24 September Monday

ജെഇഇ-മെയിന്‍ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ജനു. 16 വരെ നീട്ടി

വെബ് ഡെസ്‌ക്‌Updated: Saturday Dec 31, 2016

എന്‍ഐടികളിലെയും കേന്ദ്രസഹായത്തോടെ പ്രവര്‍ത്തിക്കുന്ന സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും ബിടെക് പ്രവേശനത്തിനും  ഐഐടികളിലെ ബിരുദ  പ്രവേശനത്തിനുള്ള ആദ്യ റൌണ്ട് യോഗ്യതക്കും വേണ്ടിയുള്ള സംയുക്ത എന്‍ജിനിയറിങ് പ്രവേശനപരീക്ഷ (ജെഇഇ-മെയിന്‍)യ്ക്ക് ഓണ്‍ലൈനായി അപേക്ഷിക്കാന്‍ 2017 ജനുവരി16വരെ അവസരം.

ജനുവരി രണ്ടിന് അവസാനിക്കാനിരുന്ന ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ 16വരെ നീട്ടിയതായി സിബിഎസ്ഇ വെബ്സൈറ്റില്‍ അറിയിച്ചു. രജിസ്ട്രേഷന്‍ നടത്തിയശേഷം അപേക്ഷാഫീസ് അടയ്ക്കാനുള്ള അവസരം 17വരെയും നിട്ടി. കൂടുതല്‍  വിവരത്തിനും അപേക്ഷിക്കാനും www.jeemain.nic.in, www.cbse.nic.in    വെബ്സൈറ്റുകള്‍ കാണുക.
 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top