്ടി രംഗത്തിറങ്ങിയിരിക്കുന്നത്.– കോടിയേരി ബാലകൃഷ്ണന്‍


വികസനത്തിന്റെ പേരില്‍ തുടര്‍ഭരണം ആഗ്രഹിക്കുന്നവര്‍ നാടിനെ ജീര്‍ണതയിലേക്ക് നയിക്കും. സമസ്ത മേഖലയിലും അഴിമതി നടമാടുമ്പോള്‍ നാട് വികസനത്തിലേക്കുപോകുന്നെന്ന് കരുതാനാകില്ല. കരാര്‍വികസനത്തെയാണ് അധികാരികള്‍ വികസനമെന്ന് ഉദ്ഘോഷിക്കുന്നത്. റോഡുകളും പാലങ്ങളും നിര്‍മിക്കാന്‍ കോടികളുടെ കരാര്‍ നല്‍കി വികസനം കൊണ്ടുവന്നെന്ന് അവകാശപ്പെടുന്നവരുടെ ലക്ഷ്യം കമീഷന്‍ ഇനത്തില്‍ തടയുന്ന പണമാണ്.  ഡിജിപി ഡോ. ജേക്കബ് തോമസ്.


ഇതര സംസ്ഥാനങ്ങളിലെപ്പോലെ കേരളത്തിലും കടന്നാക്രമണം നടത്താനുള്ള ആര്‍എസ്എസ് അജന്‍ഡ പ്രതിരോധിക്കുന്നത് ഇടതുപക്ഷമാണ്. അഭിപ്രായവ്യത്യാസം പ്രകടിപ്പിക്കുന്നവരെ ഏതുവിധേനയും തകര്‍ക്കാനാണ് ആര്‍എസ്എസും സംഘപരിവാരവും ശ്രമിക്കുന്നത്. രോഹിത് വെമുലയുടെയും കനയ്യകുമാറിന്റെയും ദുരനുഭവം ഇതിനു തെളിവാണ്. പിണറായി വിജയന്‍


അഴിമതിയിലൂടെ നാടിനെ കൊള്ളയടിച്ച ചതിയന്മാര്‍ക്ക് വോട്ടല്ല നല്ല ആട്ടാണ് കൊടുക്കേണ്ടത്. ഉമ്മന്‍ചാണ്ടി ഭരണത്തില്‍ യഥാര്‍ഥത്തില്‍ നടന്നത് അഴിമതി മാത്രമാണ്. സോളാര്‍ തട്ടിപ്പ്, പാമൊയില്‍ കേസ്, ബാര്‍ കോഴ തുടങ്ങി നിരവധി കോഴക്കേസുകള്‍ക്ക് വിധേയനായ ഉമ്മന്‍ചാണ്ടി മാന്യന്‍ ചമയുകയാണ്. 1840 കോടി രൂപയുടെ കുട്ടനാട് പാക്കേജ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കുഴിച്ചുമൂടി. പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍


തെരഞ്ഞെടുപ്പ് ചര്‍ച്ചയ്ക്കായി കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഒന്നിച്ചിരിക്കാന്‍പോലും പറ്റാത്ത സ്ഥിതിയാണ്.  തെരഞ്ഞെടുപ്പ് ചര്‍ച്ചയില്‍നിന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇറങ്ങിപ്പോകുന്ന നിലയിലായി. ആ ഇറങ്ങിപ്പോക്ക് വിമാനത്താവളംവരെ നീണ്ടെന്നാണ് വാര്‍ത്ത. ഏറ്റവും വലിയ അഴിമതി നടത്തിയവരുടെ പട്ടിക കോണ്‍ഗ്രസിലെ പ്രധാന നേതാക്കള്‍തന്നെയാണ് പുറത്തുവിടുന്നത്. അഴിമതിക്കാര്‍ മത്സരിക്കാന്‍ പാടില്ലെന്നും അവര്‍ നിര്‍ദേശിക്കുന്നു. നീണ്ടു പോകുന്ന സ്ഥാനാര്‍ഥി നിര്‍ണയം യുഡിഎഫിനെ ഗുരുതരമായ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. പിണറായി വിജയന്‍


