20 July Friday

എംജി പിജി സംവരണ സീറ്റ് രണ്ടാം പ്രത്യേക അലോട്ട്മെന്റിന് ഓപ്ഷന്‍ പുനക്രമീകരണം ഇന്ന്

വെബ് ഡെസ്‌ക്‌Updated: Saturday Oct 7, 2017

കോട്ടയം>  10ന് നടക്കുന്ന എംജി സര്‍വകലാശാല പിജി പ്രവേശനത്തിന്റെ എസ്സി/എസ്ടി വിഭാഗക്കാര്‍ക്കായുള്ള രണ്ടാം അലോട്ട്മെന്റിനുള്ള അപേക്ഷകര്‍ക്ക് നേരത്തെ നല്‍കിയ ഓപ്ഷനുകള്‍ പുനഃക്രമീകരിക്കാന്‍ ശനിയാഴ്ച വൈകിട്ട് അഞ്ചുവരെ സൌകര്യം. ആപ്ളിക്കേഷന്‍ നമ്പര്‍, പാസ്വേഡ് എന്നിവ ഉപയോഗിച്ച് ലോഗിന്‍ ചെയ്ത് ഓപ്ഷനുകളില്‍ ആവശ്യമായ പുനഃക്രമീകരണം നടത്താം.  പുതുതായി കോളേജുകളോ, പ്രോഗ്രാമുകളോ കൂടുതലായി കൂട്ടിച്ചേര്‍ക്കാന്‍ ഈ ഘട്ടത്തില്‍ സാധിക്കില്ല. മൂന്നാം അലോട്ട്മെന്റ് വഴി പ്രവേശനം ലഭിച്ച വിദ്യാര്‍ഥികള്‍ നിലവില്‍ ലഭിച്ച അലോട്ട്മെന്റില്‍ തൃപ്തരാണെങ്കില്‍ നിലനില്‍ക്കുന്ന ഹയര്‍ ഓപ്ഷനുകള്‍ ഡിലീറ്റ്  ചെയ്യണം.

അലോട്ട്മെന്റ് ലഭിച്ച വിദ്യാര്‍ഥികള്‍ ഹയര്‍ ഓപ്ഷന്‍ ഡിലീറ്റ് ചെയ്യാത്തതു മൂലം നാലാം അലോട്ട്മെന്റില്‍ പുതുതായി ഹയര്‍ ഓപ്ഷനിലെ മറ്റൊരു പ്രോഗ്രാമിലേക്ക്/കോളേജിലേക്ക് അലോട്ട്മെന്റ് ലഭിച്ചാല്‍ അതിലേക്ക് നിര്‍ബ്ബന്ധമായും പ്രവേശനം നേടണം. ആദ്യ അലോട്ട്മെന്റ് റദ്ദാക്കപ്പെടുകയും ചെയ്യും. സ്ഥിര പ്രവേശം നേടിയിട്ടുള്ളവര്‍ ഹയര്‍ ഓപ്ഷനുകള്‍ റദ്ദാക്കേണ്ടതില്ല.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top