Top
16
Saturday, December 2017
About UsE-Paper

അസിസ്റ്റന്റ് ജയിലര്‍ ഗ്രേഡ്-1 കായികക്ഷമതാപരീക്ഷ 11 ന്

Tuesday Oct 3, 2017
വെബ് ഡെസ്‌ക്‌

തിരുവനന്തപുരം > കാറ്റഗറി നമ്പര്‍ 170/2015 പ്രകാരം ജയില്‍ വകുപ്പില്‍ അസിസ്റ്റന്റ് ജയിലര്‍ ഗ്രേഡ്-1 (എക്സിക്യുട്ടീവ് ഓഫീസര്‍മാരില്‍ നിന്നും നേരിട്ടുള്ള നിയമനം) തസ്തികയുടെകായികക്ഷമതാ പരീക്ഷ 2017  ഒക്ടോബര്‍ 11 ന് തിരുവനന്തപുരം പേരൂര്‍ക്കടയിലെ എസ്.എ.പി. പരേഡ് ഗ്രൌണ്ടില്‍ വച്ച് നടക്കുന്നു.

ഇന്റര്‍വ്യൂ

കാറ്റഗറി നമ്പര്‍ 91/2015 പ്രകാരം ഹോമിയോപ്പതി വകുപ്പില്‍ നഴ്സ് ഗ്രേഡ്-2 (ഹോമിയോ) തസ്തികയുടെ തൃശൂര്‍ ജില്ലയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് 2017  ഒക്ടോബര്‍ 4,5 തീയതികളില്‍ തൃശൂര്‍ ജില്ലാ പി.എസ്.സി. ഓഫീസില്‍ വച്ചും ടി തസ്തികയ്ക്ക്  കണ്ണൂര്‍ ജില്ലയില്‍ സ്വീകാര്യമായ അപേക്ഷ സമര്‍പ്പിച്ച ഉദ്യോഗാര്‍ത്ഥികള്‍ക്ക് 2017  ഒക്ടോബര്‍ 5,6,11തീയതികളില്‍ കണ്ണൂര്‍ ജില്ലാ പി.എസ്.സി. ഓഫീസില്‍ വച്ചും, ഇടുക്കി ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്കൂള്‍ അസിസ്റ്റന്റ് (സോഷ്യല്‍ സ്റ്റഡീസ്) തമിഴ് മീഡിയം-എന്‍.സി.എ. ഈഴവ (638/2012), മുസ്ളിം (639/2012), കാറ്റഗറി നമ്പര്‍ 536/2013 പ്രകാരം പാര്‍ട്ട് ടൈം ഹൈസ്കൂള്‍ അസിസ്റ്റന്റ് (അറബിക്) എന്നീ തസ്തികകള്‍ക്ക് സ്വീകാര്യമായ അപേക്ഷ സമര്‍പ്പിച്ച ഉദ്യോഗാര്‍ത്ഥികള്‍ക്ക്  2017  ഒക്ടോബര്‍ 13 ന് ഇടുക്കി ജില്ലാ പി.എസ്.സി. ഓഫീസില്‍ വച്ചും ഇന്റര്‍വ്യൂ നടത്തുന്നു.  അഡ്മിഷന്‍ ടിക്കറ്റിനും കൂടുതല്‍ വിവരങ്ങള്‍ക്കും  ഒ.ടി.ആര്‍. പ്രൊഫൈല്‍ സന്ദര്‍ശിക്കുക.

ഓണ്‍ലൈന്‍ പരീക്ഷ


കാറ്റഗറി നമ്പര്‍ 54/2013 പ്രകാരം  കോളേജ് വിദ്യാഭ്യാസ വകുപ്പില്‍ (ട്രെയിനിങ് കോളേജുകള്‍) ലക്ചറര്‍ ഇന്‍ നാച്ചുറല്‍ സയന്‍സ് (തസ്തികമാറ്റം വഴി) തസ്തികയ്ക്ക് 2017 ഒക്ടോബര്‍ 17 ന് രാവിലെ 10 മുതല്‍ 12.15 വരെ എറണാകുളം പരീക്ഷാകേന്ദ്രത്തില്‍ വച്ച്  നടത്തുന്ന ഓണ്‍ലൈന്‍ പരീക്ഷയുടെ അഡ്മിഷന്‍ ടിക്കറ്റ് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഒ.ടി.ആര്‍. പ്രൊഫൈലില്‍ നിന്ന് ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്. 

ഒറ്റത്തവണ വെരിഫിക്കേഷന്‍


കാറ്റഗറി നമ്പര്‍ 259/2013 പ്രകാരം പ്ളാന്റേഷന്‍ കോര്‍പ്പറേഷന്‍ ഓഫ് കേരള ലിമിറ്റഡില്‍ ജൂനിയര്‍ അസിസ്റ്റന്റ് തസ്തികയുടെ 12.07.2017 ല്‍ പ്രസിദ്ധീകരിച്ച സാധ്യതാ പട്ടികയില്‍ ഉള്‍പ്പെട്ട   ഉദ്യോഗാര്‍ത്ഥികള്‍ക്ക് 2017  ഒക്ടോബര്‍ 10,11,12 തീയതികളിലും  കാറ്റഗറി നമ്പര്‍ 278/2016 പ്രകാരം കോളേജ് വിദ്യാഭ്യാസ വകുപ്പില്‍ ലക്ചറര്‍ ഇന്‍ ബോട്ടണി തസ്തികയ്ക്ക് 2017  ഒക്ടോബര്‍ 11,12,13 തീയതികളിലും തിരുവനന്തപുരം പി.എസ്.സി. ആസ്ഥാന ഓഫീസില്‍ വച്ച് ഒറ്റത്തവണ വെരിഫിക്കേഷന്‍ നടത്തുന്നു.  കൂടുതല്‍ വിവരങ്ങള്‍ക്ക്  ഒ.ടി.ആര്‍. പ്രൊഫൈല്‍ സന്ദര്‍ശിക്കുക.
കായികക്ഷമതാപരീക്ഷ

സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേല്‍ക്കും

പബ്ളിക് സര്‍വീസ് കമ്മിഷന്‍ അംഗമായി നിയമിതനായ ശ്രീ. പി.കെ. വിജയകുമാര്‍ ഒക്ടോബര്‍ നാലിന് വൈകുന്നേരം 3.30 ന് പി.എസ്.സി. ആസ്ഥാനത്ത് നടക്കുന്ന ചടങ്ങില്‍ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേല്‍ക്കും. 

Related News

കൂടുതൽ വാർത്തകൾ »