20 July Friday

നുവാൽസ് മുട്ട് കോർട്ട്: സിംബയോസിസ് ജേതാക്കൾ

വെബ് ഡെസ്‌ക്‌Updated: Monday Apr 9, 2018

നുവാൽസിൽ നടന്ന അഞ്ചാമത് മാരിടൈം മുട്ട് കോർട്ട് മത്സരത്തിൽ ജേതാക്കളായവർക്കു സമ്മാനങ്ങൾ നൽകുന്നു.

കളമശ്ശേരി >  അഞ്ചാമത് നുവാൽസ് മാരിടൈം മുട്ട് കോർട്ട് മത്സരത്തിൽ പുണെയിലെ സിംബയോസിസ് ലോ സ്കൂൾ ടീം ജേതാക്കളായി. പട്യാല രാജീവ് ഗാന്ധി നാഷണൽ യൂണിവേഴ്സിറ്റി ഓഫ് ലോ റണ്ണേഴ്‌സ് രണ്ടാം സ്ഥാനം നേടി. ആകെ 16 ടീമുകൾ പങ്കെടുത്ത മത്സരത്തിൽ ബംഗ്ലാദേശിൽ നിന്നുള്ള ഒരു ടീമും ഉണ്ടായിരുന്നു. 
 
വൈസ് ചാൻസലർ ഡോ. റോസ് വർഗീസ് ഉദ്ഘാടനം ചെയ്ത മത്സരത്തിൽ ജഡ്ജിങ് പാനലിൽ നിന്നുള്ള വിദഗ്ധരാണ് ട്രോഫികൾ സമ്മാനിച്ചത്.  ഒന്നാം സ്ഥാനം ലഭിച്ചവർക്ക് അഡ്വ. എസ് വെങ്കിടേശ്വരൻ സ്മാരക പ്രൈസും 40,000 രൂപയുടെ ക്യാഷ് അവാർഡും സമ്മാനിച്ചു. റണ്ണേഴ്‌സ് അപ്പിന് 25,000 രൂപയുടെ ക്യാഷ് അവാർഡ് നൽകി.
 
 
പ്രധാന വാർത്തകൾ
Top