സംവരണാനുകൂല്യം കൂടുതല്‍ ജനവിഭാഗങ്ങള്‍ക്ക് ലഭ്യമാക്കണം. നിലവില്‍ സംവരണം കിട്ടുന്നവര്‍ക്ക് ഒട്ടും കുറവുവരുത്താതെ സംവരണാനുകൂല്യം വിപുലപ്പെടുത്തണം. മുന്നോക്ക സമുദായങ്ങളിലെ പാവപ്പെട്ടവര്‍ക്ക് പത്തു ശതമാനം സംവരണം നല്‍കണം. ഏതു സമുദായത്തിലായാലും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് സംവരണത്തിന്റെ ആനുകൂല്യം ലഭ്യമാക്കുകയാണ് സാമൂഹ്യനീതി. സംവരണം അട്ടിമറിക്കാനുള്ള ആര്‍എസ്എസ് നയവും സര്‍ക്കാര്‍ നീക്കവും ഗുരുതര സാമൂഹ്യ പ്രശ്നങ്ങളുണ്ടാക്കും. ബിജെപിക്ക് കേന്ദ്രത്തില്‍ മൂന്നില്‍രണ്ടു ഭൂരിപക്ഷമുണ്ടായിരുന്നെങ്കില്‍ ഭരണഘടന ഭേദഗതിചെയ്ത് സംവരണം അവസാനിപ്പിക്കുമായിരുന്നു. ഇന്നത്തെ ജനാധിപത്യ, സാമൂഹ്യാവസ്ഥയെയും അവര്‍ അട്ടിമറിക്കും.
കോടിയേരി ബാലകൃഷ്ണന്‍

 


പിണറായി വൈദ്യുതി മന്ത്രിയായിരുന്നപ്പോള്‍ ഞാന്‍ സര്‍വീസിലുണ്ട്. ഈ മന്ത്രിമാരൊക്കെ അദ്ദേഹത്തെ കണ്ട് പഠിക്കണം. എല്ലാ ഉദ്യോഗസ്ഥരും അദ്ദേഹത്തിന്റെ നിയന്ത്രണത്തിലായിരുന്നു. പക്ഷേ, എല്ലാ ഉദ്യോഗസ്ഥരെയും അദ്ദേഹം തുല്യരായി കണ്ടു. നിശ്ശബ്ദമായ കാര്യക്ഷമതയാണ് അദ്ദേഹം പ്രകടിപ്പിച്ചത്. പിണറായി മുഖ്യമന്ത്രിയായാല്‍ അടുത്ത അഞ്ചുവര്‍ഷംകൊണ്ട് കേരളം ഏറെ മുന്നോട്ടുപോകുമെന്നതില്‍ എനിക്ക് ഒരു സംശയവുമില്ല.

ഡി ബാബുപോള്‍ (മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി)


ബാക്കി വല്ലതുമുണ്ടോ?’ഇത് ഞങ്ങളുടെ ആചാര്യന്‍ എന്‍.വി. പണ്ട് കവിതയിലൂടെ ചോദിച്ചതാണ്. യു.ഡി.എഫ്. സര്‍ക്കാറിനോട് ഞങ്ങളും ചോദിക്കുകയാണ്, ഇനി ബാക്കി വല്ലതുമുണ്ടോ? എത്ര തീവ്രവേഗത്തിലാണ് നൂറുനൂറ്‌ ഫയലുകള്‍ തീര്‍പ്പാക്കിയത്! പ്രകൃതിദ്രോഹത്തിന്റെയും നിയമലംഘനങ്ങളുടെയും അഞ്ചുവര്‍ഷങ്ങള്‍ക്കൊടുവിലിതാ ഈ വിചിത്ര ദ്രുതപ്രതിഭാസംകൂടി. പാറപൊട്ടിക്കലിന്റെയും വയല്‍നികത്തലിന്റെയും മലയിടിക്കലിന്റെയും ഭൂമി പതിച്ചുകൊടുക്കലിന്റെയും പുതിയ പുതിയ കഥകള്‍ സീരിയല്‍ പോലെ ദിവസേന വെളിപ്പെടുകയാണ് സുഗതകുമാരി


