21 September Friday

പിജി ഓണ്‍ലൈന്‍ രജിസ്ട്രേഷനും തിരുത്തലിനും അവസരം

വെബ് ഡെസ്‌ക്‌Updated: Thursday Oct 19, 2017



തിരുവനന്തപുരം > കേരള സര്‍വകലാശാലയില്‍ അഫിലിയേറ്റ് ചെയ്ത സര്‍ക്കാര്‍/ എയ്ഡഡ്/ സ്വാശ്രയ കോളേജുകള്‍/ സെന്ററുകള്‍ എന്നിവിടങ്ങളിലെ ഒന്നാംവര്‍ഷ ബിരുദാനന്തര ബിരുദ പ്രവേശനത്തിന് ഇനിയും ഓണ്‍ലൈന്‍ രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്ക് 21ന് വൈകിട്ട് അഞ്ചുവരെ അവസരം നല്‍കും. ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്തതും ഇതുവരെ പ്രവേശനം ലഭിക്കാത്തവരുമായ വിദ്യാര്‍ഥികള്‍ക്കും പ്രസ്തുത സമയപരിധിക്കുള്ളില്‍ ഓണ്‍ലൈന്‍ അപേക്ഷയില്‍ മാറ്റം വരുത്താം. ഓണ്‍ലൈന്‍ അപേക്ഷയില്‍ നിലവില്‍ നല്‍കിയ ഓപ്ഷനുകള്‍ ഒഴികെ മറ്റ് തിരുത്തലുകള്‍ വരുത്താം. നിലവില്‍ നല്‍കിയ ഓപ്ഷനുകളില്‍ മാറ്റം വരുത്താനാകില്ല. ഓണ്‍ലൈന്‍ അപേക്ഷയില്‍ തിരുത്തല്‍ വരുത്താന്‍ സര്‍വകലാശാലയെ നേരിട്ട് സമീപിക്കേണ്ടതില്ല. അനുവദിച്ച സമയത്തിനുള്ളില്‍ സ്വന്തം നിലയ്ക്ക് തിരുത്തല്‍ വരുത്താന്‍ അപേക്ഷകര്‍ ശ്രദ്ധിക്കണം. നിലവില്‍ പ്രവേശനം ലഭിച്ച വിദ്യാര്‍ഥികള്‍ക്ക് തിരുത്തലിന് അവസരമില്ല. തിരുത്തല്‍ വരുത്തിക്കഴിഞ്ഞവര്‍ ഓണ്‍ലൈന്‍ അപേക്ഷയുടെ പുതിയ പ്രിന്റൌട്ട് തുടര്‍ ആവശ്യങ്ങള്‍ക്കായി സൂക്ഷിക്കണമെന്ന് സര്‍വകലാശാലാ രജിസ്ട്രാര്‍ അറിയിച്ചു.
 

പ്രധാന വാർത്തകൾ
Top