16 November Friday

പാരാമെഡിക്കല്‍ ഡിഗ്രി, ഡിപ്ളോമ പരിയാരത്ത് ഇന്റര്‍വ്യു 11 നും 12 നും

വെബ് ഡെസ്‌ക്‌Updated: Friday Jul 8, 2016

കണ്ണൂര്‍ > പരിയാരം മെഡിക്കല്‍ കോളേജില്‍ പാരാമെഡിക്കല്‍ ഡിഗ്രി, ഡിപ്ളോമ കോഴ്സുകളിലേ ക്ക് അപേക്ഷിച്ചവര്‍ക്കുള്ള ഇന്റര്‍വ്യു തീയ്യതി പ്രഖ്യാപിച്ചു. ഡിഗ്രി കോഴ്സായ ബിഎസ് സി മെഡിക്കല്‍ ലബോറട്ടറി ടെക്നോളജി കോഴ്സില്‍ തിങ്കളാഴ്ച. രാവിലെ 10 മണിമുതല്‍ എന്‍.ആര്‍.ഐ ക്വാട്ടയിലേക്കും 11 മണിമുതല്‍ മാനേജുമെന്റ് ക്വാട്ടയിലേക്കുമുള്ള ഇന്റര്‍വ്യു നടക്കും.

ഡിപ്ളോമ കോഴ്സുകളില്‍ ചൊവ്വാഴ്ച  യാണ് ഇന്റര്‍വ്യു. കാര്‍ഡിയോ വാസ്ക്കുലാര്‍ ടെനോളജി (ഡി.സി.വി.ടി), റേഡിയോളജിക്കല്‍ ടെക്നോളജി (ഡി.ആര്‍.ടി) കോഴ്സുകളില്‍ അന്നേ ദിവസം രാവിലെ 10 മണിക്ക് ഇന്റര്‍വ്യു ആരംഭിക്കും. ഓപ്പറേഷന്‍ തീയ്യേറ്റര്‍ ടെക്നോളജി (ഡി.ഒ.ടി.ടി) കോഴ്സില്‍ 11.30 മണിക്കും മെഡിക്കല്‍ ലബോറട്ടറി ടെക്നോളജി (ഡി.എം.എല്‍.ടി) കോഴ്സില്‍ ഉച്ചയ്ക്ക് 1.30 മണിക്കും ഡയാലിസിസ് ടെക്നോളജി (ഡി.ഡി.ടി) കോഴ്സില്‍ ഉച്ചയ്ക്ക് 2.30 മണിക്കുമാണ് ഇന്റര്‍വ്യു.

പരിയാരം മെഡിക്കല്‍ കോളേജിലെ അഡ്മിഷന്‍ സെല്‍ ഓഫീസിലാണ് ഇന്റര്‍വ്യു. പങ്കെടുക്കേണ്ട വിദ്യാര്‍ത്ഥികള്‍ അതത് കോഴ്സുകളിലെ ഇന്റര്‍വ്യു സമയത്തിന് അരമണിക്കൂര്‍ മുമ്പെങ്കിലും റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്.  യോഗ്യത തെളിയിക്കുന്ന അസ്സല്‍ രേഖകള്‍ അന്നേദിവസം ഹാജരാ ക്കേണ്ടതാണ്.

അപേക്ഷ സമര്‍പ്പിച്ചവര്‍ക്ക് ഇതിനോടകം തന്നെ ഇന്റര്‍വ്യു കാര്‍ഡ് അയച്ചിട്ടുണ്ട്. അപേക്ഷയില്‍ സൂചിപ്പിച്ച ഇ–മെയില്‍ വിലാസത്തിലും വിവരം അറിയിച്ചിട്ടുണ്ട്. സൂചിപ്പിച്ച കോഴ്സുകളില്‍ പരിയാരത്ത് അപേക്ഷ സമര്‍പ്പിച്ച ആര്‍ക്കെങ്കിലും ഇന്റര്‍വ്യു സംബന്ധിച്ച വിവരം ഇതുവരെ ലഭി ച്ചിട്ടില്ലെങ്കില്‍ 0497–2882140 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്. ംംം.ാരുമൃശ്യമൃമാ.രീാ എന്ന സ്ഥാപനത്തിന്റെ വെബ്സൈറ്റില്‍ വിശദവിവരങ്ങള്‍ ലഭ്യമാണെന്നും അക്കാദമി ഓഫ് മെഡിക്കല്‍ സയന്‍സസ് ഡയരക്ടര്‍ അറിയിച്ചു.                                 

 

പ്രധാന വാർത്തകൾ
Top