ഒരു പാര്‍ട്ടിയും ജാതിമത സാധ്യതകളെ ഉപയോഗിക്കാതിരുന്നിട്ടില്ല. കേരളാ കോണ്‍ഗ്രസ്സും മുസ്ലിം ലീഗുമെല്ലാം മതത്തിന്റെയും സമുദായത്തിന്റെയുമെല്ലാം പേരുപറഞ്ഞുതന്നെയാണ് രാഷ്ട്രീയത്തില്‍ കളിക്കുന്നതും നിലനില്‍ക്കുന്നതും.
എന്നാല്‍, ബി.ജെ.പി.യുടെ വരവും വളര്‍ച്ചയും അങ്ങനെയല്ല എന്ന് ഞാന്‍ കരുതുന്നു. കൃത്യമായ മതമുഖം അതിനുണ്ട്. അവര്‍ ഇന്ത്യ ഭരിക്കാന്‍ തുടങ്ങിയശേഷം രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍നടന്ന ഒറ്റപ്പെട്ട സംഭവങ്ങള്‍ തുന്നിച്ചേര്‍ത്തുവെച്ചാല്‍ പേടിപ്പിക്കുന്ന യാഥാര്‍ഥ്യത്തിന്റെ ചിത്രം വിടര്‍ന്നുവരും. അത് ഒരു മതത്തിന്റെ ചട്ടക്കൂട്ടിലേക്ക് എല്ലാത്തിനേയും വലിച്ചടുപ്പിക്കാനുള്ള അപകടകരമായ നീക്കമാണ്. രഞ്ജി പണിക്കര്‍


കെപിസിസി പ്രസിഡന്റ് പറഞ്ഞില്ല എങ്കിലും കേരളത്തിലെ ജനങ്ങള്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന് കൊടുത്ത ഹാഷ് ടാഗ് അഴിമതി സര്‍ക്കാര്‍ എന്നാണ്. ആ യുഡിഎഫ് സംവിധാനത്തിന്റെ തലപ്പത്ത് തന്നെയാണ് കെപിസിസി പ്രസിഡന്റായി വി എം സുധീരന്‍ ഇരിക്കുന്നത്–കോടിയേരി ബാലകൃഷ്ണന്‍


അന്‍പതു കൊല്ലം എംഎല്‍എയും അതില്‍ പകുതിക്കാലം മന്ത്രിയുമായെന്ന് മേനിപറഞ്ഞിട്ട് കാര്യമില്ലെന്നും ജനങ്ങള്‍ക്കും നാടിനുംവേണ്ടി എന്തു ചെയ്തുവെന്നതിലാണ് കാര്യം. ജനങ്ങള്‍ക്കായി നല്ലതു ചെയ്യാന്‍ ഒരുപ്രാവശ്യം മന്ത്രിയായാല്‍ മതി. ചെറുപ്പക്കാര്‍ക്ക് കടന്നുവരാന്‍ അവസരമൊരുക്കുകയുമാവാം. ഇരുന്ന കാലത്ത് എന്തൊക്കെ ചെയ്തു, എങ്ങനെ പ്രവര്‍ത്തിച്ചു എന്നതിലാണ് കാര്യം– ഫ്രാന്‍സിസ് ജോര്‍ജ്


വിഴിഞ്ഞം തുറമുഖനിര്‍മാണപദ്ധതി അദാനി ഗ്രൂപ്പിന് നല്‍കിയതിന്  മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും കൂട്ടര്‍ക്കും 300 കോടി പ്രതിഫലം ലഭിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിന് കോണ്‍ഗ്രസിന്റെ 80 മണ്ഡലങ്ങളില്‍ രണ്ടു കോടിരൂപവീതം നല്‍കി ബാക്കിത്തുക കോണ്‍ഗ്രസ് കേന്ദ്രനേതൃത്വത്തിനു കൈമാറി പി സി ജോര്‍ജ്

 

12