25 September Tuesday

എഡ്യുസാറ്റ് സ്റ്റുഡിയോയിൽ ഒഴിവുകൾ

വെബ് ഡെസ്‌ക്‌Updated: Saturday Aug 4, 2018

തിരുവനന്തപുരം > കോളേജ് വിദ്യാഭ്യാസ വകുപ്പിന് കീഴിൽ തിരുവനന്തപുരം ഗവ. സംസ്‌കൃത കോളേജ് ക്യാമ്പസിൽ പ്രവർത്തിക്കുന്ന എഡ്യൂസാറ്റ് സ്റ്റുഡിയോയുടെ പ്രവർത്തനത്തിന് കരാർ അടിസ്ഥാനത്തിൽ ഒരുവർഷത്തേക്ക് വിവിധ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു.   നെറ്റ്‌വർക്ക് എൻജിനിയർ തസ്തികയിൽ എംസിഎ/ബിടെക് കംപ്യൂട്ടർ സയൻസ്, പ്രൊഫഷണൽ ഡിപ്ലോമ ഇൻ സർട്ടിഫിക്കേഷൻ ഓൺ ഹാർഡ്‌വെയർ ആൻഡ‌് നെറ്റ് വർക്കിങ‌് യോഗ്യതകൾ ഉണ്ടാകണം. ടെലികാസ്റ്റിങ‌് സ്റ്റുഡിയോയിൽ അഞ്ചുവർഷത്തെ പ്രവൃത്തി പരിചയം വേണം.  40,000 രൂപ വേതനം. 

നെറ്റ് വർക്ക് അസിസ്റ്റന്റ് തസ്തികയിൽ സർക്കാർ അംഗീകൃത പോളിടെക്‌നിക്കുകളിൽനിന്നുള്ള ഇലക്‌ട്രോണിക്‌സിലോ/കംപ്യൂട്ടർ ഹാർഡ് വെയർ മെയിന്റനൻസിലോ മൂന്നുവർഷത്തെ ഡിപ്ലോമയും ടെലികാസ്റ്റിങ‌് സ്റ്റുഡിയോയിൽ മൂന്നുവർഷത്തെ പ്രവൃത്തിപരിചയവും ഉണ്ടാകണം.  25,000 രൂപ വേതനം.  ക്യാമറാമാൻ തസ്തികയിൽ വീഡിയോഗ്രഫിയിലോ സിനിമാറ്റോഗ്രഫിയിലോ ഉള്ള മൂന്നുവർഷ ഡിപ്ലോമ, ഏതെങ്കിലും വിഷയത്തിൽ അംഗീകൃത യൂണിവേഴ്‌സിറ്റിയിൽനിന്നുള്ള മൂന്നുവർഷ ഡിഗ്രി/ഡിപ്ലോമ/ടെലികാസ്റ്റിംഗ് സ്റ്റുഡിയോയിൽ അഞ്ചുവർഷത്തെ പ്രവൃത്തിപരിചയം എന്നിവ വേണം.  20,000 രൂപ വേതനം. 

എഡിറ്റർ കം അനിമേറ്റർ തസ്തികയിൽ ഗവ.അംഗീകൃത യൂണിവേഴ്‌സിറ്റിയിൽ നിന്നോ ഇൻസ്റ്റിറ്റ്യൂഷനിൽനിന്നോ മൾട്ടി മീഡിയ ഡിപ്ലോമ, ടെലികാസ്റ്റിംഗ് സ്റ്റുഡിയോയിലെ അഞ്ചുവർഷ പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് എന്നിവ വേണം.  വീഡിയോ എഡിറ്റിങ്ങിലും/കണ്ടെന്റ് ഡെവലപ്‌മെന്റിലും പ്രവൃത്തിപരിചയം, എഫ്‌സിപി/അഡോബ് പ്രീമിയർ/മറ്റേതെങ്കിലും ഡിജിറ്റൽ എഡിറ്റിംഗ് സോഫ്റ്റ്‌വെയറിൽ ഉള്ള അറിവ് എന്നിവ അഭിലഷണീയം.  25,000 രൂപ വേതനം. 
പ്രാക്ടിക്കൽ പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് നിയമനം.  നെറ്റ് വർക്ക് എൻജിനീയർ, നെറ്റ് വർക്ക് അസിസ്റ്റന്റ് തസ്തികകളിലേക്കുള്ള ടെസ്റ്റും അഭിമുഖവും ആഗസ്റ്റ് ഒമ്പതിന് പകൽ 11നും  ക്യാമറാമാൻ, എഡിറ്റർ കം അനിമേറ്റർ തസ്തികയിലേക്കുള്ള ടെസ്റ്റും അഭിമുഖവും 10ന് പകൽ 11നും തിരുവനന്തപുരം കോളേജ് വിദ്യാഭ്യാസ വകുപ്പ് ആസ്ഥാന കാര്യാലയത്തിനുകീഴിലെ തിരുവനന്തപുരം (പാളയം) സർക്കാർ സംസ്‌കൃത കോളേജ് ക്യാമ്പസിലെ എഡ്യൂസാറ്റ് സ്റ്റുഡിയോയിൽ നടത്തും.  ഉദ്യോഗാർഥികൾ  രാവിലെ 10ന് നിശ്ചിത വിദ്യാഭ്യാസയോഗ്യതകൾ തെളിയിക്കുന്നതിനാവശ്യമായ അസ്സൽ രേഖകൾ, പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് എന്നിവ സഹിതം എത്തണം.         

പ്രധാന വാർത്തകൾ
Top