24 September Monday

എം ജി സര്‍വകലാശാല പിജി ഏകജാലകം രണ്ടാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Sep 16, 2017

കോട്ടയം > എം ജി സര്‍വകലാശാല ഏകജാലകം വഴി 2017-ല്‍ പിജി പ്രവേശനത്തിനുളള രണ്ടാംഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ചവര്‍ ഓണ്‍ലൈനായി സര്‍വകലാശാല അക്കൌണ്ടില്‍ വരേണ്ട ഫീസടച്ച് അലോട്ട്മെന്റ് മെമ്മോയുടെ പ്രിന്റ് ഔട്ട് എടുത്ത്  18 നു പകല്‍ നാലിനകം അലോട്ട്മെന്റ് ലഭിച്ച കോളേജില്‍ യോഗ്യത തെളിയിക്കുന്ന അസ്സല്‍ സാക്ഷ്യപത്രങ്ങള്‍ സഹിതം ഹാജരായി  പ്രവേശനത്തിന് റിപ്പോര്‍ട്ട് ചെയ്യണം.  ഈ മാസം 18-നകം ഫീസ് ഒടുക്കാത്തവരുടെയും ഫീസൊടുക്കിയ ശേഷം കോളേജില്‍ പ്രവേശനം നേടാത്തവരുടെയും അലോട്ട്മെന്റ്  റദ്ദാക്കും.    കോളേജുകളില്‍ പ്രവേശനത്തിനായി റിപ്പോര്‍ട്ട് ചെയ്യുന്നവര്‍ പ്രവേശനത്തിനു ശേഷം കണ്‍ഫര്‍മേഷന്‍ സ്ളിപ്’കോളേജധികൃതരില്‍ നിന്നും ചോദിച്ചു വാങ്ങി തങ്ങളുടെ പ്രവേശനം സംബന്ധിച്ച വിവരങ്ങള്‍ കൃത്യമായി അപ്ലോഡ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പ് വരുത്തണം.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top