16 November Friday

എംജി പിജി പ്രവേശനപരീക്ഷ: അപേക്ഷ 25 വരെ

വെബ് ഡെസ്‌ക്‌Updated: Tuesday Aug 23, 2016

കോട്ടയം > എംജി സര്‍വകലാശാലയുടെ കീഴിലുള്ള വിവിധ അഫിലിയേറ്റഡ് കോളേജുകളിലെ സോഷ്യല്‍ വര്‍ക്ക് (എംഎസ്ഡബ്ള്യു), ജേര്‍ണലിസം (എംസിജെ), എംഎസ്സി ടെക്സ്റ്റൈല്‍സ് ആന്‍ഡ് ഫാഷന്‍ എന്നീ പ്രോഗ്രാമുകളിലേക്കും ആനിമേഷന്‍, സിനിമാ ആന്‍ഡ്് ടെലിവിഷന്‍, ഗ്രാഫിക് ഡിസൈന്‍, മള്‍ട്ടിമീഡിയ എന്നീ എംഎ പ്രോഗ്രാമുകളിലേക്കും ബാച്ചിലര്‍ ഓഫ് ലൈബ്രറി സയന്‍സ് പ്രോഗ്രാമുകളിലേക്കുമുള്ള പ്രവേശനം ഈ വര്‍ഷം മുതല്‍ സര്‍വകലാശാല കേന്ദ്രീകൃത സംവിധാനത്തിലൂടെയാണ് നടത്തുന്നത്. 

എംഎസ്സി ടെക്സ്റ്റൈല്‍സ് ആന്‍ഡ് ഫാഷന്‍ ഒഴികെ എല്ലാ പ്രോഗ്രാമുകളിലേക്കും പ്രവേശനപ്പരീക്ഷയുടെ മാര്‍ക്കിന്റെയും ബോണസ് പോയിന്റുകളുടെയും അടിസ്ഥാനത്തിലാവും പ്രവേശനം. എംഎസ്സി ടെക്സ്റ്റൈല്‍സ് ആന്‍ഡ് ഫാഷന്‍ പ്രോഗ്രാമിലെ പ്രവേശനം പ്രവേശനപ്പരീക്ഷയുടെയും യോഗ്യതാപ്പരീക്ഷയുടെയും മാര്‍ക്കുകളുടെ അടിസ്ഥാനത്തിലാവും.

വിശദമായ വിഞ്ജാപനവും കോളേജുകളുടെയും കോഴ്സുകളുടെയും വിവരങ്ങളും അപേക്ഷാ ഫോറത്തിന്റെ മാതൃകയും ഫീസടയ്ക്കാനുള്ള ചെലാനും സര്‍വകലാശാലയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ ലഭിക്കും. അപേക്ഷകള്‍ 25ന് മുമ്പ് ഡെപ്യൂട്ടി രജിസ്ട്രാര്‍ (അക്കാദമിക്–ഒന്ന്) എംജി സര്‍വകലാശാല, പ്രിയദര്‍ശിനി ഹില്‍സ് പിഒ, കോട്ടയം 686560 എന്ന വിലാസത്തില്‍ ലഭിക്കണം.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top