25 September Tuesday

എംജി പിജി : സപ്ളിമെന്ററി അലോട്ട്മെന്റ് ഓപ്ഷന്‍ നാളെവരെ

വെബ് ഡെസ്‌ക്‌Updated: Tuesday Oct 18, 2016

കോട്ടയം > എംജി സര്‍വകലാശാല ഏകജാലകം വഴിയുള്ള പിജി പ്രവേശനത്തിനുള്ള സപ്ളിമെന്ററി അലോട്ട്്മെന്റ് നടത്തുന്നു. 19 വരെ പുതുതായി ഓപ്ഷന്‍ നല്‍കാം. നിലവില്‍ അപേക്ഷ സമര്‍പ്പിക്കാത്തവര്‍ക്കും മുന്‍ അലോട്ട്മെന്റുകളില്‍ പ്രവേശനം ലഭിച്ചവര്‍ ഉള്‍പ്പെടെ എല്ലാ വിഭാഗം അപേക്ഷകര്‍ക്കും പങ്കെടുക്കാം. അപേക്ഷകന്‍ ഓണ്‍ലൈന്‍ അപേക്ഷയില്‍ വരുത്തിയ തെറ്റ് മൂലം അലോട്ട്മെന്റിന് പരിഗണിക്കപ്പെടാത്തവര്‍ക്കും അലോട്ട്മെന്റിലൂടെ ലഭിച്ച പ്രവേശനം റദ്ദാക്കിയവര്‍ക്കും പ്രത്യേകമായി ഫീസ് ഒടുക്കാതെ നിലവിലുള്ള ആപ്ളിക്കേഷന്‍ നമ്പരും പാസ് വേഡും ഉപയോഗിച്ച് www.cap.mgu.ac.in എന്ന വെബ് സൈറ്റില്‍ അക്കൌണ്ട് ക്രിയേഷന്‍ എന്ന ലിങ്കില്‍ ക്ളിക്ക് ചെയ്യുമ്പോള്‍ ലഭിക്കുന്ന പുതിയ ആപ്ളിക്കേഷന്‍ നമ്പരും പഴയ പാസവേഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്ത് ഓപ്ഷനുകള്‍ പുതുതായി നല്‍കാം. പിന്നീടുള്ള ആവശ്യങ്ങള്‍ക്ക് പുതിയ ആപ്ളിക്കേഷന്‍ നമ്പര്‍ ഉപയോഗിക്കണം.  സപ്ളിമെന്ററി അലോട്ട്മെന്റില്‍ പങ്കെടുക്കുന്ന എല്ലാ അപേക്ഷകരും പുതുതായി ഓപ്ഷനുകള്‍ നല്‍കണം. വിവിധ കോളേജുകളിലെ ഒഴിവുള്ള പ്രോഗ്രാമുകളുടെ വിശദവിവരങ്ങള്‍ സര്‍വകലാശാല വെബ് സൈറ്റില്‍ ലഭിക്കും. സപ്ളിമെന്ററി അലോട്ട്മെന്റ് 24ന് പ്രസിദ്ധീകരിക്കും. 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top