18 November Sunday

എംജി ബിരുദ ഏകജാലകം ഫൈനല്‍ അലോട്ട്മെന്റിന് ഓപ്ഷന്‍ ഇന്ന് വൈകിട്ട് 5 വരെ

വെബ് ഡെസ്‌ക്‌Updated: Wednesday Sep 7, 2016

കോട്ടയം > എം ജി സര്‍വകലാശാലയുടെ ഏകജാലകം വഴിയുള്ള ബിരുദ പ്രവേശനത്തിന് രണ്ടാം ഫൈനല്‍ അലോട്മെന്റ് നടത്തും. ഇതിനായി നിലവില്‍ അപേക്ഷ സമര്‍പ്പിക്കാത്തവര്‍ക്കും മുന്‍ അലോട്മെന്റുകളില്‍ പ്രവേശനം ലഭിച്ചവര്‍ ഉള്‍പ്പെടെ എല്ലാ വിഭാഗം അപേക്ഷകര്‍ക്കും വേണ്ടി സ്പെഷ്യല്‍ അലോട്മെന്റ് നടത്തും.  ഓണ്‍ലൈന്‍ അപേക്ഷയിലെ തെറ്റ് മൂലം അലോട്മെന്റിന് പരിഗണിക്കപ്പെടാത്തവര്‍ക്കും, അലോട്ട്മെന്റിലൂടെ ലഭിച്ച പ്രവേശനം റദ്ദാക്കിയവര്‍ക്കും പ്രത്യേകമായി ഫീസ് ഒടുക്കാതെ തന്നെ നിലവിലുള്ള ആപ്ളിക്കേഷന്‍ നമ്പരും പാസ് വേഡും ഉപയോഗിച്ച് www.cap.mgu.ac.in എന്ന വെബ് സൈറ്റില്‍ അക്കൌണ്ട്് ക്രിയേഷന്‍ എന്ന ലിങ്കില്‍ ക്ളിക്ക് ചെയ്യുമ്പോള്‍ ലഭിക്കുന്ന പുതിയ ആപ്ളിക്കേഷന്‍ നമ്പരും പഴയ പാസ് വേഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്ത് ബുധനാഴ്ച വൈകിട്ട് അഞ്ച് വരെ പുതുതായി ഓപ്ഷന്‍ നല്‍കാം. . രണ്ടാം ഫൈനല്‍ അലോട്മെന്റില്‍ പങ്കെടുക്കുന്ന എല്ലാ അപേക്ഷകരും പുതുതായി ഓപ്ഷനുകള്‍ നല്‍കണം. 

  രണ്ടാം ഫൈനല്‍ അലോട്മെന്റിന്റെ ഒന്നാം അലോട്മെന്റ് ലിസ്റ്റ് എട്ടിന് പ്രസിദ്ധീകരിക്കുന്നതും, അലോട്മെന്റ് ലഭിക്കുന്നവര്‍ ഒമ്പതിനകം  പ്രവേശനം നേടേണ്ടതുമാണ്. ഇത്തവണ മുതല്‍ കോളജുകളില്‍ സ്പോട്ട് അലോട്ട്മെന്റനുവദിക്കില്ല. അതിനാല്‍ യുജി പ്രോഗ്രാമുകളിലേക്ക് പ്രവേശനം ആഗ്രഹിക്കുന്ന എല്ലാ വിദ്യാര്‍ഥികളും ഫൈനല്‍ അലോട്മെന്റിലൂടെ ഓപ്ഷനുകള്‍ നല്‍കണം.

മറ്റു വാർത്തകൾ
Top