Top
20
Friday, October 2017
About UsE-Paper

മത്സരപ്പരീക്ഷകള്‍ക്കായി എസ്സി, എസ്ടി ഉദ്യോഗാര്‍ഥികള്‍ക്ക് പരിശീലനം

Sunday Jun 18, 2017
വെബ് ഡെസ്‌ക്‌

കൊച്ചി > ബാങ്കിങ് സര്‍വീസ് റിക്രൂട്ട്മെന്റ് ബോര്‍ഡ്, പിഎസ്സി, സ്റ്റാഫ്് സെലക്ഷന്‍ കമീഷന്‍, കോ-ഓപ്പറേറ്റീവ് റിക്രൂട്ട്മെന്റ് ബോര്‍ഡ്, റെയില്‍വേ തുടങ്ങിയ റിക്രൂട്ട്മെന്റ് ഏജന്‍സികള്‍ നടത്തുന്ന വിവിധ മത്സരപ്പരീക്ഷകള്‍ക്കായി നാഷണല്‍ എംപ്ളോയ്മെന്റ് സര്‍വീസ് വകുപ്പിന്റെ കീഴില്‍ എറണാകുളത്ത് പ്രവര്‍ത്തിക്കുന്ന കോച്ചിങ് കം ഗൈഡന്‍സ് സെന്റര്‍ ഫോര്‍ എസ്സി/എസ്ടി 25 ദിവസത്തെ പരിശീലനക്ളാസിലേക്ക് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി: 30.

അപേക്ഷകര്‍ ഡിഗ്രി പാസായവരും 18നും 41നും മധ്യേ പ്രായമുള്ള എറണാകുളം, കോട്ടയം, ഇടുക്കി, തൃശൂര്‍, ആലപ്പുഴ ജില്ലകളിലെ പട്ടികജാതി/വര്‍ഗ ഉദ്യോഗാര്‍ഥികളുമായിരിക്കണം. ഫോണ്‍: 0484 2312944. ആദ്യം രജിസ്റ്റര്‍ചെയ്യുന്ന 40 പേര്‍ക്കാണ് പ്രവേശനം. അപേക്ഷ അയക്കേണ്ട വിലാസം: ഡിവിഷണല്‍ എംപ്ളോയ്മെന്റ് ഓഫീസര്‍ (സിജിസി) സിജിസി ഫോര്‍ എസ്സി/എസ്ടി, കണ്ടത്തില്‍ ബില്‍ഡിങ്സ്, കര്‍ഷക റോഡ്, സൌത്ത് ഓവര്‍ബ്രിഡ്ജിനു സമീപം എറണാകുളം, കൊച്ചി-682016. രഴരലസാ.ലാു.ഹയൃ@സലൃമഹമ.ഴ്ീ.ശി

പ്രൊപോസൽ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Related News

കൂടുതൽ വാർത്തകൾ »