19 November Monday

ജനറല്‍ നേഴ്‌സിങ് പരിയാരത്ത് സ്പോട്ട് അഡ്മിഷന്‍ 20ന്

വെബ് ഡെസ്‌ക്‌Updated: Thursday Aug 18, 2016

കണ്ണൂര്‍ > അക്കാദമി ഓഫ് മെഡിക്കല്‍ സയന്‍സസിന് (പരിയാരം മെഡിക്കല്‍ കോളേജ്) കീഴിലുള്ള നേഴ്സിങ് സ്കൂളില്‍ രണ്ട്ജനറല്‍ നേഴ്സിങ് ആന്‍ഡ് മിഡ്വൈഫറി കോഴ്സില്‍ സീറ്റ് ഒഴിവുണ്ട്. 20 പകല്‍ 11ന് സ്പോട്ട് അഡ്മിഷനിലൂടെയാണ് പ്രവേശനം. 40 ശതമാനം മാര്‍ക്കോടെയുള്ള പ്ളസ്ടു അല്ലെങ്കില്‍ തത്തുല്യ പരീക്ഷയാണ് യോഗ്യത. 

പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ നിശ്ചിതയോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അന്നേദിവസം പകല്‍ 11ന് പരിയാരം നേഴ്സിങ് സ്കൂള്‍ പ്രിന്‍സിപ്പല്‍ ഓഫീസില്‍ നേരിട്ട് റിപ്പോര്‍ട്ട്ചെയ്യണം. ആവശ്യമാകുന്നപക്ഷം വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തിയാവും പ്രവേശനം.

www.mcpariyaram.com എന്ന വെബ്സൈറ്റിലും 0497 2882140 എന്ന നമ്പറിലും കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാണെന്ന് അക്കാദമി ഓഫ് മെഡിക്കല്‍ സയന്‍സസ് ഡയറക്ടര്‍ അറിയിച്ചു.

പ്രധാന വാർത്തകൾ
Top