21 November Wednesday

ജെഎന്‍യുവില്‍ ബിരുദ, പിജി, പിഎച്ച്ഡി കോഴ്സിന് അപേക്ഷിക്കാം

വെബ് ഡെസ്‌ക്‌Updated: Friday Sep 15, 2017

ന്യൂഡല്‍ഹി ജവാഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍ വിവിധ വിഷയങ്ങളില്‍ ബിരുദ, ബിരുദാനന്തര, എംഫില്‍/പിഎച്ച്ഡി കോഴ്സുകളുടെ പ്രവേശനത്തിന് അപേക്ഷിക്കാം.   വെള്ളിയാഴ്ചമുതല്‍ ഒക്ടോബര്‍ 13വരെ വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷിക്കാം.

ഇതില്‍ പ്രവേശനപരീക്ഷ ആവശ്യമുള്ള കോഴ്സുകള്‍ക്കുള്ള പ്രവേശനപരീക്ഷ രാജ്യത്തെ 53 കേന്ദ്രങ്ങളില്‍ ഡിസംബര്‍ 27മുതല്‍ 30വരെ  തീയതികളിലായി നടത്തും.

എംഫില്‍/പിഎച്ച്ഡി, എംഫില്‍/പിഎച്ച്ഡി (ജെആര്‍എഫ്), പിഎച്ച്ഡി, പിഎച്ച്ഡി (ജെആര്‍എഫ്),  എംടെക്, എംപിഎച്ച്, പിജിഡിഇ, എംഎ, എംഎസ്സി, എംസിഎ, ബിഎ എന്നീ കോഴ്സുകളിലേക്കാണ് പ്രവേശനപരീക്ഷ. പ്രവേശന വിജ്ഞാപനം www.jnu.ac.in

പ്രധാന വാർത്തകൾ
Top