20 November Tuesday

എംജി പിജി ഏകജാലകം മൂന്നാം അലോട്ട്മെന്റ്: ഓപ്ഷനുകൾ ഇന്നുകൂടി പുനക്രമീകരിക്കാം

വെബ് ഡെസ്‌ക്‌Updated: Tuesday Jul 31, 2018


കോട്ടയം
ആഗസ്ത്് മൂന്നിന് നടക്കുന്ന ബിരുദാനന്തര ബിരുദ ഏകജാലക പ്രവേശനത്തിന്റെ മൂന്നാം അലോട്ട്മെന്റിന് പരിഗണിക്കപ്പെടാനായി അപേക്ഷകർക്ക് നേരത്തെ നൽകിയ ഓപ്ഷനുകൾ  ചൊവ്വാഴ്ച വൈകിട്ട് അഞ്ച് വരെ പുനഃക്രമീകരിക്കാം. അപേക്ഷകർക്ക് തങ്ങളുടെ ആപ്ലിക്കേഷൻ നമ്പർ, പാസ്വേഡ് എന്നിവ ഉപയോഗിച്ച് ലോഗിൻ ചെയ്ത് ഓപ്ഷനുകളിൽ ആവശ്യമായ പുനഃക്രമീകരണം നടത്താം. എന്നാൽ പുതുതായി കോളേജുകളോ പ്രോഗ്രാമുകളോ കൂടുതലായി കൂട്ടിച്ചേർക്കാൻ സാധിക്കില്ല. ഒന്നും രണ്ടും അലോട്ട്മെന്റുകളിൽ അലോട്ട്മെന്റ് വഴി പ്രവേശനം ലഭിച്ച വിദ്യാർഥികൾ തങ്ങൾക്ക് നിലവിൽ ലഭിച്ച അലോട്ട്മെന്റിൽ തൃപ്തരാണെങ്കിൽ നിലനിൽക്കുന്ന ഹയർ ഓപ്ഷനുകൾ ഡിലീറ്റ് ചെയ്യണം. അലോട്ട്മെന്റ് ലഭിച്ച വിദ്യാർഥികൾ ഹയർ ഓപ്ഷൻ ഡിലീറ്റ് ചെയ്യാതിരിക്കുകയും തന്മൂലം പ്രോഗ്രാമിലേക്ക്/കോളേജിലേക്ക് മൂന്നാം അലോട്ട്മെന്റ് ലഭിക്കുകയും ചെയ്യുന്നപക്ഷം പുതുതായി അലോട്ട്മെന്റ് ലഭിച്ച പ്രോഗ്രാമിലേക്ക്/കോളേജിലേക്ക് നിർബന്ധമായും പ്രവേശനം നേടണം. കൂടാതെ അവർക്ക് ലഭിച്ച ആദ്യ അലോട്ട്മെന്റ് റദ്ദാക്കപ്പെടും. ഒന്നും രണ്ടും അലോട്ട്മെന്റിൽ സ്ഥിരപ്രവേശം നേടിയിട്ടുള്ളവർ ഹയർ ഓപ്ഷനുകൾ റദ്ദാക്കേണ്ടതില്ല.
 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top