20 September Thursday

കലിക്കറ്റ് സർവകലാശാല എംബിഎ പ്രവേശനം: അപേക്ഷ ക്ഷണിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Mar 2, 2018

തേഞ്ഞിപ്പലം > കലിക്കറ്റ് സർവകലാശാലയുടെ കൊമേഴ്‌സ് ആൻഡ് മാനേജമെന്റ് പഠനവകുപ്പ്, സർവകലാശാലാ സ്വാശ്രയ കേന്ദ്രങ്ങൾ (ഫുൾടൈം/പാർട്ട്‌ടൈം), സ്വാശ്രയ കോളേജുകൾ എന്നിവയിൽ എംബിഎ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഇപെയ്‌മെന്റായി 500 രൂപ (എസ്‌സി/എസ്ടി167 രൂപ) ഫീ അടച്ച് 16നകം ഓൺലൈനായി രജിസ്റ്റർ ചെയ്യണം. സ്വാശ്രയ കോളേജുകളിലെ മാനേജ്‌മെന്റ് ക്വോട്ടയിൽ പ്രവേശനത്തിനും ഫീസടച്ച് രജിസ്റ്റർ ചെയ്യണം. യോഗ്യത: കലിക്കറ്റ് സർവകലാശാലയുടെ അല്ലെങ്കിൽ എഐസിടിഇ/യുജിസി അംഗീകരിച്ച മറ്റേതെങ്കിലും സർവകലാശാല/സ്ഥാപനത്തിന്റെ 50 ശതമാനം മാർക്കിൽ കുറയാത്ത ബിരുദം. ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. അവർ യോഗ്യതാ മാർക്ക് ലിസ്റ്റ് സെപ്തംബർ 30നകം സമർപ്പിക്കണം. മറ്റ് സർവകലാശാലയിൽനിന്ന് ബിരുദം നേടിയവർ റഗുലർ സ്ട്രീമിൽ 10+2+3 അല്ലെങ്കിൽ 10+2+4 പഠനം പൂർത്തീകരിച്ചവരായിരിക്കണം. അപേക്ഷകർ കെ മാറ്റ് കേരള/സി മാറ്റ്/കാറ്റ്് യോഗ്യത നേടിയിരിക്കണം. അപേക്ഷയുടെ പ്രിന്റൗട്ട്, ചലാൻ (എസ്‌സി/എസ്ടി വിഭാഗം കമ്യൂണിറ്റി സർട്ടിഫിക്കറ്റിന്റെ പകർപ്പ്) എന്നിവ സഹിതം 17ന് വൈകിട്ട് അഞ്ചിനകം ഹെഡ് ഓഫ് ദ ഡിപ്പാർട്ടുമെന്റ്, കൊമേഴ്‌സ് ആൻഡ് മാനേജ്‌മെന്റ് സ്റ്റഡീസ്, യൂണിവേഴ്‌സിറ്റി ഓഫ് കലിക്കറ്റ്, കലിക്കറ്റ് യൂണിവേഴ്‌സിറ്റി പിഒ, 673 635 എന്ന വിലാസത്തിൽ ലഭിക്കണം.വെബ്‌സൈറ്റ് ംംം.രൌീിഹശില.മര.ശി .

പ്രധാന വാർത്തകൾ
Top