Top
18
Monday, December 2017
About UsE-Paper

കേരള മീഡിയ അക്കാദമി പ്രവേശനപരീക്ഷ ജൂലൈ 22ന്

Tuesday Jul 18, 2017
വെബ് ഡെസ്‌ക്‌
കൊച്ചി > സംസ്ഥാനസര്‍ക്കാര്‍ സ്വയംഭരണസ്ഥാപനമായ കേരള മീഡിയ അക്കാദമിയുടെ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കമ്യൂണിക്കേഷനിലെ ജേര്‍ണലിസം & കമ്യൂണിക്കേഷന്‍, ടെലിവിഷന്‍ ജേര്‍ണലിസം, പബ്ലിക് റിലേഷന്‍സ് & അഡ്വര്‍ടൈസിങ് എന്നീ ബിരുദാനന്തര ഡിപ്ലോമ കോഴ്‌സുകളിലേക്ക് അപേക്ഷ നല്‍കിയവര്‍ക്കായി ജൂലൈ 22ന് (ശനിയാഴ്ച) പ്രവേശനപരീക്ഷ നടത്തും. 

കൊല്ലം (ഗവ: ബോയ്‌സ് ഹൈസ്‌കൂള്‍, സിവില്‍ സ്റ്റേഷനു സമീപം), കൊച്ചി (കേരള മീഡിയ അക്കാദമി, സിവില്‍ സ്റ്റേഷനു സമീപം, കാക്കനാട്), കോഴിക്കോട് (ബി.ഇ.എം. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ബാങ്ക് റോഡ്, മാനാഞ്ചിറ) എന്നിവിടങ്ങളിലാണ് എഴുത്തു പരീക്ഷ. ജേര്‍ണലിസം ടി.വി. ജേര്‍ണലിസം കോഴ്‌സുകള്‍ക്കുള്ള പൊതുവായ പരീക്ഷ രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് 12.30 വരെയും പബ്ലിക് റിലേഷന്‍സിനുള്ള പരീക്ഷ ഉച്ചയ്ക്ക് 1.30 മുതല്‍ 3.30 വരെയുമാണ്. 

അപേക്ഷകര്‍ക്കുള്ള ഹാള്‍ ടിക്കറ്റുകള്‍ തപാല്‍ മാര്‍ഗം അയച്ചിട്ടുണ്ട്. ഹാള്‍ ടിക്കറ്റ് ലഭിക്കാത്തവര്‍ക്ക് താഴെ കൊടുത്തിരിക്കുന്ന ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടാം. കൊച്ചി കേന്ദ്രം 0484 2422275, 2100700 (എം. രാമചന്ദ്രന്‍, ഡയറക്ടര്‍, ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കമ്യൂണിക്കേഷന്‍),   കോഴിക്കോട് 9447331479 (ഷൈനസ് മാര്‍ക്കോസ്), 9447607073 (ബിജു എം.ജി), കൊല്ലം 9645996930 (കെ. അജിത്).