21 June Thursday

ഐസറിൽ ഗവേഷണത്തിന് ഇപ്പോൾ അപേക്ഷിക്കാം

വെബ് ഡെസ്‌ക്‌Updated: Tuesday Mar 13, 2018


ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എഡ്യൂക്കേഷൻ ആൻഡ് റിസർച്ചി(ഐസർ)ന്റെ തിരുവനന്തപുരം കേന്ദ്രത്തിൽ വിവിധ പിഎച്ച്ഡി പ്രോഗ്രാമുകൾക്ക് ഇപ്പോൾ അപേക്ഷിക്കാം.

ബയോളജിക്കൽ സയൻസ്, കെമിക്കൽ സയൻസ്, മാത്തമാറ്റിക്കൽ സയൻസ്, ഫിസിക്കൽ സയൻസ് വിഷയങ്ങളിൽ പിഎച്ച്ഡിക്ക് അപേക്ഷിക്കാം.
ബന്ധപ്പെട്ട വിഷയത്തിൽ മാസ്റ്റർ ബിരുദം കുറഞ്ഞത് 60 ശതമാനം മാർക്കോടെ പാസായിരിക്കണം.

സിഎസ്‌ഐആർയുജിസി നെറ്റ്/ഡിഎസ്ടിഇൻസ്പയർ ഫോർ പിഎച്ച്ഡി/ഗേറ്റ് (എക്കോളജി എവല്യൂഷൻ ബിഹേവിയർ പേപ്പറുകൾക്കുമാത്രം)/ഐസിഎംആർ ജെആർഎഫ്/ജെജിഇഇബിഐഎൽഎസ് എന്നിവയിൽ ഒരു യോഗ്യതാപരീക്ഷാ സ്‌കോറും വേണം.
ഓൺലൈനായി ഏപ്രിൽ 30വരെ അപേക്ഷിക്കാം. വെബ്‌സൈറ്റ്  www.iisertvm.ac.in

പ്രധാന വാർത്തകൾ
Top