Top
16
Saturday, December 2017
About UsE-Paper
ബിരുദാനന്തര ബിരുദ മെഡി./ഡെന്റല്‍ പ്രവേശനം

രണ്ടാംഘട്ട ഓണ്‍ലൈന്‍ ഓപ്ഷന്‍ രജിസ്ട്രേഷന്‍ തീയതി ദീര്‍ഘിപ്പിച്ചു

Thursday May 18, 2017
വെബ് ഡെസ്‌ക്‌

തിരുവനന്തപുരം > 2017ലെ ബിരുദാന്തരബിരുദ മെഡിക്കല്‍/ഡെന്റല്‍ കോഴ്സുകളിലേക്ക് കല്‍പ്പിത സര്‍വകലാശാലയിലെയും പുതുതായി ഉള്‍പ്പെടുത്തിയ സ്വകാര്യ സ്വാശ്രയ മെഡിക്കല്‍/ഡെന്റല്‍ കോളേജുകളിലെയും സര്‍ക്കാര്‍, മാനേജ്മെന്റ്, എന്‍ആര്‍ഐ സീറ്റുകള്‍കൂടി ഉള്‍പ്പെടുത്തിക്കൊണ്ടുള്ള രണ്ടാംഘട്ട കേന്ദ്രീകൃത അലോട്ട്മെന്റിനായി ംംം.രലല.സലൃമഹമ.ീൃഴ.ശി എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈന്‍ ഓപ്ഷന്‍ സമര്‍പ്പിക്കുന്നതിനുള്ള തീയതി ദീര്‍ഘിപ്പിച്ചു. പിജി ഡെന്റല്‍ കോഴ്സുകളിലേക്ക് 18 വരെയും പിജി മെഡിക്കല്‍ കോഴ്സുകളിലേക്ക് 19 വരെയും ഓണ്‍ലൈന്‍ ഓപ്ഷനുകള്‍ സമര്‍പ്പിക്കാം.
എന്‍ആര്‍ഐ ക്വോട്ടയിലേക്കും കമ്യൂണിറ്റി ക്വോട്ട സീറ്റുകളിലേക്കും ഓപ്ഷന്‍ നല്‍കി അലോട്ട്മെന്റ് ലഭിക്കുന്നവരും നീറ്റ് റാങ്ക്ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളതും പ്രവേശനപരീക്ഷ കമീഷണര്‍ പ്രസിദ്ധീകരിച്ച കേരള സ്റ്റേറ്റ് മെറിറ്റ് ലിസ്റ്റില്‍ ഉള്‍പ്പെടാത്തതുമായവരും ഓപ്ഷന്‍ നല്‍കി അലോട്മെന്റ് ലഭിക്കുന്നപക്ഷം അവരുടെ നേറ്റിവിറ്റിയും മറ്റ് യോഗ്യതകളും തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ 23ന് പ്രവേശനപരീക്ഷ കമീഷണറുടെ കാര്യാലയത്തില്‍ നടക്കുന്ന സര്‍ട്ടിഫിക്കറ്റ് പരിശോധനസമയത്ത് നേരിട്ട് ഹാജരാക്കേണ്ടതാണ്.
കോളേജുകള്‍, കോഴ്സുകള്‍, ഫീസ്, മറ്റ് വിശദവിവരങ്ങള്‍ എന്നിവ ംംം.രലലസലൃമഹമ.ീൃഴ എന്ന വെബ്സൈറ്റില്‍ ലഭ്യമാക്കും.

Related News

കൂടുതൽ വാർത്തകൾ »