19 September Wednesday

എംജി ബിരുദാനന്തര ബിരുദ ഏകജാലകം എന്‍ആര്‍ഐ/വികലാംഗ/സ്പോര്‍ട്സ്/ സ്റ്റാഫ് ക്വോട്ട പ്രവേശനത്തിന് അപേക്ഷിക്കാം

വെബ് ഡെസ്‌ക്‌Updated: Sunday Aug 7, 2016

കോട്ടയം > സര്‍ക്കാര്‍/എയ്ഡഡ്/സ്വാശ്രയ ആര്‍ട്സ് ആന്റ്സയന്‍സ് കോളജുകളിലെയും, പത്തനംതിട്ട, എറണാകുളം എന്നീ സ്ഥലങ്ങളില്‍ എം ജി സര്‍വകലാശാല സര്‍വകലാശാല നേരിട്ട് നടത്തുന്ന സ്കൂള്‍ ഓഫ് ടെക്നോളജി ആന്റ് അപ്ളൈഡ് സയന്‍സിലെയും, ഏകജാലകം വഴിയുള്ള ഒന്നാം വര്‍ഷ ബിരുദാന്തര ബിരുദ പ്രോഗ്രാമുകളിലേക്കുള്ള എന്‍ആര്‍ഐ/വികലാംഗ/സ്പോര്‍ട്സ്/കള്‍ച്ചറല്‍/സ്റ്റാഫ ് ക്വോട്ടാവിഭാഗങ്ങളില്‍ സംവരണം ചെയ്ത  സീറ്റുകളിലേക്ക് അപേക്ഷ സമര്‍പ്പിക്കുന്നവര്‍ പ്രവേശനംആഗ്രഹിക്കുന്ന കോളജില്‍ 11നകം നേരിട്ട് അപേക്ഷ സമര്‍പ്പിക്കണം. ഇവര്‍ക്ക് ഏകജാലക സംവിധാനത്തിലൂടെയുള്ള പ്രവേശനത്തിന് പ്രത്യേകമായി സീറ്റുകള്‍ സംവരണം ചെയ്തിട്ടില്ല. വിജ്ഞാപനം സര്‍വ്വകലാശാല വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top