Top
20
Monday, November 2017
About UsE-Paper

സ്കൂള്‍വിദ്യാര്‍ഥികള്‍ക്ക് കെട്ടിട പ്ളാന്‍വര മത്സരം 10ന്

Sunday Nov 5, 2017
വെബ് ഡെസ്‌ക്‌

കൊച്ചി > യശോറാം ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ എല്ലാവര്‍ഷവും സംസ്ഥാനത്തെ സ്കൂള്‍വിദ്യാര്‍ഥികള്‍ക്കായി നടത്തുന്ന കെട്ടിട പ്ളാന്‍ വരയ്ക്കല്‍ മത്സരം 10ന് എറണാകുളം പബ്ളിക് ലൈബ്രറിക്ക് സമീപമുള്ള യശോറാം ഓഫീസില്‍ നടക്കുമെന്ന് മാനേജിങ് ട്രസ്റ്റി എ ആര്‍ എസ് വാര്യര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. എല്‍പി, യുപി, ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിന് പ്രത്യേകമാകും മത്സരം. 1250-1300 ചതുരശ്ര അടി വിസ്തീര്‍ണമുള്ള കെട്ടിടങ്ങളുടെ പ്ളാനാണ് വരയ്ക്കേണ്ടത്.

ഓരോ വിഭാഗത്തിലെയും ഏറ്റവും നല്ല മൂന്നു പ്ളാനുകള്‍ക്ക് ട്രോഫിയും സര്‍ട്ടിഫിക്കറ്റും നല്‍കും. ഒന്നാം സമ്മാനം ലഭിക്കുന്ന കുട്ടികളുടെ സ്കൂളുകള്‍ക്കും ട്രോഫി നല്‍കും. മത്സരത്തിന്റെ സില്‍വര്‍ജൂബിലി പ്രമാണിച്ച് ഈ വര്‍ഷം ഒന്നാം സമ്മാനം ലഭിക്കുന്നവര്‍ക്ക് അരപ്പവന്റെ സ്വര്‍ണമെഡലും സമ്മാനമായി നല്‍കും.
സൌജന്യമായി രജിസ്റ്റര്‍ചെയ്യാം. അപേക്ഷ 10നകം യശോറാം ചാരിറ്റബിള്‍ ട്രസ്റ്റ്, കോണ്‍വെന്റ് റോഡ്, കൊച്ചി-682035 വിലാസത്തില്‍ ലഭിക്കണം. മാനേജിങ് ട്രസ്റ്റി ഡോ. ജയശ്രീ വാധ്യാരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.