19 November Monday

ജിപ്മര്‍ മെഡിക്കല്‍ പിജി പ്രവേശനപരീക്ഷക്ക് അപേക്ഷിക്കാം

വെബ് ഡെസ്‌ക്‌Updated: Monday Sep 25, 2017

പുതുച്ചേരി ജവാഹര്‍ലാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ്ഗ്രാജുവേറ്റ് മെഡിക്കല്‍ എഡ്യൂക്കേഷന്‍ ആന്‍ഡ് റിസര്‍ച്ചി (ജിപ്മര്‍)ല്‍ എംഡി, എംഎസ്, കോഴ്സുകളുടെ പ്രവേശനപരീക്ഷയ്ക്ക്  ഒക്ടോബര്‍ 20വരെ അപേക്ഷിക്കാം.  നവംബര്‍ 19നാണ് പ്രവേശനപരീക്ഷ.
മെഡിക്കല്‍ ബിരുദം 55 ശതമാനം മാര്‍ക്കോടെ (എസ്സി/എസ്ടി വിഭാഗത്തിന് 50 ശതമാനം മാര്‍ക്ക്) പാസായിരിക്കണം. 2017 ഡിസംബര്‍ 31നകം  ഇന്റേണ്‍ഷിപ്പ് കഴിഞ്ഞിരിക്കണം.

എംഡി കോഴ്സിന്റെ വിഷയങ്ങള്‍:

അനസ്തേഷ്യോളജി, അനാട്ടമി, ബയോകെമിസ്ട്രി, കമ്യൂണിറ്റി മെഡിസിന്‍, ജനറല്‍ മെഡിസിന്‍, ഇമ്യൂണോ ഹെമറ്റോളജി ആന്‍ഡ് ബ്ളഡ് ട്രാന്‍സ്ഫ്യൂഷന്‍, റേഡിയോ ഡയഗ്നോസിസ്, റേഡിയോ തെറാപി, മൈക്രോബയോളജി, ന്യൂക്ളിയര്‍ മെഡിസിന്‍, പാതോളജി, പീഡിയാട്രിക്സ്, ഫാര്‍മക്കോളജി, ഫിസിയോളജി, സൈക്യാട്രി, പള്‍മണറി മെഡിസിന്‍.

എം എസ് കോഴ്സുകള്‍:

ജനറല്‍ സര്‍ജറി, ഒബസ്ട്രക്ടീവ് ആന്‍ഡ് ഗൈനക്കോളജി, ഒഫ്താള്‍മോളജി, ഓര്‍തോപീഡിക് സര്‍ജറി, ഓട്ടോ റെനോ വെര്‍മിക്കോളജി.
ഓണ്‍ലൈനായി ഒക്ടോബര്‍ 20വരെ അപേക്ഷിക്കാം.  കൂടുതല്‍ വിവരങ്ങള്‍ ംംം.ഷശുാലൃ.ലറൌ.ശി വെബ്സൈറ്റില്‍ നിന്നറിയാം.

പ്രധാന വാർത്തകൾ
Top