25 September Tuesday

പിജി ഏകജാലകം: അര്‍ഹത നേടിയവര്‍ 22നുമുമ്പ് പ്രവേശനം നേടണം

വെബ് ഡെസ്‌ക്‌Updated: Friday Sep 19, 2014

കോട്ടയം: മഹാത്മാഗാന്ധി സര്‍വകലാശാല ഏകജാലകം വഴിയുള്ള പിജി പ്രവേശനത്തിന് (2014) ഒന്നാംഘട്ട അലോട്ട്മെന്റ് ലഭിച്ച അപേക്ഷകര്‍ അലോട്ട്മെന്റ് മെമ്മോയുടെയും ബാങ്ക് ചെലാന്‍ രസീതിന്റെയും പ്രിന്റൗട്ട് എടുത്ത് 22ന് മുമ്പ് പ്രവേശനം നേടണം. എസ്ബിടിയുടെ തെരഞ്ഞെടുത്ത ശാഖകളില്‍ ചെലാനില്‍ കാണിച്ചിരിക്കുന്ന സര്‍വകലാശാല അക്കൗണ്ടില്‍ വരേണ്ട ഫീസടച്ച് 22നകം അലോട്ട്മെന്റ് ലഭിച്ച കോളേജില്‍ യോഗ്യത തെളിയിക്കുന്ന അസല്‍ സാക്ഷ്യപത്രങ്ങള്‍ സഹിതം ഹാജരാകണം.

22 നകം ഫീസ് ഒടുക്കാത്തവരുടെയും ഫീസൊടുക്കിയശേഷം കോളേജില്‍ പ്രവേശനം നേടാത്തവരുടെയും അലോട്ട്മെന്റ് റദ്ദാക്കും. തുടര്‍ന്നുള്ള അലോട്ട്മെന്റിലേക്ക് ഇവരെ പരിഗണിക്കില്ല.താല്‍കാലിക പ്രവേശനം നേടുന്നവര്‍ അലോട്ട്മെന്റ് മെമ്മോയും അസല്‍ സാക്ഷ്യപത്രങ്ങളും കോളേജിലെ പരിശോധനയ്ക്കു ശേഷം തിരിച്ചുവാങ്ങേണ്ടതാണ്. ഇവര്‍ കോളേജുകളില്‍ പ്രത്യേകമായി ഫീസൊടുക്കേണ്ടതില്ല. എന്നാല്‍ സര്‍വകലാശാല ഫീസൊടുക്കിയ ചെലാന്‍ കോളജുകളില്‍ നല്‍കണം.ഹയര്‍ഓപ്ഷനുകള്‍ നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്ന അപേക്ഷകര്‍ ഒഴികെയുള്ളവര്‍ കോളേജുകളില്‍ നിശ്ചിത ട്യൂഷന്‍ ഫീസ് ഒടുക്കി സ്ഥിരപ്രവേശനം ഉറപ്പു വരുത്തണം. വിവിധ പ്രോഗ്രാമുകളിലേക്ക് നിശ്ചയിച്ചിരിക്കുന്ന ട്യൂഷന്‍ഫീസ് സംബന്ധിച്ച വിവരങ്ങള്‍ സര്‍വകലാശാല വെബ്സൈറ്റില്‍ ലഭിക്കും.

 

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top