14 November Wednesday

എംഎസ്സി നേഴ്സിങ് പ്രവേശന പരീക്ഷ 30ന്

വെബ് ഡെസ്‌ക്‌Updated: Monday Jul 10, 2017

സംസ്ഥാനത്തെ വിവിധ സര്‍ക്കാര്‍ നേഴ്സിങ് കോളേജുകളിലെ സീറ്റുകളിലേക്കും സ്വകാര്യ സ്വാശ്രയ നേഴ്സിങ് കോളേജുകളിലെ സര്‍ക്കാര്‍ സീറ്റുകളിലേക്കും 2017-18 വര്‍ഷത്തെ എംഎസ്സി നേഴ്സിങ് കോഴ്സിലേക്കുള്ള പ്രവേശന പരീക്ഷ 30ന് തിരുവനന്തപുരത്ത് നടത്തും. കേരളത്തിലെ സര്‍വകലാശാലകളിലൊന്നില്‍നിന്നു ലഭിച്ചതോ ഏതെങ്കിലും സര്‍വകലാശാല അംഗീകരിച്ചതോ ആയ ബിഎസ്സി നേഴ്സിങ് റഗുലര്‍ ബിരുദം അല്ലെങ്കില്‍ ജനറല്‍ നേഴ്സിങ് ആന്‍ഡ് മിഡ്വൈഫറി കോഴ്സ് പൂര്‍ത്തിയാക്കിയ ശേഷമുള്ള പോസ്റ്റ് ബേസിക് നേഴ്സിങ് (റഗുലര്‍) ബിരുദം. കേരളത്തിനു പുറത്തുള്ള സര്‍വകലാശാലകളില്‍നിന്നോ കല്‍പിത സര്‍വകലാശാലയില്‍നിന്നോ നേഴ്സിങ് ബിരുദം നേടിയവര്‍ കേരളത്തിലെ ഏതെങ്കിലും സര്‍വകലാശാലയില്‍നിന്നുള്ള തുല്യതാ സര്‍ട്ടിഫിക്കറ്റ് കൌണ്‍സിലിങ് സമയത്ത് സമര്‍പ്പിക്കണം.

2017 ജൂലൈ ആറിന് 46 വയസാണ് ഉയര്‍ന്നപ്രായപരിധി. അപേക്ഷാഫീസ് 1000 രൂപ. എസ്സി/എസ്ടിക്ക് 500 രൂപ. ംംം.രലല.സലൃമഹമ.ഴ്ീ.ശി വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി ജൂലൈ 15വരെ അപേക്ഷിക്കാം. പ്രവേശന പരീക്ഷ സംബന്ധിച്ച വിശദമായ വിജ്ഞാപനം, പ്രോസ്പെക്ടസ് എന്നിവ ംംം.രലലസലൃമഹമ.ീൃഴ എന്ന വെബ്സൈറ്റില്‍.

പ്രധാന വാർത്തകൾ
Top