14 November Wednesday

എം ജി ബിരുദം: അവസാന അലോട്ട്മെന്റിന് ഓപ്ഷന്‍ 28 വരെ

വെബ് ഡെസ്‌ക്‌Updated: Tuesday Sep 27, 2016

കോട്ടയം > എം ജി സര്‍വകലാശാലയുടെ ബിരുദപ്രവേശനം ഈ മാസം 30 വരെ നീട്ടി. ഏകജാലകം വഴിയുള്ള മൂന്നാം ഫൈനല്‍ അലോട്ട്മെന്റിന് 28 വരെ ഓപ്ഷന്‍ രജിസ്റ്റര്‍ ചെയ്യാം. നിലവില്‍ അപേക്ഷ സമര്‍പ്പിക്കാത്തവര്‍ക്കും മുന്‍ അലോട്മെന്റുകളില്‍ പ്രവേശനം ലഭിച്ചവര്‍ ഉള്‍പ്പെടെ എല്ലാ വിഭാഗം അപേക്ഷകര്‍ക്കും പങ്കെടുക്കാം.  അപേക്ഷകന്‍ ഓണ്‍ലൈന്‍ അപേക്ഷയില്‍ വരുത്തിയ തെറ്റ് മൂലം അലോട്ട്മെന്റിന് പരിഗണിക്കപ്പെടാത്തവര്‍ക്കും അലോട്മെന്റിലൂടെ ലഭിച്ച പ്രവേശനം റദ്ദാക്കിയവര്‍ക്കും പ്രത്യേകമായി ഫീസ് ഒടുക്കാതെ തന്നെ തന്റെ നിലവിലുള്ള ആപ്ളിക്കേഷന്‍ നമ്പരും പാസ് വേഡും ഉപയോഗിച്ച് www.-c-ap.m-gu.-a-c.-in  എന്ന വെബ് സൈറ്റില്‍ അക്കൌണ്ട് ക്രിയേഷന്‍ എന്ന ലിങ്കില്‍ ക്ളിക്ക് ചെയ്യുമ്പോള്‍ ലഭിക്കുന്ന പുതിയ ആപ്ളിക്കേഷന്‍ നമ്പരും പഴയ പാസ് വേഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്ത്  28ന് വൈകിട്ട് അഞ്ച് വരെ പുതുതായി ഓപ്ഷന്‍ നല്‍കാം.

പ്രധാന വാർത്തകൾ
Top