24 September Monday

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് നാലുവർഷ ബിരുദ കോഴ്‌സ്

വെബ് ഡെസ്‌ക്‌Updated: Monday Feb 19, 2018



ബംഗളുരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ    നാലുവർഷ ബാച്ചലർ ഓഫ് സയൻസ് (റിസർച്ച്) പ്രോഗ്രാമിലേക്ക് അപേക്ഷിക്കാനുള്ള സമയമാണിത്. ഫിസിക്‌സും കെമിസ്ട്രിയും മാത്തമാറ്റിക്‌സും പ്രധാന വിഷയമായി പഠിച്ച്  2017ൽ പ്ലസ്ടു പാസായവരോ 2018ൽ പ്ലസ്ടു പരീക്ഷ എഴുതുന്നവരോ ആയിരിക്കണം. പ്ലസ്ടുപരീക്ഷയിൽ  60 ശതമാനത്തിൽ കൂടുതൽ മാർക്കോടെ പാസാകണം. എസ്‌സി/എസ്ടിക്ക് പാസായാൽ മതി. താഴെ പറയുന്നവയിൽ ഏതെങ്കിലും ഒരു മൽസരപരീക്ഷയിൽ നിശ്ചിത സ്‌കോറും വേണം. കെവിപിവൈഎസ്എ (2016ൽ പരീക്ഷ എഴുതി ഫെല്ലോഷിപ്പിന് തെരഞ്ഞെടുക്കപ്പെട്ടവർ), കെവിപിവൈ എസ്ബി (2017ൽ പരീക്ഷ എഴുതി ഫെല്ലോഷിപ്പിന് തെരഞ്ഞെടുക്കപ്പെട്ടവർ), കെവിപിവൈ എസ്എക്‌സ് (2017ൽ പരീക്ഷ എഴുതി ഫെല്ലോഷിപ്പിന് തെരഞ്ഞെടുക്കപ്പെട്ടവർ), എസ്‌സി/എസ്ടി പ്രോത്സാഹന സ്‌കീമീലൂടെ കെവിപിവൈ ഫെല്ലോഷിപ്പിന് തെരഞ്ഞെടുക്കപ്പെട്ടവർ, ഐഐടിജെഇഇ മെയിൻ 2018 (60 ശതമാനം മാർക്ക്, സംവരണവിഭാഗത്തിന് ഇളവുണ്ട്), ജെഇഇഅഡ്‌വാൻസ്ഡ് 2018 പരീക്ഷ എഴുതുന്നവർ (60 ശതമാനം മാർക്ക്, സംവരണവിഭാഗത്തിന് ഇളവുണ്ട്).  നീറ്റ് യുജി 2018 (60 ശതമാനം മാർക്ക്, സംവരണവിഭാഗത്തിന് ഇളവുണ്ട്).

www.iisc.ac.in/ug വെബ്‌സൈറ്റിലൂടെ ഓൺലൈനായി  ഏപ്രിൽ 30വരെ അപേക്ഷിക്കാം.
 

പ്രധാന വാർത്തകൾ
Top