14 November Wednesday

എംജി പിജി ഏകജാലക പ്രവേശനം: എസ്സി/എസ്ടി അലോട്ട്മെന്റ്: ഓപ്ഷന്‍ 29 വരെ

വെബ് ഡെസ്‌ക്‌Updated: Wednesday Sep 28, 2016

കോട്ടയം > എം ജി സര്‍വകലാശാലയില്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജുകളിലെ വിവിധ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്ക് പട്ടിക ജാതി/പട്ടിക വര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് സ്പെഷ്യല്‍ അലോട്മെന്റ് നടത്തും. ഇതിനായി 28, 29 തീയതികളില്‍ പുതുതായി ഓപ്ഷന്‍ നല്‍കാം. നിലവില്‍ അപേക്ഷ സമര്‍പ്പിക്കാത്തവര്‍ക്കും മുന്‍ അലോട്മെന്റുകളില്‍ പ്രവേശനം ലഭിച്ചവര്‍ ഉള്‍പ്പെടെ എല്ലാ വിഭാഗം എസ്സി/എസ്ടി അപേക്ഷകര്‍ക്കും പങ്കെടുക്കാം. അപേക്ഷകന്‍ ഓണ്‍ലൈന്‍ അപേക്ഷയില്‍ വരുത്തിയ തെറ്റ് മൂലം അലോട്മെന്റിന് പരിഗണിക്കപ്പെടാത്തവര്‍ക്കും അലോട്ട്മെന്റിലൂടെ ലഭിച്ച പ്രവേശനം റദ്ദാക്കിയവര്‍ക്കും പ്രത്യേകമായി ഫീസ് ഒടുക്കാതെ തന്നെ തന്റെ നിലവിലുള്ള അപ്ളിക്കേഷന്‍ നമ്പരും പാസ് വേഡും ഉപയോഗിച്ച് www.cap.mgu.ac.in എന്ന വെബ് സൈറ്റില്‍ അക്കൌണ്ട് ക്രിയേഷന്‍ എന്ന ലിങ്കില്‍ ക്ളിക്ക് ചെയ്യുമ്പോള്‍ ലഭിക്കുന്ന പുതിയ ആപ്ളിക്കേഷന്‍ നമ്പരും പഴയ പാസ് വേഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്ത് ഓപ്ഷനുകള്‍ പുതുതായി നല്‍കാം.  

ഒന്നാം ഓപ്ഷന്‍ വഴി വിവിധ പിജി പ്രോഗ്രാമുകളില്‍ സ്ഥിര പ്രവേശനം നേടിയ അപേക്ഷകര്‍ക്ക് പട്ടിക ജാതി/പട്ടിക വര്‍ഗ്ഗ വിഭാഗക്കാര്‍ക്കുള്ള സ്പെഷ്യല്‍ അലോട്മെന്റില്‍ അപേക്ഷിക്കുന്നതിന് അര്‍ഹത ഇല്ലാത്തതിനാല്‍ അത്തരം അപേക്ഷകര്‍ സ്പെഷ്യല്‍ അലോട്മെന്റില്‍ അപേക്ഷിക്കാന്‍ പാടുള്ളതല്ല.

പ്രധാന വാർത്തകൾ
Top