Top
24
Friday, November 2017
About UsE-Paper

പിജി മെഡിക്കല്‍ /പിജി ഡെന്റല്‍ പ്രവേശനം നീറ്റ് അടിസ്ഥാനത്തില്‍

Friday Nov 3, 2017
വെബ് ഡെസ്‌ക്‌

തിരുവനന്തപുരം > കേരളത്തിലെ വിവിധ സര്‍ക്കാര്‍/സ്വകാര്യ സ്വാശ്രയ മെഡിക്കല്‍ കോളേജുകള്‍/ഡെന്റല്‍ കോളേജുകള്‍, കല്‍പ്പിത സര്‍വകലാശാലകള്‍ എന്നിവയിലെ 2018-19 വര്‍ഷത്തെ ബിരുദാനന്തര ബിരുദ മെഡിക്കല്‍ /ഡെന്റല്‍ കോഴ്സുകളിലേക്കുള്ള പ്രവേശനം നാഷണല്‍ ബോര്‍ഡ് ഓഫ് എക്സാമിനേഷന്‍സ് നടത്തുന്ന നീറ്റ് പിജി/നീറ്റ് എംഡിഎസ് സ്കോറിന്റെ അടിസ്ഥാനത്തിലായിരിക്കുമെന്ന് പ്രവേശനപരീക്ഷാകമീഷണര്‍ അറിയിച്ചു.

2018 ജനുവരി ഏഴിനാണ് നീറ്റ്-പിജി/നീറ്റ് എംഡിഎസ് 2018ന്റെ പ്രവേശനപരീക്ഷ. കൂടുതല്‍ വിവരങ്ങള്‍ www.nbe.edu.in ല്‍.